scorecardresearch

ഈ ലക്ഷണങ്ങൾ അറിയാതെ പോകരുത്, മഗ്നീഷ്യത്തിൻ്റെ കുറവാകാം കാരണം

ഹൃദയത്തിൻ്റെ ആരോഗ്യം മുതൽ രക്തസമ്മർദ്ദത്തെ വരെ മഗ്നീഷ്യം സ്വാധീനിക്കുന്നു. ഇതിൻ്റെ കുറവ് പല ലക്ഷണങ്ങളും ശരീരത്തിൽ കാണിക്കും, അവ തിരിച്ചറിയുക.

ഹൃദയത്തിൻ്റെ ആരോഗ്യം മുതൽ രക്തസമ്മർദ്ദത്തെ വരെ മഗ്നീഷ്യം സ്വാധീനിക്കുന്നു. ഇതിൻ്റെ കുറവ് പല ലക്ഷണങ്ങളും ശരീരത്തിൽ കാണിക്കും, അവ തിരിച്ചറിയുക.

author-image
Health Desk
New Update
Early Warning Signs Of Magnesium Deficiency

മഗ്നീഷ്യത്തിൻ്റെ കുറവ് ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ | ചിത്രം: ഫ്രീപിക്

ആരോഗ്യത്തിന് ആവശ്യമായ ഒരു ധാതുവാണ് മഗ്നീഷ്യം. രോഗപ്രതിരോധ ശേഷി സംവിധാനത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കും. എല്ലുകളുടെ ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്. രക്തസമ്മർദ്ദ നില മെച്ചപ്പെടുത്ത് ഹൃദയത്തിൻ്റെ ആരോഗ്യം കാക്കാൻ മഗ്നീഷ്യം ശരീരത്തിൽ മതിയായ അളവിൽ ഉണ്ടായിരിക്കണം. അതിൻ്റെ കുറവ് പല ലക്ഷണങ്ങളും പ്രകടമായി തന്നെ കാണിക്കും. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം. 

Advertisment

വിശപ്പില്ലായ്മ

മഗ്നീഷ്യം കുറയുമ്പോൾ കാണിക്കുന്ന ആദ്യത്തെ ലക്ഷണങ്ങളിലൊന്ന് വിശപ്പ് കുറയുന്നതാണ്. ന്യൂറോ ട്രാൻസ്മിറ്ററുകളെ നിയന്ത്രിക്കുന്നതിൽ മഗ്നീഷ്യം ഒരു പങ്ക് വഹിക്കുന്നതിനാൽ ഇത് സംഭവിക്കാം. ഇത്തരത്തില്‍ നിങ്ങൾക്ക് പതിവായി ഭക്ഷണത്തിൽ താൽപ്പര്യം കുറവാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് കൂടുതൽ മഗ്നീഷ്യം ആവശ്യമാണെന്നതിന്‍റെ സൂചനയായിരിക്കാം.

ഓക്കാനവും ചര്‍ദ്ദിയും

മഗ്നീഷ്യം കുറവുമായി ബന്ധപ്പെട്ട മറ്റൊരു സാധാരണ ലക്ഷണമാണ്  ഓക്കാനവും ചര്‍ദ്ദിയും. മഗ്നീഷ്യം കുറയുമ്പോള്‍ ദഹനനാളത്തിന്‍റെ പ്രവർത്തനം തടസപ്പെട്ടേക്കാം. വ്യക്തമായ കാരണമില്ലാതെ നിങ്ങൾക്ക് പതിവായി ഓക്കാനം, ഛര്‍ദ്ദി എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, അത് ചിലപ്പോള്‍ മഗ്നീഷ്യം കുറഞ്ഞതിന്‍റെ സൂചനയാകാം. 

ക്ഷീണം

എപ്പോഴും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുന്നത് പല ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാണ്. ശരീരത്തില്‍ മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കിലും ഇത്തരത്തിലുള്ള ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. 

Advertisment

തലവേദന

തലവേദനവയും ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്. മഗ്നീഷ്യത്തിന്‍റെ കുറവ് മൂലവും മൈഗ്രെയ്ൻ ഉണ്ടാകാമെന്ന് ചില പഠനങ്ങളും പറയുന്നു. 

Early Warning Signs Of Magnesium Deficiency
ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ സ്ത്രീകളിൽ ആർത്തവ വേദന കഠിനമാകും | ചിത്രം: ഫ്രീപിക്

ആർത്തവ വേദന 

ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ സ്ത്രീകളിൽ ആർത്തവ വേദന കഠിനമാകും. മഗ്നീഷ്യത്തിന്‍റെ അഭാവം ആർത്തവസമയത്ത് പേശികളുടെ പിരിമുറുക്കം വർദ്ധിപ്പിക്കും. നിങ്ങൾക്ക് പലപ്പോഴും വേദനാജനകമായ ആർത്തവ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. 

കൈകാലുകളിൽ മരവിപ്പ് 

കൈകാലുകളിൽ മരവിപ്പും മഗ്നീഷ്യത്തിന്‍റെ കുറവ് മൂലം ഉണ്ടാകാം. 

എല്ലുകളുടെ ബലക്കുറവ്

പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്നീഷ്യം അത്യാന്താപേക്ഷിതമാണ്. മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ (ശരീരകലകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥ) സാധ്യത എന്നിവ വർധിപ്പിക്കുന്നു. 

രക്തസമ്മര്‍ദ്ദം 

ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്. 

വിഷാദം

ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ തുടങ്ങിയവ ഉണ്ടാകാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: