scorecardresearch

തണുപ്പ് കാലത്ത് ശർക്കര കഴിക്കുന്നതിൻ്റെ ഗുണങ്ങൾ ഇവയാണ്: Health Benefits of Eating Jaggery in Winters

Health Benefits Of Consuming Jaggery: ശർക്കരയ്ക്ക് ദഹനത്തെ ഉത്തേജിപ്പിക്കാനും മലബന്ധം ഒഴിവാക്കാനും ശൈത്യകാലത്തെ മറ്റ് ദഹന പ്രശ്നങ്ങൾ തടയാനും കഴിയും.

Health Benefits Of Consuming Jaggery: ശർക്കരയ്ക്ക് ദഹനത്തെ ഉത്തേജിപ്പിക്കാനും മലബന്ധം ഒഴിവാക്കാനും ശൈത്യകാലത്തെ മറ്റ് ദഹന പ്രശ്നങ്ങൾ തടയാനും കഴിയും.

author-image
Health Desk
New Update
health benefits of eating jaggery in winters

തണുപ്പ് കാലത്ത് ശർക്കര കഴിക്കുന്ന ആരോഗ്യത്തിന് ഗുണം ചെയ്യും | ചിത്രം: ഫ്രീപിക്

Jaggery Health Benefit: മഞ്ഞ് കാലം ചിലർക്ക് സുഖകരമാണ്, എന്നാൽ മറ്റ് ചിലർക്ക് അത് ആരോഗ്യപരമായ അത്ര നല്ല സമയമല്ല. അലർജി, ജലദോഷം പോലെയുള്ളവ കൂടിവരാനുള്ള സാധ്യത ഈ കാലാവസ്ഥയിൽ അധികമാണ്. എന്നാൽ ഇതു തടയാൻ പണ്ട് കാലങ്ങളിൽ എന്തായിരിക്കും ഉപയോഗിച്ചു വന്നിരുന്നത്? ശർക്കരയെ കുറിച്ച് മുത്തശ്ശനും മുത്തശ്ശിയുമൊക്കെ പറയുന്നതു കേട്ടിട്ടുണ്ടോ?. മഞ്ഞുകാലത്ത് അല്‍പം ശര്‍ക്കര കഴിയ്ക്കുകയെന്നത് പണ്ടുമുതല്‍ തന്നെ പലയിടത്തുമുള്ള ശീലമാണ്.

Advertisment

നമ്മൾ സാധാരം പഞ്ചസാരയ്ക്കു പകരമാണ് ശർക്കര ഉപയോഗിക്കാറുള്ളത്. പ്രകൃതി ദത്തമായ മധുരമായതിനാൽ അത് ആരോഗ്യത്തിന് ദോഷകരമാകില്ല എന്നതാണ് കാരണം. ചായയും കാപ്പിയും ഉൾപ്പെടെ മധുരമുള്ള എന്തും തയ്യാറാക്കാൻ ശർക്കര ഉപയോഗിക്കാം. ശൈത്യകാലത്ത്, ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലൂടെ രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും ജലദോഷം, പനി ഉൾപ്പെടെയുള്ള സീസണൽ രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും സാധിക്കും. അതിനൊപ്പം വ്യായാമം ചെയ്യുകയും വേണം. 

ശരീരത്തില്‍ നിന്നും ജലാംശം കൂടുതല്‍ നഷ്ടപ്പെടുന്ന കാലമാണിത്. ഇത് മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ദോഷകരമാണ്. തണുത്ത കാലാവസ്ഥ മുടിയിലെ ഈർപ്പവും തിളക്കവും മുഴുവൻ നീക്കം ചെയ്യുന്നു. ഈ കാലാവസ്ഥയിൽ, മുടി മങ്ങിയതായി കാണപ്പെടുകയും മുടി കൊഴിച്ചിൽ വർധിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിന് നെയ്യിൽ ശർക്കല കലർത്തി കഴിക്കുന്നവരും ഉണ്ട്.

How much jaggery to eat everyday: ദിവസവും എത്രത്തോളം ശർക്കര കഴിക്കാം?

ശർക്കര കഴിക്കുന്നതിനും ശൈത്യകാല ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനുമുള്ള ശരിയായ മാർഗം ആരോഗ്യ വിദഗ്ധർ വിശദീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിൽ ദിവസവും 1-2 ടീസ്പൂൺ ശർക്കര ചേർക്കാം. ശർക്കര ചെറുചൂടുള്ള വെള്ളത്തിലോ പാലിലോ കലർത്തി കുടിക്കാം. നേരത്തെ പറഞ്ഞതുപോലെ, ചായയിലോ കാപ്പിയിലോ മധുരപലഹാരങ്ങളിലോ ശർക്കര ചേർക്കുകയും ആവാം. പഞ്ചസാരയ്ക്ക് പകരം പ്രകൃതിദത്ത മധുരപലഹാരമായും ഉപയോഗിക്കാം.

Advertisment

Why Jaggery is the Perfect Winter Superfood: ശർക്കര തണുപ്പ് കാലത്ത് എങ്ങനെ ഗുണം ചെയ്യും?

  • സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും: ശർക്കരയ്ക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്. ശൈത്യകാലത്ത് സാധാരണമായ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും.
  • ദഹനാരോഗ്യം പ്രോത്സാഹിപ്പിക്കും: ശർക്കരയ്ക്ക് ദഹനത്തെ ഉത്തേജിപ്പിക്കാനും മലബന്ധം ഒഴിവാക്കാനും ശൈത്യകാലത്തെ ദഹന പ്രശ്നങ്ങൾ തടയാനും കഴിയും.
  • സന്ധി വേദന ശമിപ്പിക്കും: ശർക്കരയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശൈത്യകാലത്ത് സാധാരണമായ സന്ധി വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും.
  • ഊർജ്ജം നൽകുന്നു: ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് ശർക്കര. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും ഊർജം വർധിപ്പിക്കാനും സഹായിക്കുന്നു.
  • വിഷാംശം ഇല്ലാതാക്കുന്നു: ശർക്കര ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കും.
  • ചുമയും ജലദോഷവും അകറ്റുന്നു: തൊണ്ടവേദന, ചുമ, ജലദോഷം, മറ്റ് സാധാരണ ശൈത്യകാല രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ ശർക്കരയുടെ ഗുണങ്ങൾ സഹായിക്കും.
  • ശ്വസനാരോഗ്യത്തെ പിന്തുണയ്ക്കുന്നു: ശർക്കരയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
  • രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: ശർക്കരയിൽ സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ശൈത്യകാല രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

ഇക്കാര്യം ശ്രദ്ധിക്കൂ

പ്രമേഹമുള്ളവർ ശർക്കരയുടെ അമിത ഉപയോഗം കുറയ്ക്കണം. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതാണ് ഉചിതം. 

Read More

Health Tips Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: