scorecardresearch

പ്രമേഹമുള്ളവർ പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശാരീരികവും മാനസികവുമായ നിരവധി പ്രത്യാഘാതങ്ങൾക്ക് കാരണമാകും

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശാരീരികവും മാനസികവുമായ നിരവധി പ്രത്യാഘാതങ്ങൾക്ക് കാരണമാകും

author-image
Health Desk
New Update
health

Source: Freepik

പ്രമേഹരോഗികൾ പ്രഭാതഭക്ഷണം ഒഴിവാക്കാൻ പാടില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് വളരെ പ്രധാനമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശാരീരികവും മാനസികവുമായ നിരവധി പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ജോലി തിരക്ക് കാരണം പ്രഭാത ഭക്ഷണം കഴിക്കാൻ സമയമില്ലെങ്കിലും, ഉപവാസം എടുക്കാൻ പ്ലാൻ ഉണ്ടെങ്കിലും, പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന്റെ ആഘാതം മനസിലാക്കുന്നത് ദീർഘകാല ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഡയറ്റീഷ്യൻ കനിക മൽഹോത്ര പറഞ്ഞു.

Advertisment

1. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെ തടസപ്പെടുത്തും

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ ഹൈപ്പർ ഗ്ലൈസീമിയയ്‌ക്കോ കാരണമാകും. കാരണം, രാത്രിയിൽ ദീർഘനേരം ഒന്നും കഴിക്കാതെ, രാവിലെ പ്രഭാതഭക്ഷണം കൂടി ഒഴിവാക്കുമ്പോൾ, തുടർന്നുള്ള ഭക്ഷണം കൂടുതൽ ശക്തമായ ഗ്ലൂക്കോസ് പ്രതികരണത്തിന് കാരണമാകും. ഇത് ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് ഇടയാക്കും. 

2. ഇൻസുലിൻ പ്രതിരോധം വഷളാകുന്നു

ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണമായ ഇൻസുലിൻ പ്രതിരോധം, ശരീരത്തിന് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവിനെ തടസപ്പെടുത്തുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുമെന്നും ഗ്ലൂക്കോസ് നിയന്ത്രണം കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

3. ദീർഘകാല ആരോഗ്യ അപകടങ്ങൾ

പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പ്രീ ഡയബറ്റിസ് ഉള്ള വ്യക്തികളിൽ, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം പെട്ടെന്ന് വരുന്നതിന് കാരണമാകും. 

Advertisment

4. പോഷകങ്ങളുടെ അഭാവം

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്ന നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ പോഷകങ്ങൾ പ്രഭാതഭക്ഷണം നൽകുന്നുവെന്ന് മൽഹോത്ര പറഞ്ഞു. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളിലേക്കും അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഇടയാക്കിയേക്കാം. ഇത് ഉപാപചയ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്യും.

5. മാനസിക ആഘാതം

ശാരീരികമായി മാത്രമല്ല, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മാനസിക ആഘാതത്തിനും ഇടയാക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കോ മോശം ലഘുഭക്ഷണ തിരഞ്ഞെടുപ്പുകൾക്കോ നയിക്കുന്നു. രാവിലെയുള്ള ഊർജത്തിന്റെ അഭാവം കാരണം ഉൽപ്പാദനക്ഷമതയും കുറയാനും കാരണമാകും.

പ്രമേഹരോഗികൾക്കുള്ള ആരോഗ്യകരമായ പ്രഭാതഭക്ഷണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് പ്രമേഹമുള്ള വ്യക്തികൾ സമീകൃതാഹാരത്തിന് മുൻഗണന നൽകണമെന്ന് മൽഹോത്ര പറഞ്ഞു. 
ധാന്യങ്ങൾ അല്ലെങ്കിൽ ഓട്സ് പോലുള്ള കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. മുട്ട, ഗ്രീക്ക് യോഗർട്ട് എന്നിവ ഉൾപ്പെടുത്തുക. അവോക്കാഡോ, നട്സ്, സീഡ്സ് എന്നിവ കഴിക്കുക. ദഹനവും സംതൃപ്തിയും പ്രോത്സാഹിപ്പിക്കുന്നതിന് പച്ചക്കറികൾ അല്ലെങ്കിൽ ചിയ സീഡ്സ് കഴിക്കുക. പെട്ടെന്നുള്ള ഗ്ലൂക്കോസ് വർധനവിന് കാരണമാകുന്നതും ഉപാപചയപ്രവർത്തനത്തെ തടസപ്പെടുത്തുന്നതുമായ സംസ്കരിച്ചതോ പഞ്ചസാര അടങ്ങിയതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: