/indian-express-malayalam/media/media_files/2025/01/03/49hd6L9fMFrfGPeFvvWn.jpeg)
ശരീരത്തിൻ്റെ താപനില കൃത്യമായി അറിയണം | ചിത്രം: ഫ്രീപിക്
പനിയ്ക്കും തലവേദനയ്ക്കും പല്ലുവേദനയ്ക്കും ഡോക്ടറെ പോലും കാണും മുമ്പ് പാരസെറ്റാമോൾ വാങ്ങി കഴിക്കുന്നവരാണ് ആളുകളിൽ ഭൂരിഭാഗവും. എന്നാൽ എപ്പോഴാണ് അത് കഴിക്കേണ്ടത്? എത്രത്തോളം കഴിക്കാം? ഇക്കാര്യങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
പനി ഉണ്ടെങ്കിൽ പാരസെറ്റാമോൾ കഴിക്കണം എന്നാണ് സാധാരണ ആരോഗ്യ വിദഗ്ധർ പറയാറുള്ളത്? പനിയുടെ തുടക്കം എങ്ങനെ തിരിച്ചറിയും?. ശരീരത്തിൻ്റെ സാധാരണ താപനിലയാണ് 37 ഡിഗ്രി സെൽഷ്യസ് അഥവ 98.6 ഡിഗ്രി ഫാരൻഹീറ്റ്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇത് വ്യത്യാസപ്പെട്ടിരിക്കും. മെറ്റാബോളിസം, പ്രായം, സെക്സ്, ശരീരഭാരം, ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ, ഹോർമോണുകൾ ഇവയൊക്കെ അതിനെ സ്വാധീനിച്ചേക്കും. എല്ലായിപ്പോഴും ഒരേ താപനില ആയിരിക്കില്ല ശരീരത്തിന്. ഉച്ചയ്ക്കു ശേഷം അത് കൂടിയും രാത്രി ആകുമ്പോൾ കൂടിയും കുറഞ്ഞും ഇരിക്കും.
പ്രായമാകുന്തോറും ശരീര താപനില കുറഞ്ഞു കൊണ്ടിരിക്കും. 60കൾക്കു ശേഷമാണ് ഈ കുറവ് കണ്ടു തുടങ്ങാറുള്ളത്. കുട്ടികളിലാകട്ടെ 95.9 ഡിഗ്രി ഫാരൻഹീറ്റ് മുതൽ 99. 5 ഡിഗ്രി ഫാരൻഹീറ്റ് വരെ ശരീരതാപനില അനുഭവപ്പെട്ടേക്കാം.
എന്താണ് പനി?
100.4 ഡിഗ്രി ഫാരൻഹീറ്റിൽ കൂടിയതെന്തും പനിയാണ്. വളരെ കുറഞ്ഞ പനി അല്ലെങ്കിൽ തുടക്കം എന്നൊക്കെ പറയുന്നത് 100 മുതൽ 102 ഡിഗ്രി ഫാരൻഹീറ്റ് വരെയാണ്. ഏറ്റവും കൂടിയത് 103 മുതൽ 105 ഡിഗ്രി ഫാരൻഹീറ്റ് വരെയാണ്.
/indian-express-malayalam/media/media_files/2025/01/03/91iEZVe520VV4aGesC5t.jpg)
എന്നാൽ 95 ഡിഗ്രി ഫാരൻഹീറ്റിൽ കുറവാണെങ്കിൽ ശരീരം ഹൈപ്പോർതെർമിയ നേരിടുന്നു എന്ന് ഉറപ്പിക്കാം. ചൂട് ഉത്പാദിപ്പിക്കുന്നതിലും വേഗത്തിൽ അത് ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
താപനില എങ്ങനെ കണ്ടുപിടിക്കാം?
മലദ്വാരത്തിനകത്ത് തെർമോമീറ്റർ വച്ചു നോക്കുമ്പോൾ ലഭിക്കുന്നതാണ് ശരിയായ താപനില. നാക്കിനടയിൽ വച്ചു നോക്കുമ്പോൾ കിട്ടുന്നതിലും ഒരു ഡിഗ്രി കൂടതലായിരിക്കും അത്. കക്ഷത്തിൽ വച്ചാണ് നോക്കുന്നതെങ്കിൽ കാണിക്കുന്ന താപനിലയോട് ഒരു ഡിഗ്രി കൂടി കൂട്ടുന്നതായിരിക്കും നല്ലത്. ഇപ്പോൾ വ്യാപകമായി ഉപയോഗത്തിലിരിക്കുന്ന കോൺടാക്റ്റ്‌ലെസ് തെർമോമീറ്ററുകൾ നാക്കിനടിയിൽ നിന്നും കിട്ടുന്നിലും കുറഞ്ഞ താപനില ആയിരിക്കും കാണിക്കുന്നത്. അതിനാൽ ഒരു ഡിഗ്രി കൂടി ചേർത്തു കണക്കാക്കാം. ഇതിൽ തന്നെ ഏറ്റവും പ്രധാനം നിങ്ങൾക്ക് ഏതാണ് അനുയോജ്യം എന്നതാണ്.
പാരസെറ്റാമോൾ കഴിക്കേണ്ടത് എപ്പോൾ?
100 ഡിഗ്രി ഫാരൻഹീറ്റിൽ നിന്ന് നേരിയ കുറവാണെങ്കിൽ പോലും പനിയായി പരിഗണിക്കില്ല. അതിനാൽ പാരസെറ്റാമോൾ കഴിക്കാൻ നിർദ്ദേശിക്കാറില്ല. പകരം ആ സമയം വിശ്രമമാണ് പറയുന്നത് എന്ന് ഡൽഹി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോ. ടിക്കൂ പറയുന്നു. പനി ഉണ്ടെങ്കിൽ മാത്രം പാരസെറ്റാമോൾ കഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നത് ഇതു കൊണ്ടാണ്. നിങ്ങളുടെ ശരീരതാപനില കൃത്യമായി കണ്ടെത്തുക. ശേഷം ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശത്തോടെ മാത്രം മരുന്ന് കഴിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.