scorecardresearch

സെർവിക്കൽ കാൻസർ ബാധിക്കുന്നത് ആരെയൊക്കെ? ഈ തെറ്റിദ്ധാരണകൾ മാറ്റിക്കോളൂ

ചികിത്സാ രീതികൾ, പ്രതിരോധ നടപടികൾ എന്നിവയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടും ഗർഭാശയമുഖ അർബുദം മൂലമുള്ള മരണം തുടരുന്നു

ചികിത്സാ രീതികൾ, പ്രതിരോധ നടപടികൾ എന്നിവയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടും ഗർഭാശയമുഖ അർബുദം മൂലമുള്ള മരണം തുടരുന്നു

author-image
Health Desk
New Update
cervical cancer

Source: Freepik

രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും വ്യാപകവും മാരകവുമായ കാൻസറുകളിൽ ഒന്നാണ് ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസർ. പ്രതിവർഷം 60,000 മരണങ്ങൾ ഈ കാൻസർ മൂലം സംഭവിക്കുന്നു. ചികിത്സാ രീതികൾ, പ്രതിരോധ നടപടികൾ എന്നിവയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടും ഗർഭാശയമുഖ അർബുദം മൂലമുള്ള മരണം തുടരുന്നു. തെറ്റിദ്ധാരണകളും അവബോധത്തിന്റെ അഭാവവുമാണ് ഇതിന്റെ പ്രധാന കാരണം.

സെർവിക്കൽ കാൻസർ പ്രായമായ സ്ത്രീകളെ മാത്രമാണോ ബാധിക്കുന്നത്?

Advertisment

സെർവിക്കൽ കാൻസർ പ്രായമായ സ്ത്രീകളെ മാത്രല്ല ബാധിക്കുന്നത്. 30 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. വിവിധയിനം ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് (HPV) ആ അർബുദത്തിനു കാരണമാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ സാധാരണയായി പകരുന്ന അണുബാധയാണിത്. നേരത്തെ തുടങ്ങുന്ന ലൈംഗിക ബന്ധം ഇതിനു കാരണമാകാറുണ്ട്. പ്രത്യേകിച്ച് 18 വയസ്സിന് താഴെയുള്ളവരാണ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതെങ്കിൽ

നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം (NCRP) പ്രകാരം, ഇന്ത്യയിലെ 25 ശതമാനം സെർവിക്കൽ കാൻസർ കേസുകളും 40 വയസിന് താഴെയുള്ള സ്ത്രീകളിലാണ്. പാപ് സ്മിയർ ടെസ്റ്റ്, എച്ച്പിവി ടെസ്റ്റുകൾ തുടങ്ങിയ പരിശോധനകളിലൂടെ രോഗം നേരത്തെ കണ്ടെത്താവുന്നതാണ്. 

ശുചിത്വമില്ലായ്മയാണോ പ്രധാന കാരണം?

സെർവിക്കൽ കാൻസറിന്റെ പ്രധാന കാരണം എച്ച്പിവി അണുബാധയാണ്. ഇന്ത്യയിലെ 70% സെർവിക്കൽ കാൻസർ കേസുകളും എച്ച്പിവി അണുബാധ മൂലമാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡാറ്റ കാണിക്കുന്നത്. പ്രതിരോധ കുത്തിവയ്പുകൾ, പതിവ് പരിശോധനകൾ എല്ലാം അപകടസാധ്യത കുറയ്ക്കുന്നു.

ചികിത്സ കൊണ്ട് ഫലം ലഭിക്കുമോ?

Advertisment

ഗർഭാശയമുഖ അർബുദം നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിതശൈലി, സമയോചിതമായ പരിശോധനകൾ എന്നിവ രോഗചികിത്സയ്ക്ക് ഗുണം ചെയ്യും. 

സെർവിക്കൽ കാൻസറുള്ള സ്ത്രീകൾക്ക് ഗർഭിണിയാകാൻ കഴിയുമോ?

സെർവിക്കൽ കാൻസറുള്ള സ്ത്രീകൾക്ക് വന്ധ്യതയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഹിസ്റ്റെരെക്ടമി പോലെയുള്ള ചില ചികിത്സകൾ ഫെർട്ടിലിറ്റിയെ ബാധിക്കുമെങ്കിലും, പുതിയ ഫെർട്ടിലിറ്റി-സ്പാറിംഗ് ടെക്നിക്കുകൾ ഇപ്പോൾ ലഭ്യമാണ്. കോണിസേഷൻ, റാഡിക്കൽ ട്രാക്കെലെക്ടമി പോലുള്ള ചികിത്സാ മാർഗങ്ങളിലൂടെ ഗർഭാശയമുഖ അർബുദമുള്ള സ്ത്രീകളിൽ പ്രത്യുൽപാദനക്ഷമത നിലനിർത്താൻ സഹായിക്കുന്നുണ്ട്. ഈ ചികിത്സകൾക്ക് വിധേയരായ ഏകദേശം 85 ശതമാനം സ്ത്രീകളും മൂന്ന് വർഷത്തിനുള്ളിൽ ഗർഭിണികളായെന്നാണ് 2022 ലെ ഒരു പഠനം കാണിക്കുന്നത്. 

എച്ച്‌വിപി സ്ക്രീനിങ് വേദനാജനകമാണോ?

എച്ച്പിവി സ്ക്രീനിങ് വേദനയില്ലാത്ത പ്രക്രിയയാണ്. മിക്ക സ്ത്രീകളും പരിശോധനയ്ക്കിടെ അസ്വസ്ഥതയൊന്നും റിപ്പോർട്ട് ചെയ്യാറില്ല. 

എച്ച്പിവി വാക്സിൻ എടുത്താലും എച്ച്പിവി സ്ക്രീനിങ് ആവശ്യമുണ്ടോ?

സെർവിക്കൽ കാൻസർ തടയാനുള്ള ഫലപ്രദമായ വാക്‌സിനേഷൻ ആണ് എച്ച്പിവി വാക്സിനേഷൻ. എച്ച്പിവി വാക്സിൻ എടുത്താലും രോഗത്തിൽനിന്നും പൂർണമായും രക്ഷ നേടാൻ കഴിഞ്ഞെന്നു വരില്ല. ഈ വൈറസ് ശരീരത്തിൽ എത്തിയാൽ ഒരുപാടു കാലത്തിനു ശേഷവും കാൻസർ വരാനുള്ള സാധ്യതകളുണ്ട്. അതായത് ആദ്യ ലൈംഗികബന്ധത്തിന് മുമ്പേ ഈ വാക്സിനേഷൻ ലഭിച്ചിരിക്കുന്നതാണ് രോഗം തടയാനുള്ള ഫലപ്രദമായ മാർഗം. വാക്സിനേഷൻ എടുത്ത സ്ത്രീകളും പതിവായി എച്ച്പിവി സ്ക്രീനിങ് നടത്തണം.

പോസിറ്റീവ് എച്ച്പിവി ടെസ്റ്റ് അർത്ഥമാക്കുന്നത് സെർവിക്കൽ കാൻസർ ആണെന്നാണോ?

എച്ച്പിവി പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ സെർവിക്കൽ കാൻസർ ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. പോസിറ്റീവ് ആണെങ്കിൽ, പാപ് സ്മിയർ അല്ലെങ്കിൽ കോൾപോസ്കോപ്പി പോലുള്ള ഫോളോ-അപ്പ് പരിശോധന ഡോക്ടർ ശുപാർശ ചെയ്യും. ഇതിലൂടെയൊക്കെ രോഗം സ്ഥിരീകരിക്കാനാകും.

ലേഖനം എഴുതിയത് ഡോ.റിച്ച ബൻസാൽ

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: