/indian-express-malayalam/media/media_files/2025/01/17/NMc7EYgaib6VWdJjQph8.jpg)
Source: Freepik
നമ്മുടെയൊക്കെ വീടുകളിലെ അടുക്കളയിൽ സുലഭമായൊരു പച്ചക്കറിയാണ് പച്ച മുളക്. പല വിഭവങ്ങളിലും എരിവിനും രുചിക്കുമായി പച്ചമുളക് ചേർക്കാറുണ്ട്. അവയിൽ പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും നിറഞ്ഞിരിക്കുന്നു. വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, കാപ്‌സൈസിൻ എന്നിവ നിറഞ്ഞിരിക്കുന്നു. പച്ച മുളക് മിതമായ അളവിൽ കഴിച്ചാൽ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
1. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ, പച്ചമുളക് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഏതെങ്കിലും അണുബാധയെയോ രോഗത്തെയോ ചെറുക്കുന്നു.
2. കണ്ണിന്റെ ആരോഗ്യം: പച്ചമുളകിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച നിലനിർത്താൻ സഹായിക്കുന്നതിനാൽ വളരെ പ്രധാനമാണ്.
3. വീക്കം കുറയ്ക്കുന്നു: പച്ചമുളകിലെ ബയോആക്ടീവ് തന്മാത്രകൾ സന്ധിവാതം, പേശി പിരിമുറുക്കം തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിലൂടെ വീക്കം തടയാൻ സഹായിക്കുന്നു.
4. ദഹനശേർധിഷി വപ്പിക്കുന്നു: പച്ചമുളക് ഗ്യാസ്ട്രിക് ജ്യൂസിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിനാൽ, മലബന്ധത്തിന് കാരണമായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
5. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: പച്ചമുളകിലെ കാപ്‌സൈസിൻ രക്തസമ്മർദവും കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം.
6. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: പച്ചമുളക് ഉപാപചയപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും കലോറി എരിച്ചുകളയുന്നത് വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ശരീര ഭാരം കുറയ്ക്കുന്നു.
7. പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുന്നു: പച്ചമുളക് മറ്റ് ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us