scorecardresearch

രാത്രി 8 മണിക്ക് ഉറങ്ങി, പുലർച്ചെ 4 മണിക്ക് ഉണർന്നു; ശരീരത്തിന് എന്ത് സംഭവിക്കും?

നേരത്തെ അത്താഴം കഴിച്ച് ഉറങ്ങുന്നത് രാത്രി വൈകി ലഘുഭക്ഷണങ്ങൾ കഴിക്കാനുള്ള പ്രവണത ഇല്ലാതാക്കുന്നു

നേരത്തെ അത്താഴം കഴിച്ച് ഉറങ്ങുന്നത് രാത്രി വൈകി ലഘുഭക്ഷണങ്ങൾ കഴിക്കാനുള്ള പ്രവണത ഇല്ലാതാക്കുന്നു

author-image
Seena Sathya
New Update
health

Source: Freepik

പതിവായി വൈകിയാണോ ഉറങ്ങാറുള്ളത്? പുതുവർഷത്തിൽ അതിൽനിന്നും മാറി നേരത്തെ ഉറങ്ങാൻ തീരുമാനിച്ചിരിക്കുകയാണോ?. എങ്കിൽ ഈ ശീലം നിങ്ങൾക്ക് പുതുവർഷത്തിൽ നിറയെ ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് കൂടി അറിയുക. രാത്രി 8 മുതൽ 4 വരെയുള്ള ഉറക്ക ഷെഡ്യൂൾ പിന്തുടരുന്നത് ശരീരത്തെ എപ്രകാരം ബാധിക്കുമെന്ന് പറയുകയാണ് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.ദത്താത്രയ് സോളങ്കെ.

Advertisment

ഉറക്കത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തും: നേരത്തെ ഉറങ്ങുന്നത് ഗാഢനിദ്രയ്ക്കും ശരീരത്തിന് ആവശ്യമായ സമയം വിശ്രമം നൽകാനും സഹായിക്കുന്നു. ഇതിലൂടെ രാവിലെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടാതെ ഊർജസ്വലതയോടെ ഉണരാൻ സഹായിക്കുന്നു

ഊർജ നില വർധിക്കും: നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്നത് ദിവസം മുഴുവൻ സ്ഥിരമായ ഊർജം ഉറപ്പാക്കുന്നു. ശരീരത്തിന് വിശ്രമിക്കുന്നതിന് മതിയായ സമയം ലഭിക്കുന്നു. ഇതിലൂടെ നല്ല ജാഗ്രതയോടെയും ശ്രദ്ധയോടെയും ദിവസം മുഴുവൻ തുടരാൻ സാധിക്കുന്നു.

ഹോർമോൺ നിയന്ത്രണം: ഉറക്ക ഹോർമോണായ മെലറ്റോണിൻ വൈകുന്നേരങ്ങളിൽ ഉയർന്ന നിലയിലായിരിക്കും. ഇത് എളുപ്പത്തിൽ ഉറങ്ങാൻ സഹായിക്കുന്നു. രാവിലെയുള്ള കോർട്ടിസോൾ നിയന്ത്രണം ഉണർവോടെയും ഉന്മേഷത്തോടെയും ഉണരാൻ സഹായിക്കുന്നു.

Advertisment

മെച്ചപ്പെട്ട ഉപാപചയപ്രവർത്തനം: നേരത്തെ ഉറങ്ങുന്നത് ഉപാപചയ പ്രക്രിയകളെ പിന്തുണയ്ക്കുന്നു, ദഹനത്തെ തടസപ്പെടുത്തുന്ന രാത്രിയിലെ ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുന്നു. 

നേരത്തെ അത്താഴം കഴിക്കുന്നത് നിങ്ങളെ എങ്ങനെ ബാധിക്കും?

നേരത്തെ അത്താഴം കഴിക്കുന്നതിലൂടെ ഉറങ്ങുന്നതിനു മുൻപായി ഭക്ഷണം പൂർണമായി ദഹിപ്പിക്കാൻ ശരീരത്തിന് സമയം ലഭിക്കുന്നുവെന്നും ഉറക്കത്തെ തടസപ്പെടുത്തുന്ന അസ്വസ്ഥത, ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ദഹനക്കേട് എന്നിവ തടയുമെന്നും ഡോ. ​സോളങ്കെ പറഞ്ഞു. നേരത്തെ ഭക്ഷണം കഴിക്കുമ്പോൾ, ഉറങ്ങാൻ പോകുന്നതിന് മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരത കൈവരിക്കുന്നു. ഇതിലൂടെ രാത്രിയിൽ ഉണരാനുള്ള സാധ്യത കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ അത്താഴം കഴിക്കുന്നത് ദഹനം വർധിപ്പിക്കുകയും നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയർവീർക്കൽ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ബെംഗളൂരുവിലെ ഡയറ്റീഷ്യൻ വീണ.വി പറഞ്ഞു. നേരത്തെയുള്ള അത്താഴം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും രാത്രി വൈകി ലഘുഭക്ഷണങ്ങൾ കഴിക്കാനുള്ള പ്രവണത ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു.

ഈ ശീലത്തിലേക്ക് എങ്ങനെ എത്താം?

  • പതിവ് സമയത്തിൽനിന്നും വ്യത്യസ്തമായി ഓരോ ദിവസവും 15-30 മിനിറ്റ് മുൻപ് നേരത്തെ ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഓരോ ദിവസവും പതിയെ ഇത് കൂട്ടുക. ഇതിലൂടെ പുതിയ ഷെഡ്യൂളുമായി പൊരുത്തപ്പെടാൻ ശരീരത്തിന് സമയം ലഭിക്കുന്നു. വാരാന്ത്യങ്ങളിൽ പോലും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക.
  • കഫീൻ, കനത്ത ഭക്ഷണം, അല്ലെങ്കിൽ ഉറങ്ങുന്നതിനു തൊട്ടു മുൻപായുള്ള വ്യായാമങ്ങൾ എന്നിവ ഒഴിവാക്കുക. പകരം, വായന, ധ്യാനം അല്ലെങ്കിൽ ലൈറ്റ് സ്ട്രെച്ചിങ് പോലുള്ള വിശ്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. 
  • പകൽ സമയത്ത്, പ്രത്യേകിച്ച് രാവിലെ സൂര്യപ്രകാശമേറ്റ് സമയം ചെലവഴിക്കുക. ഇത് നേരത്തെ ഉറങ്ങാനും നേരത്തെ ഉണരാനും സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Sleep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: