scorecardresearch

ബ്ലഡ് ഷുഗർ 1 മണിക്കൂറിൽ കുറയ്ക്കാം, 5 നുറുങ്ങുവഴികൾ

യോഗ അല്ലെങ്കിൽ നടത്തം പോലുള്ള ചെറിയ വ്യായാമങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും

യോഗ അല്ലെങ്കിൽ നടത്തം പോലുള്ള ചെറിയ വ്യായാമങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും

author-image
Health Desk
New Update
health

Source: Freepik

രക്തത്തിലെ പഞ്ചസാരയുടെ ഇളവ് ഉയരുന്നത് ആശങ്കപ്പെടേണ്ട കാര്യമാണ്. സ്ട്രെസ്, നിർജലീകരണം, ഭക്ഷണക്രമം, മധുരം കൂടുതൽ കഴിക്കുക, കഫീൻ, ഉറക്കമില്ലായ്മ, വ്യായാമം ചെയ്യാതിരിക്കുക അല്ലെങ്കിൽ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കാതിരിക്കുക തുടങ്ങിയവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതിന് കാരണമാകുമെന്ന് ഡോ.അനികേത് മ്യൂൾ പറഞ്ഞു.

Advertisment

ഒരു മണിക്കൂറിനുള്ളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്ന 5 വഴികളെക്കുറിച്ച് ഡയറ്റീഷ്യൻ ഷമെയ്ൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിശദീകരിച്ചിരുന്നു. മധുരമില്ലാത്ത ഗ്രീൻ ടീ കുടിക്കുക, 20-30 മിനിറ്റ് നടക്കുക, 15-20 മിനിറ്റ് പടികൾ കയറുക, നാല് ഗ്ലാസ് വെള്ളം കുടിക്കുക, ഇഞ്ചി ചായ കുടിക്കുക എന്നിവയാണവ.

ബ്ലഡ് ഷുഗർ കുറയ്ക്കാൻ ഇവ ഫലപ്രദമാണോ?

ബ്ലഡ് ഷുഗർ വർധനവ് ജീവന് ഭീഷണിയാകുമെന്ന് ഡോ.മ്യൂൾ പറഞ്ഞു. പെട്ടെന്നുള്ള വർധനവ് തടയുകതന്നെ വേണം. ഒരാൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ വിവിധ ഹാക്കുകളോ ടെക്നിക്കുകളോ പരീക്ഷിക്കാം. വെള്ളം പോലുള്ള ദ്രാവകങ്ങൾ ധാരാളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ജലാംശം നിലനിർത്തുന്നത് ശരീരത്തിൽ നിന്ന് അധിക പഞ്ചസാര പുറന്തള്ളാൻ വൃക്കകളെ സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. 

Advertisment

യോഗ അല്ലെങ്കിൽ നടത്തം പോലുള്ള ചെറിയ വ്യായാമങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ശാരീരികമായി സജീവമാകുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും പേശികൾ ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഡോ.മ്യൂൾ പറഞ്ഞു. വേഗത്തിലുള്ള നടത്തം, ജോഗിങ്, ഓട്ടം, നീന്തൽ, സൈക്ലിങ്, യോഗ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ ഫലപ്രദമാണെന്നും ഓരോന്നിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് 15 മുതൽ 20 മില്ലിഗ്രാം(mg/dL)വരെ കുറയ്ക്കാൻ കഴിയുമെന്നും ഡൽഹിയിലെ സികെ ബിർള ഹോസ്പിറ്റലിലെ ഡോ.മനീഷ അറോറ പറഞ്ഞു. 

ധാരാളം വെള്ളം കുടിക്കുക, കറുവാപ്പട്ട വെള്ളം, ഗ്രീൻ ടീ, അല്ലെങ്കിൽ ചെറിയ അളവിൽ (ഒരു ടീസ്പൂൺ) ആപ്പിൾ സിഡെർ വിനെഗർ കുടിക്കുന്നതെല്ലാം രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനുള്ള മറ്റ് ഫലപ്രദമായ മാർഗങ്ങളാണെന്ന് ഡോ.അറോറ അഭിപ്രായപ്പെട്ടു. 10 മുതൽ 15 മിനിറ്റ് വരെയുള്ള ശ്വസന വ്യായാമങ്ങൾ പരിശീലിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും, പ്രത്യേകിച്ച് പ്രീ ഡയബറ്റിക് അല്ലെങ്കിൽ പ്രമേഹമുള്ളവർക്ക് ഈ വിദ്യകൾ പ്രയോജനകരമാണെന്ന് ഡോ.അറോറ പറഞ്ഞു. എന്നിരുന്നാലും, ടൈപ്പ് 1 പ്രമേഹമുള്ള വ്യക്തികൾ വ്യായാമ ദിനചര്യ ആരംഭിക്കുന്നതിന് മുമ്പ് അവരുടെ ഡോക്ടറുമായി സംസാരിക്കുക. ടൈപ്പ് 1 പ്രമേഹരോഗികൾക്ക് ഹൈപ്പോഗ്ലൈസീമിയ ഒഴിവാക്കാൻ വ്യായാമ സമയം വളരെ പ്രധാനമാണ്. ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികളും പുതിയ വ്യായാമങ്ങൾ പരിശീലിക്കുന്നതിനു മുമ്പ് അവരുടെ ഡോക്ടറെ സമീപിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Blood Sugar Level Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: