scorecardresearch

ഒരു സിഗരറ്റിന് പുരുഷന്മാർ നൽകേണ്ടി വരുന്ന വില 17 മിനിറ്റ്, സ്ത്രീകളോ?

പുകവലി ഒരു മനുഷ്യന്റെ ആയുസ് കുറയ്ക്കുക മാത്രമല്ല, പലപ്പോഴും ജീവിതനിലവാരം കുറയ്ക്കുകയും പലവിധ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു

പുകവലി ഒരു മനുഷ്യന്റെ ആയുസ് കുറയ്ക്കുക മാത്രമല്ല, പലപ്പോഴും ജീവിതനിലവാരം കുറയ്ക്കുകയും പലവിധ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു

author-image
Health Desk
New Update
health

Source: Freepik

പുകവലി ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ധർ ഊന്നിപ്പറയാറുണ്ട്. ജീവിതത്തിന് പുകവലി എത്രമാത്രം ഹാനികരണമാണെന്ന് ബോധ്യപ്പെടുത്തുന്ന അടുത്തിടെ നടത്തിയ ഒരു പഠനം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. ഓരോ സിഗരറ്റ് വലിക്കുമ്പോഴും പുരുഷന്മാർക്ക് അവരുടെ ജീവിതത്തിലെ ശരാശരി 17 മിനിറ്റ് നഷ്ടപ്പെടുന്നുവെന്നും സ്ത്രീകൾക്ക് 22 മിനിറ്റ് നഷ്ടപ്പെടുന്നുവെന്നും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ (യുസിഎൽ) ഗവേഷകർ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. 

Advertisment

പുകവലി ആയുർദൈർഘ്യം കുറയ്ക്കുന്നത് എങ്ങനെ?

ഓരോ സിഗരറ്റ് വലിക്കുമ്പോഴും ഹാനികരമായ രാസവസ്തുക്കളായ നിക്കോട്ടിൻ, കാർബൺ മോണോക്സൈഡ്, ടാർ എന്നിവ ശരീരത്തിനുള്ളിലേക്ക് എത്തുന്നു. ഈ പദാർത്ഥങ്ങൾ ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ഫരീദാബാദിലെ ഡോ.ജയന്ത താക്കൂറിയ പറഞ്ഞു. പുകവലി ഒരു മനുഷ്യന്റെ ആയുസ് കുറയ്ക്കുക മാത്രമല്ല, പലപ്പോഴും ജീവിതനിലവാരം കുറയ്ക്കുകയും പലവിധ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 

പുരുഷന്മാരെക്കാൾ സ്ത്രീകളെ കൂടുതൽ ബാധിക്കുന്നത് എന്തുകൊണ്ട്?

പുരുഷൻമാരെക്കാൾ സ്ത്രീകൾക്ക് ഒരു സിഗരറ്റ് വലിക്കുമ്പോൾ കൂടുതൽ മിനിറ്റ് നഷ്ടപ്പെടുന്നു. ജീവശാസ്ത്രപരമായ ഘടകങ്ങൾ ഇതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീകളുടെ ശരീരശാസ്ത്രം പുകവലിയോട് വ്യത്യസ്‌തമായി പ്രതികരിക്കുന്നു, ഇത് പലപ്പോഴും ഉയർന്ന അപകടസാധ്യത ഉണ്ടാക്കുന്നുവെന്ന് ഡോ.താക്കൂറിയ പറഞ്ഞു. പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് ഡോ.താക്കൂറിയ അഭിപ്രായപ്പെട്ടു.

പുകവലി നിർത്താനുള്ള വഴികൾ

1. കൗൺസിലിംഗ് അല്ലെങ്കിൽ തെറാപ്പി പോലുള്ള പ്രൊഫഷണൽ മാർഗങ്ങളിലൂടെ ഈ ശീലം നിർത്താൻ കഴിയും. 

Advertisment

2. നിക്കോട്ടിൻ റീപ്ലെയ്സ്മെന്റ് തെറാപ്പി (NRT) ആണ് മറ്റൊരു മാർഗം

3. വരേനിക്ലിൻ അല്ലെങ്കിൽ ബുപ്രോപിയോൺ പോലുള്ള മരുന്നുകൾ പുകവലിയോടുള്ള ആസക്തി കുറയ്ക്കുകയും പതിയെ നിർത്താൻ സഹായിക്കുകയും ചെയ്യും. 

4. പതിവ് വ്യായാമം, സമീകൃതാഹാരം, സ്ട്രെസ് റിലീഫ് ടെക്നിക്കുകൾ തുടങ്ങിയ ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങൾ പുകവലി ശീലം ഒഴിവാക്കാൻ സഹായിക്കും. 

5. കുടുംബാംഗങ്ങളുടെയോ ​​സുഹൃത്തുക്കളുടെയോ പിന്തുണ കൊണ്ട് പുകവലി ശീലം ഉപേക്ഷിക്കാൻ സാധിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: