scorecardresearch

പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കൂ; അതിശയിപ്പിക്കും ആരോഗ്യ ഗുണങ്ങൾ

ശർക്കര ആരോഗ്യകരമായ ഒരു ബദലായി പറയുമ്പോഴും അതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കണം

ശർക്കര ആരോഗ്യകരമായ ഒരു ബദലായി പറയുമ്പോഴും അതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കണം

author-image
Health Desk
New Update
health

Source: Freepik

പഞ്ചസാര പലരുടെയും ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. രാവിലെ കുടിക്കുന്ന ചായയിൽ മുതൽ മധുരപലഹാരങ്ങളിൽവരെ എല്ലാത്തിലും അവ മറഞ്ഞിരിക്കുന്നു. എന്നാൽ, പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് ആരോഗ്യത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് നിങ്ങൾക്കറിയാമോ?. ശർക്കര ആരോഗ്യകരമായ ഒരു ബദലായി പറയുമ്പോഴും അതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കണമെന്ന് നോയിഡയിലെ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് രക്ഷിത മെഹ്‌റ പറഞ്ഞു.

Advertisment

ശർക്കര പഞ്ചസാരയേക്കാൾ മികച്ചത് എന്തുകൊണ്ട്?

ശർക്കര വെറും മധുരത്തിന് വേണ്ടിയുള്ളതല്ല, മറിച്ച ഒരു പോഷക കലവറയാണ്. ശൂന്യമായ കലോറി നൽകുന്ന പഞ്ചസാരയിൽ നിന്ന് വ്യത്യസ്തമായി, ശർക്കരയിൽ ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അവശ്യ ധാതുക്കൾക്കൊപ്പം മധുരപലഹാരങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പാണ്. എന്നാൽ, മെഹ്റയുടെ അഭിപ്രായത്തിൽ ശർക്കര കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇത് മാത്രമല്ല.

  • ദഹന എൻസൈമുകളെ ഉത്തേജിപ്പിച്ച് ദഹനം മെച്ചപ്പെടുത്തുന്നു
  • വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നു
  • അവയിലെ ആന്റിഓക്‌സിഡന്റുകളും ധാതുക്കളും പ്രതിരോധശേഷി വർധിപ്പിക്കുന്നു
  • രക്തസമ്മർദം നിയന്ത്രിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ സഹായിക്കുന്നു
  • സാവധാനം ഊർജം പുറത്തുവിടുന്നതിലൂടെയും രക്തത്തിലെ പഞ്ചസാര വർധനവ് തടയുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ശർക്കര എപ്പോഴും ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പാണോ?

പഞ്ചസാരയേക്കാൾ കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അതിൽ കലോറി കൂടുതലാണെന്ന് മെഹ്‌റ പറഞ്ഞു.

Advertisment
  • ശർക്കരയ്ക്ക് പഞ്ചസാരയേക്കാൾ ഗ്ലൈസെമിക് സൂചിക (ജിഐ) കുറവാണെങ്കിലും, രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും. പ്രമേഹമുണ്ടെങ്കിൽ, ഭക്ഷണത്തിൽ ശർക്കര ചേർക്കുന്നതിന് മുമ്പ് ഡോക്ടറോട് സംസാരിക്കുക.
  • എല്ലാ ശർക്കരയും ശുദ്ധമല്ല. വാണിജ്യപരമായി സംസ്കരിച്ച പല ശർക്കര ഉത്പന്നങ്ങളിലും രാസവസ്തുക്കളോ അഡിറ്റീവുകളോ അടങ്ങിയിട്ടുണ്ട്. ജൈവ അല്ലെങ്കിൽ പ്രകൃതിദത്തമായി സംസ്കരിച്ച ശർക്കര തിരഞ്ഞെടുക്കാൻ മെഹ്‌റ നിർദേശിച്ചു.
  • ചില ആളുകൾക്ക് അലർജി ഉണ്ടാകാം. കരിമ്പിനോട് സെൻസിറ്റീവുള്ള ആളാണെങ്കിൽ, ശർക്കര കഴിക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകൾ, ചർമ്മ പ്രശ്നങ്ങൾ അല്ലെങ്കിൽ ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.

ശർക്കര പൂർണ്ണമായും ഒഴിവാക്കണോ?

താഴെ പറയുന്ന ഏതെങ്കിലും വിഭാഗത്തിൽ പെട്ടവരാണെങ്കിൽ, ശർക്കര പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്:

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലല്ലാത്ത പ്രമേഹരോഗികൾ
  • ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) ഉള്ളവർ
  • കർശനമായ കലോറി നിയന്ത്രണമുള്ള ഭക്ഷണക്രമം പിന്തുടരുന്നവർ
  • കരിമ്പിനോട് അലർജിയുള്ള വ്യക്തികൾ

പഞ്ചസാരയ്ക്ക് പകരം പോഷകസമൃദ്ധമായ മറ്റൊരു ഭക്ഷണമാണ് തിരയുന്നതെങ്കിൽ, ശർക്കര നല്ലൊരു തിരഞ്ഞെടുപ്പായിരിക്കും. പക്ഷേ മിതമായ അളവിൽ മാത്രം കഴിക്കുക. പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് ഗുണം ചെയ്യും. പക്ഷേ, ഉപഭോഗം പരിമിതപ്പെടുത്തുകയും സംസ്കരിക്കാത്ത ഇനങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യണമെന്ന് മെഹ്‌റ പറഞ്ഞു.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: