scorecardresearch

രാവിലെ ഉണക്ക മുന്തിരി വെള്ളം കുടിച്ച് ദിവസം തുടങ്ങൂ, അറിയാം മാറ്റങ്ങൾ

ഉണക്ക മുന്തിരി വെള്ളം കുടിച്ചാലുള്ള അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ അറിയാം

ഉണക്ക മുന്തിരി വെള്ളം കുടിച്ചാലുള്ള അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ അറിയാം

author-image
Health Desk
New Update
health

Source: Freepik

നമ്മുടെ ഒരു ദിവസത്തിന്റെ തുടക്കം എങ്ങനെയെന്നത് നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. കുതിർത്ത ഉണക്കമുന്തിരി വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. ഉണക്കമുന്തിരിയിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, രാത്രി മുഴുവൻ കുതിർക്കുന്നത് അവയുടെ ഗുണങ്ങൾ വർധിപ്പിക്കുന്നു. വെറും വയറ്റിൽ കുടിക്കുന്നതിലൂടെ ശരീരത്തിന് ഈ പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സാധിക്കും. ഉണക്ക മുന്തിരി വെള്ളം കുടിച്ചാലുള്ള അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ അറിയാം.

Advertisment

കരളിന്റെ ആരോഗ്യം

ഉണക്കമുന്തിരി വെള്ളം കരളിനെ ശുദ്ധീകരിക്കുന്നു. ശരീരത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും കരൾ എൻസൈമുകളുടെ പ്രവർത്തനത്തിനും സഹായിക്കുന്നു. 

ദഹന ആരോഗ്യം

ഇടയ്ക്കിടെ വയർവീർക്കുകയോ മലബന്ധം അനുഭവപ്പെടുകയോ ചെയ്യുന്നവർക്ക് ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കുതിർക്കുന്നതിലൂടെ നാരുകൾ ദഹനപ്രക്രിയയെ സുഗമമാക്കുന്നു.

ഹൃദയത്തിന്റെ ആരോഗ്യം

ഉണക്കമുന്തിരി വെള്ളത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ധമനികളെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. 

Advertisment

ഇരുമ്പിന്റെ അളവ് വർധിപ്പിക്കുന്നു

എപ്പോഴും ക്ഷീണം തോന്നുന്നുവെങ്കിൽ, അത് ശരീരത്തിലെ ഇരുമ്പിന്റെ കുറവ് മൂലമാകാം. ഉണക്കമുന്തിരി ഇരുമ്പിന്റെ സ്വാഭാവിക ഉറവിടമാണ്. കുതിർത്ത് കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കും. രാവിലെ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ഇരുമ്പിന്റെ അളവ് വർധിപ്പിക്കുകയും വിളർച്ച തടയുകയും ചെയ്യും.

ശരീര ഭാരം കുറയ്ക്കുന്നു

ശരീര ഭാരം കുറയ്ക്കാൻ ഉണക്കമുന്തിരി വെള്ളം സഹായിച്ചേക്കാം. ഇതിൽ കലോറി കുറവാണ്, എന്നാൽ ആസക്തികളെ നിയന്ത്രിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഉണക്കമുന്തിരിയിലെ സ്വാഭാവിക പഞ്ചസാര നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാതെ ഊർജ്ജം നൽകുന്നു. ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അനാരോഗ്യകരമായ ലഘുഭക്ഷണം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: