scorecardresearch

ഉലുവ കുതിർക്കണോ? വണ്ണവും കൊളസ്ട്രോളും കുറയ്ക്കുമോ? 13 ചോദ്യങ്ങൾക്ക് ഡോക്ടറുടെ ഉത്തരം

ഉലുവയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകും

ഉലുവയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകും

author-image
Health Desk
New Update
fenugreek

Source: Freepik

ഉലുവ കുതിർത്ത് കഴിക്കണോ അതോ പൂർണ്ണമായും ഒഴിവാക്കണമോ? അവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ അതോ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുമോ?. ഉലുവയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചോദിക്കുന്ന ചില ചോദ്യങ്ങളാണിവ. ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകും. ഡോ. സൗരഭ് സേഥി യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയിട്ടുണ്ട്. 

Advertisment
  • പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ വർധിപ്പിക്കുമോ? അതെ
  • ഭാരം കുറയ്ക്കുമോ? അതെ
  • സ്ത്രീകളിൽ മുലപ്പാൽ ഉൽപാദനം വർധിപ്പിക്കുമോ? അതെ
  • ജിഎൽപി1 ലെവലുകൾ വർധിപ്പിക്കുമോ? അതെ
  • പിസിഒഎസിനെ സഹായിക്കുമോ? അതെ
  • പെറിമെനോപോസൽ വിഷാദം ലഘൂകരിക്കുമോ? അതെ
  • ആർത്തവവിരാമ ലക്ഷണങ്ങൾ മെച്ചപ്പെടുത്തുമോ? അതെ
  • മേപ്പിൾ സിറപ്പ് പോലെ മണം വരുമോ? ഒരുപക്ഷേ
  • കൊളസ്ട്രോൾ കുറയ്ക്കുമോ? അതെ
  • ഹീമോഗ്ലോബിൻ A1C കുറയ്ക്കുമോ? അതെ
  • കരളിന് ദോഷം ചെയ്യുമോ? ഇല്ല
  • വിശപ്പ് ശമിപ്പിക്കുമോ? അതെ
  • കഴിക്കുന്നതിന് മുമ്പ്  രാത്രി മുഴുവൻ കുതിർക്കുന്നത് നല്ലതാണോ? അതെ
  • ശരീരഭാരം കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും ഉലുവ സഹായിക്കുമോ?

Also Read: ആറ് മാസം കൊണ്ട് 27 കിലോ ഔട്ട്; വണ്ണം കുറച്ച യുവതിയുടെ ഡയറ്റ് രഹസ്യം

അതെ, പക്ഷേ ഇത് പെട്ടെന്ന് പരിഹരിക്കാവുന്ന ഒന്നല്ലെന്ന് താനെയിലെ കിംസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഡി.ടി.അമ്രീൻ ഷെയ്ഖ് പറഞ്ഞു. “ഉലുവയിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ആമാശയത്തിൽ ഒരു ജെൽ പോലുള്ള പദാർത്ഥം ഉണ്ടാക്കുന്നു. ഇത് ദഹനം മന്ദഗതിയിലാക്കുന്നു, നിങ്ങളെ കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുന്നു, കൂടാതെ സ്വാഭാവികമായി കാലറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നു, ”ഷെയ്ഖ് പറഞ്ഞു.

Advertisment

പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് വർധിപ്പിക്കാൻ ഉലുവയ്ക്ക് കഴിയുമെന്ന് പറയുന്നത് ശരിയാണോ?

ഷെയ്ഖിന്റെ അഭിപ്രായത്തിൽ, ആരോഗ്യകരമായ ടെസ്റ്റോസ്റ്റിറോൺ അളവ് നിലനിർത്താൻ ഉലുവ സഹായിച്ചേക്കാമെന്നതിന് ചില തെളിവുകളുണ്ട്. “ഹോർമോൺ നിയന്ത്രണത്തിനും ഊർജ നില മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന സംയുക്തങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്, പക്ഷേ, അവയുടെ സ്വാധീനം വളരെ ചെറുതാണ്,” ഷെയ്ഖ് വ്യക്തമാക്കി.

Also Read: എന്റെ മൂത്രത്തിന് പതയും കുമിളയും; അതിനർത്ഥം വൃക്കകൾ തകരാറിലെന്നാണോ?

സ്ത്രീകൾക്ക്, പ്രത്യേകിച്ച് പിസിഒഎസ് അല്ലെങ്കിൽ ആർത്തവവിരാമ ലക്ഷണങ്ങളുള്ളവർക്ക് ഉലുവ എങ്ങനെ ഗുണം ചെയ്യും?

പിസിഒഎസ് നിയന്ത്രിക്കുന്നതിന് പ്രധാനമായ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെ ഉലുവ ഹോർമോൺ ബാലൻസിന് സഹായിക്കുമെന്ന് ഷെയ്ഖ് വ്യക്തമാക്കി. "മൂഡ് സ്വിങ്സ്, ഹോട്ട് ഫ്ലാഷുകൾ പോലുള്ള ആർത്തവവിരാമ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ അമ്മമാരിൽ മുലപ്പാൽ ഉൽപാദനം കൂട്ടുമെന്ന് അറിയപ്പെടുന്നു," ഷെയ്ഖ് അഭിപ്രായപ്പെട്ടു.

Also Read: 6 മാസം രാത്രി 8 മണിക്ക് ശേഷം അത്താഴം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

പ്രമേഹമോ രക്തത്തിലെ പഞ്ചസാരയുടെ അളവോ നിയന്ത്രിക്കാൻ സഹായിക്കുമോ?

അതിന് കഴിയുമെന്ന് ഷെയ്ഖ് സ്ഥിരീകരിച്ചു. “ഉലുവ HbA1C കുറയ്ക്കുകയും ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില ആധുനിക പ്രമേഹ മരുന്നുകളെപ്പോലെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഹോർമോണായ GLP-1 നെയും വർധിപ്പിക്കുന്നു,” ഷെയ്ഖ് പറഞ്ഞു.

നിങ്ങൾ ശ്രദ്ധിക്കേണ്ടത് എന്താണ്?

“മിതത്വം പ്രധാനമാണെന്ന് ഓർമിക്കുക. ഒരു ദിവസം ഒന്നോ രണ്ടോ ടീസ്പൂൺ മതി. മികച്ച ദഹനത്തിനും ആഗിരണത്തിനും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് രാത്രി മുഴുവൻ കുതിർത്ത് കഴിക്കുക,” ഷെയ്ഖ് നിർദേശിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: വൈറ്റമിൻ ഡിയെക്കുറിച്ച് അറിയാത്ത 5 കാര്യങ്ങൾ: അവസാന പോയിന്റ് പ്രധാനം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: