/indian-express-malayalam/media/media_files/2025/01/18/Lr6hgESZN713WoZ2Wo9x.jpg)
ആർത്തവ സമയത്ത് ശാരീരികവും മാനസികവുമായ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും | ചിത്രം: ഫ്രീപിക്
ഓരോ സ്ത്രീയ്ക്കും ആർത്തവ ദിനങ്ങൾ ഏറെ പ്രയാസ നിറഞ്ഞതാണ്. നടുവേദന, വയറ് വേദന, സ്താനങ്ങൾക്ക് വേദന ഇങ്ങനെ നിരവധി പ്രശ്നങ്ങളിലൂടെയാണ് അവർ കടന്നു പോകുന്നത്. ആർത്തവ സമയത്തെ അസ്വസ്ഥകളും പ്രയാസങ്ങളും കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒരു സു​ഗന്ധവ്യഞ്ജനമാണ് കറുവാപ്പട്ട. ഈ ദിവസങ്ങളിൽ കറുവാപ്പട്ട ചേർത്തു ചായ കുടിക്കുന്നത് ആശ്വാസം നൽകിയേക്കും.
ആർത്തവ ദിവസങ്ങളിലെ മലബന്ധ പ്രശ്നം കുറയ്ക്കുന്നതിന് കറുവപ്പട്ട ഫലപ്രദമാണ്. കറുവാപ്പട്ടയിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് അതിന് സഹായിക്കുന്നതെന്ന് ഇറാനിയൻ റെഡ് ക്രസൻ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ആർത്തവ ദിവസങ്ങളിലെ അമിത രക്തസ്രാവം തടയുന്നതിന് കറുവാപ്പട്ട ​ഏറെ മികച്ചതാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഭക്ഷണത്തിൽ കറുവാപ്പട്ട ഉൾപ്പെടുത്തുന്നത് രക്തക്കുഴലുകളെ ശക്തമാക്കാനും അമിത രക്തസ്രാവം നിയന്ത്രിക്കാനും സഹായിക്കും. കറുവാപ്പട്ടയുടെ പതിവ് ഉപയോഗം ആർത്തവചക്രം സന്തുലിതമാക്കുന്നതിന് ഗുണം ചെയ്യും.
/indian-express-malayalam/media/media_files/2025/01/18/C6V52M7fcncnBBKO8uOg.jpg)
ആർത്തവ കാലത്ത് വിവിധ ദഹനപ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കറുവപ്പട്ട ​ഗ്യാസ് ട്രബിൾ, വയറ് വീർക്കൽ പോലുള്ള പ്രശ്‌നങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. ഭക്ഷണത്തിന് ശേഷം ഒരു കപ്പ് ചൂടുള്ള കറുവപ്പട്ട ചായ കുടിക്കുന്നത് വയറിനെ സുഖപ്പെടുത്തുകയും പിരീഡ്സ് ക്യത്യമാക്കുന്നതിനും നല്ലതാണ്.
കറുവാപ്പട്ട ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് റിപ്രോടക്റ്റീവ് ബയോളജി ആന്റ് എന്റോക്രിനോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി. ഇത് പ്രത്യുൽപാദന ഹോർമോണുകളെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. സമതുലിതമായ ഹോർമോണുകൾ പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കുന്നതിലേക്കും നയിക്കുന്നുതായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പിരീഡ്സ് ദിവസങ്ങളിൽ മൂഡ് സ്വിംഗ്‌സ് ഉണ്ടാകുന്നത് സ്വഭാവികമാണ്. ആർത്തവ ചക്രത്തിലെ ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായാണ് മൂഡ് സ്വിംഗ്‌സ് ഉണ്ടാകുന്നത്. അവ അമിത ക്ഷീണം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. കറുവാപ്പട്ട വെള്ളം കുടിക്കുന്നത് ഉത്കണ്ഠ, സ്ട്രെസ് പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.