scorecardresearch

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകൾ ഉയരുന്നു; ഇന്ത്യയിലെ സ്ഥിതി എന്ത്?

മുമ്പ് പ്രചരിച്ചിരുന്ന കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച്, ഇപ്പോൾ പ്രചരിക്കുന്ന വകഭേദങ്ങൾ കൂടുതൽ പകരുന്നതോ കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുന്നതോ ആണെന്നതിന് ഒരു തെളിവും ഇല്ല

മുമ്പ് പ്രചരിച്ചിരുന്ന കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച്, ഇപ്പോൾ പ്രചരിക്കുന്ന വകഭേദങ്ങൾ കൂടുതൽ പകരുന്നതോ കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുന്നതോ ആണെന്നതിന് ഒരു തെളിവും ഇല്ല

author-image
Health Desk
New Update
covid singapore

ഫയൽ ചിത്രം

സിംഗപ്പൂർ, ഹോങ്കോങ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് -19 കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ജനങ്ങളിൽ അണുബാധയ്ക്കെതിരായ പ്രതിരോധശേഷി കുറയുന്നതും ബൂസ്റ്റർ ഷോട്ടുകൾ എടുക്കുന്ന പ്രായമായവരുടെ എണ്ണം കുറയുന്നതുമാണ് വർധനവിന് കാരണമെന്ന് ഈ രാജ്യങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.

Advertisment

മുമ്പ് പ്രചരിച്ചിരുന്ന കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച്, ഇപ്പോൾ പ്രചരിക്കുന്ന വകഭേദങ്ങൾ കൂടുതൽ പകരുന്നതോ കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുന്നതോ ആണെന്നതിന് ഒരു തെളിവും ഇല്ലെന്ന് സിംഗപ്പൂരിന്റെ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കണക്കുകൾ കാണിക്കുന്നത് എന്ത്?

മേയ് 3 ലെ കണക്ക് നോക്കിയാൽ കോവിഡ് -19 കേസുകളുടെ എണ്ണം മുൻപത്തെ ആഴ്ച ഉണ്ടായിരുന്ന 11,100 ൽ നിന്ന് 14,200 ആയി ഉയർന്നുവെന്ന് സിംഗപ്പൂരിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു. ഈ കാലയളവിൽ കോവിഡ്-19 കേസുകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 102 ൽ നിന്ന് 133 ആയി ഉയർന്നു. എന്നാൽ, ഐസിയുവിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 3 ൽ നിന്ന് 2 ആയി കുറഞ്ഞു. പുതിയ കോവിഡ് വാക്സിനുകളായ  LF.7, NB.1.8 എന്നിവ രാജ്യത്ത് ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ഈ പുതിയ വാക്സിനുകൾ ഇന്ത്യയിൽ ലഭ്യമല്ല.

ഹോങ്കോങ്ങിലും കോവിഡ് കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കോവിഡ്-19 പോസിറ്റീവ് ആണെന്ന് പരിശോധിക്കുന്ന ശ്വസന സാമ്പിളുകളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മേയ് 10 ന് 13.66 ശതമാനമായി വർധിച്ചു. നാല് ആഴ്ച മുമ്പ് ഇത് 6.21 ശതമാനമായിരുന്നു. ഇതിൽ 81 ഗുരുതരമായ കേസുകളും  30 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽപേരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പ്രായമായവരാണ്.

ഇന്ത്യയിലെ സ്ഥിതി എന്താണ്?

Advertisment

ഇന്ത്യയിൽ ഇപ്പോൾ കോവിഡ് -19 പരിശോധനകൾ അധികം നടക്കുന്നില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോവിഡ്-19 അണുബാധകളിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഐസിഎംആർ ലബോറട്ടറികൾ നിരീക്ഷണ സൈറ്റുകളിൽ നിന്ന് ശേഖരിച്ച ഡാറ്റ കാണിക്കുന്നത്. മേയ് 11 ന് സാർസ്-സിഒവി-2 പോസിറ്റീവ് സാമ്പിളുകളുടെ എണ്ണം 41 ആയി വർധിച്ചു, കഴിഞ്ഞ ആഴ്ച ഇത് 28 ആയിരുന്നു, അതിനുമുമ്പുള്ള ആഴ്ച 12 ആയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉണ്ടായ വർധനവിന് ശേഷം മൊത്തത്തിൽ അണുബാധകളുടെ എണ്ണം കുറഞ്ഞുവരികയാണ്.

നിങ്ങൾ ചെയ്യേണ്ടത് എന്താണ്?

നിലവിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടായാൽ, മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വീട്ടിൽ തന്നെ തുടരുക. തിരക്കേറിയ സ്ഥലങ്ങൾ കഴിയുന്നത്ര ഒഴിവാക്കുക. പുറത്തിറങ്ങേണ്ടിവന്നാൽ മാസ്ക് ധരിക്കുക. കഴിയുന്നത്ര തവണ കൈകൾ കഴുകുക. ഇവയൊക്കെ കോവിഡ്-19 ൽ നിന്ന് മാത്രമല്ല, മറ്റേതെങ്കിലും തരത്തിലുള്ള അണുബാധയിൽ നിന്നും സംരക്ഷിക്കും.

Read More

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: