scorecardresearch

ഇഡ്ഡലി ദിവസവും കഴിക്കാം, ഈ ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുതേ?

അനുഷ്ക ശർമ്മ മുതൽ ഷാഹിദ് കപൂർ വരെയുള്ള ബോളിവുഡ് താരങ്ങളും പ്രഭാതഭക്ഷണത്തിന് ഇഡ്ഡലി കഴിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്

അനുഷ്ക ശർമ്മ മുതൽ ഷാഹിദ് കപൂർ വരെയുള്ള ബോളിവുഡ് താരങ്ങളും പ്രഭാതഭക്ഷണത്തിന് ഇഡ്ഡലി കഴിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്

author-image
Health Desk
New Update
health

Source: Freepik

മലയാളികളുടെ ഇഷ്ട പ്രഭാത ഭക്ഷണങ്ങളിലൊന്നാണ് ഇഡ്ഡലിയും സാമ്പാറും. ബോളിവുഡ് സെലിബ്രിറ്റികളായ അനുഷ്ക ശർമ്മ മുതൽ ഷാഹിദ് കപൂർ വരെയുള്ള താരങ്ങളും പ്രഭാതഭക്ഷണത്തിന് ഇഡ്ഡലി കഴിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. ദഹിക്കാൻ വളരെ എളുപ്പമാണ് എന്നതിനു പുറമേ, രോഗപ്രതിരോധ സംവിധാനത്തിനും ഈ ഭക്ഷണം ഗുണം ചെയ്യുന്നുണ്ട്. മാവ് പുളിപ്പിച്ചാണ് ഇഡ്ഡലി തയ്യാറാക്കുന്നത്. രണ്ടാഴ്ച തുടർച്ചയായി പ്രഭാതഭക്ഷണത്തിന് പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമോയെന്ന് ആരോഗ്യ വിദഗ്ധരോട് ചോദിക്കാം. 

Advertisment

പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രോബയോട്ടിക്‌സിന്റെ സമ്പന്നമായ ഉറവിടമാണ്. അവ ദഹനം വർധിപ്പിക്കുന്നതിലൂടെയും, പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുന്നതിലൂടെയും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലൂടെയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന് ചെന്നൈയിലെ ഡയറ്റീഷ്യൻ ദീപാലക്ഷ്മി പറഞ്ഞു. രണ്ടാഴ്ച എല്ലാ ദിവസവും രാവിലെ പ്രഭാതഭക്ഷണത്തിന് പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് വീക്കം കുറയ്ക്കുകയും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അവർ വ്യക്തമാക്കി.

ആരോഗ്യ നേട്ടങ്ങൾ

പുളിപ്പിച്ച ഭക്ഷണങ്ങൾ ദഹനത്തിലും പോഷക ആഗിരണത്തിലും നിർണായക പങ്ക് വഹിക്കുന്ന കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുക മാത്രമല്ല, പതിവായി കഴിക്കുന്നത് സുഗമമായ മലവിസർജനം, വയർവീർക്കൽ കുറയ്ക്കൽ, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് സഹായിക്കുമെന്ന് ദീപാലക്ഷ്മി പറഞ്ഞു. പുളിപ്പിച്ച ഭക്ഷണങ്ങളുടെ ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങൾ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാമെന്നും അവർ പറഞ്ഞു.

എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോ?

പുളിപ്പിച്ച ഭക്ഷണങ്ങൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെങ്കിലും, ശ്രദ്ധയോടെ കഴിച്ചില്ലെങ്കിൽ ചില അപകടസാധ്യതകൾക്ക് കാരണമാകുമെന്ന് ദീപാലക്ഷ്മി പറഞ്ഞു. ചില പുളിപ്പിച്ച ഭക്ഷണങ്ങളിൽ സോഡിയം കൂടുതലാണ്, ഇവ അമിതമായി കഴിച്ചാൽ രക്തസമ്മർദം വർധിക്കുന്നതിന് കാരണമാകും. പ്രോബയോട്ടിക്സ് കഴിച്ച് തുടങ്ങുന്ന ആളുകൾക്ക് വയർവീർക്കൽ അല്ലെങ്കിൽ ഗ്യാസ് ഉൾപ്പെടെയുള്ള ദഹന അസ്വസ്ഥതകൾ അനുഭവപ്പെടാം. കൂടാതെ, ചിലർക്ക് തൈര് പോലുള്ള പാലുൽപ്പന്നങ്ങൾ അലർജി ഉണ്ടാക്കാമെന്നും അവർ പറഞ്ഞു. ഭക്ഷ്യജന്യ രോഗങ്ങൾ ഒഴിവാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കിയ പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുക. മിതത്വവും ശരിയായ രീതിയിൽ പാചകം ചെയ്ത് കഴിക്കുന്നതും ഈ അപകടസാധ്യതകൾ കുറയ്ക്കുമെന്ന് അവർ വ്യക്തമാക്കി. 

Advertisment

ഏതൊക്കെ തരം പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം?

  • പ്രോബയോട്ടിക്സുകളാൽ സമ്പന്നമായ തൈര് അല്ലെങ്കിൽ കെഫീർ പഴങ്ങൾ, നട്സ് അല്ലെങ്കിൽ സീഡ്സ് എന്നിവ ചേർത്ത് കഴിക്കാം.
  • ഇഡ്ഡലി അല്ലെങ്കിൽ ദോശ പോലുള്ളവ രുചികരവും ദഹനത്തിന് അനുയോജ്യവുമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: