/indian-express-malayalam/media/media_files/CE4XJsctub8p3GLwJs8M.jpg)
ഫയൽ ചിത്രം
രാവിലെ ഉറക്കം ഉണർന്നയുടൻ കാപ്പി കുടിക്കുന്നത് പലരുടെയും ശീലമാണ്. ഊർജത്തിനുള്ള നല്ല ഉറവിടമാണത്. എന്നാൽ, കാപ്പി കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?. ശരീരത്തിന് മികച്ച ഫലങ്ങൾ ലഭിക്കുന്നതിന് കാപ്പി കുടിക്കുന്ന സമയം പ്രധാനമാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പലരും ചോദിക്കാറുണ്ട്.
കാപ്പി കുടിക്കുന്ന സമയം അതിന്റെ ഗുണങ്ങളെ സ്വാധീനിക്കുക മാത്രമല്ല, ചില പോരായ്മകളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.. കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഒരു വ്യക്തിയെ ഉറങ്ങാൻ സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററായ അഡിനോസിൻ തടഞ്ഞുകൊണ്ട് ഇത് കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്നു. ഇതിലൂടെ ഉറക്കത്തെ തടസപ്പെടുത്തുന്നു.
കോർട്ടിസോൾ ഒരു സ്ട്രെസ് ഹോർമോണാണ്. ഊർജം നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. മനുഷ്യ ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് രാവിലെയും രാത്രിയിലും ചില സമയത്ത് ഉയർന്ന അളവിലായിരിക്കും. അതായത് രാവിലെ 8 മുതൽ 9 വരെയും രാത്രി 12 മുതൽ 1 വരെയും കോർട്ടിസോൾ അളവ് കൂടുതലായിരിക്കും. ഈ സമയങ്ങളിൽ കാപ്പി കുടിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കും. കഫീന്റെ ഗുണങ്ങൾ നേടാനായി കോർട്ടിസോളിന്റെ അളവ് കുറയുന്നതുവരെ കാത്തിരിക്കുക.
കാപ്പി കുടിക്കാനുള്ള അനുയോജ്യമായ സമയം
രാവിലെ 9.30 മുതൽ 11.30 വരെ: ഈ സമയത്ത് കോർട്ടിസോളിന്റെ അളവ് ചെറുതായി കുറയുന്നതിനാൽ കാപ്പി കുടിക്കുന്നതിലൂടെ ഊർജവും ശ്രദ്ധയും വർധിക്കുന്നു.
ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെ: ഉച്ചഭക്ഷണത്തിന് ശേഷം കാപ്പി കുടിക്കുകയാണെങ്കിൽ ഉറക്കത്തെ അകറ്റി ക്ഷീണം അകറ്റാൻ സഹായിക്കും.
വർക്കൗട്ടിന് മുമ്പ്: വ്യായാമത്തിന് മുമ്പായി കുടിക്കാൻ പറ്റിയ ഒന്നാണ് കോഫി. വ്യായാമത്തിന് പോകുന്നതിന് 30-40 മിനിറ്റ് മുമ്പ് കാപ്പി കുടിക്കുക.
കാപ്പിക്ക് പകരം കുടിക്കാവുന്നവ
- രാവിലെ: ഹെർബൽ ടീ കുടിക്കുക.
- ഉച്ചകഴിഞ്ഞ്: കാപ്പിയെക്കാൾ ഗ്രീൻ ടീക്ക് മുൻഗണന നൽകുക.
- വൈകുന്നേരം: വൈകുന്നേരം കഫീൻ നീക്കം ചെയ്ത കാപ്പി കുടിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us