scorecardresearch

ദിവസവും നടന്നിട്ടും ശരീരഭാരം കുറയുന്നില്ലേ? ഈ തെറ്റുകൾ തിരിച്ചറിയുക

പതിവ് നടത്തം ശരീര ഭാരം കുറയ്ക്കുന്നില്ലെങ്കിൽ നിങ്ങൾ ചെയ്യുന്ന ചില തെറ്റുകളാവാം അതിന്റെ കാരണം

പതിവ് നടത്തം ശരീര ഭാരം കുറയ്ക്കുന്നില്ലെങ്കിൽ നിങ്ങൾ ചെയ്യുന്ന ചില തെറ്റുകളാവാം അതിന്റെ കാരണം

author-image
Health Desk
New Update
health

Source: Freepik

ദിവസേനയുള്ള നടത്തം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. മാനസികാവസ്ഥ വർധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരം ഭാരം നിലനിർത്താനും നടത്തം സഹായിക്കുന്നു. എന്നാൽ, പതിവ് നടത്തം ശരീര ഭാരം കുറയ്ക്കുന്നില്ലെങ്കിൽ നിങ്ങൾ ചെയ്യുന്ന ചില തെറ്റുകളാവാം അതിന്റെ കാരണം. 

Advertisment

1. ഒരേ രീതിയിലുള്ള നടത്തം

ദിവസവും ഒരേ സ്ഥലത്തും ഒരേ സമയത്തും ഒരേ വേഗതയിലും നടക്കുമ്പോൾ ശരിയായ ഫലം നൽകില്ല. ഈ രീതിയിലുള്ള നടത്തം കാലക്രമേണ കലോറി കത്തിക്കുന്നത് കുറയ്ക്കുന്നു. ഇതിനുപകരം വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ഇടങ്ങൾ നടക്കാനായി തിരഞ്ഞെടുക്കുക.

2. നടത്തത്തിനുശേഷമുള്ള കലോറി ഉപഭോഗം

30 മിനിറ്റ് മിതമായ നടത്തം ഏകദേശം 120-150 കലോറി കത്തിച്ചേക്കാം. എന്നാൽ, ഒരു ഫാൻസി കോഫിയോ തൊട്ടുപിന്നാലെ ഒരു ചെറിയ പേസ്ട്രിയോ കഴിക്കുന്നത് അത് ഇരട്ടിയാക്കാം.

3. സ്ട്രെങ്ത് ട്രെയിനിങ് ഇല്ല, നടത്തം മാത്രം

നടത്തം ഹൃദയത്തിന്റെ പ്രവർത്തനത്തിന് നല്ലതാണ്. പക്ഷേ പേശികളുടെ വളർച്ചയ്ക്ക് സഹായകരമാകുന്നില്ല. ശരീരഭാരം കുറയ്ക്കുന്നതിൽ പേശികൾക്ക് വലിയ പങ്കുണ്ട്. സ്ട്രെങ്ത് ട്രെയിനിങ് ഇല്ലെങ്കിൽ ശരീരത്തിലെ കൊഴുപ്പ് വളരെ സാവധാനത്തിൽ മാത്രമേ കുറയൂ, അല്ലെങ്കിൽ ഒട്ടും കുറയില്ല, പ്രത്യേകിച്ച് ഒരു നിശ്ചിത പ്രായത്തിന് ശേഷം.

Advertisment

4. ഉറക്കവും സമ്മർദവും അവഗണിക്കുന്നു

ശരീരഭാരം കുറയ്ക്കുന്നതിൽ ഹോർമോണുകൾ ഒരു വലിയ പങ്ക് വഹിക്കുന്നു. ഉയർന്ന സമ്മർദം കോർട്ടിസോൾ കൂടുതലായി ഉത്പാദിപ്പിക്കുന്നു. ഇത് കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും, പ്രത്യേകിച്ച് വയറിന് ചുറ്റും. ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിൽ വിശപ്പ് വർധിപ്പിക്കുകയും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി വർധിപ്പിക്കുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: