/indian-express-malayalam/media/media_files/2025/01/02/Y6EAK00T9FqZ74Xj12uU.jpg)
Source: Freepik
പലരുടെയും ഇഷ്ടപ്പെട്ട ലഘുഭക്ഷണങ്ങളിലൊന്നാണ് അണ്ടിപ്പരിപ്പ്. അവ രുചികരവും പോഷകങ്ങളാൽ നിറഞ്ഞതുമാണ്. എന്നാൽ, അവ കുതിർത്ത് കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ കൂട്ടുമെന്ന് നിങ്ങൾക്കറിയാമോ?. കുതിർത്ത അണ്ടിപ്പരിപ്പ് ദഹിക്കാൻ എളുപ്പമാണ്, പോഷകങ്ങളാൽ സമ്പുഷ്ടമാണ്, ചർമ്മത്തിനും മുടിക്കും മികച്ചതാണ്.
കുതിർക്കുന്നതിലൂടെ അണ്ടിപ്പരിപ്പിൽ സ്വാഭാവികമായി കാണപ്പെടുന്ന സംയുക്തമായ ഫൈറ്റിക് ആസിഡിനെ തകർക്കുന്നു. ഇരുമ്പ്, സിങ്ക്, കാൽസ്യം തുടങ്ങിയ പ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഫൈറ്റിക് ആസിഡ് തടസപ്പെടുത്താം. കുതിർക്കുന്നതിലൂടെ, ഈ പോഷകങ്ങൾ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയുന്നു. മാത്രമല്ല, കുതിർക്കുമ്പോൾ അണ്ടിപ്പരിപ്പ് മൃദുവാകുകയും ദഹിക്കാൻ എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു. അണ്ടിപ്പരിപ്പ് കുതിർത്ത് കഴിച്ചാൽ കിട്ടുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1. നിറയെ പോഷകങ്ങൾ
കുതിർത്ത അണ്ടിപ്പരിപ്പ് അവശ്യ പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്. പേശികൾക്കും ഞരമ്പുകൾക്കും ആവശ്യമായ മഗ്നീഷ്യം, ഊർജവും പ്രതിരോധശേഷിയും വർധിപ്പിക്കുന്ന ഇരുമ്പ്, ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
2. കുടലിന്റെ ആരോഗ്യത്തിന് ഗുണം
നട്സ് കഴിക്കുമ്പോൾ വയർവീർക്കുകയോ മറ്റു അസ്വസ്ഥതകളോ തോന്നുന്നുണ്ടെങ്കിൽ അവ കുതിർത്ത് കഴിക്കുക. ഇതിലൂടെ അവയിലെ ഫൈറ്റിക് ആസിഡ് കുറയുകയും ദഹിക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് അണ്ടിപ്പരിപ്പ് കുതിർത്ത് കഴിക്കുന്നതാണ് ഉചിതം.
3. തിളങ്ങുന്ന ചർമ്മവും ആരോഗ്യമുള്ള മുടിയും
അണ്ടിപ്പരിപ്പിൽ കോപ്പറും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിനും മുടിക്കും മികച്ചതാണ്. കോപ്പർ കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നു, ചർമ്മത്തിന് തിളക്കം നൽകുന്നു. അതേസമയം, ആന്റിഓക്‌സിഡന്റുകൾ വാർധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. കുതിർത്ത അണ്ടിപ്പരിപ്പ് പതിവായി കഴിക്കുന്നത് ആരോഗ്യമുള്ള ചർമ്മവും കരുത്തുറ്റ മുടിയും നൽകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us