/indian-express-malayalam/media/media_files/2025/05/17/w5XbRQM0tjfYO0bCAoob.jpg)
വിക്കി കൗശൽ
ദൈനംദിന ഭക്ഷണ രീതിയെക്കുറിച്ചും വ്യായാമത്തെക്കുറിച്ചുമെല്ലാം സെലിബ്രിറ്റികൾ തുറന്നു പറയാറുണ്ട്. ബോളിവുഡ് നടൻ വിക്കി കൗശലിന്റെ ഭക്ഷണക്രമം സമീകൃതാഹാരത്തിന്റെ മികച്ച ഉദാഹരണമാണ്. 37 വയസുകാരനായ നടൻ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഭക്ഷണക്രമത്തിന്റെയും ഫിറ്റ്നസിന്റെയും രഹസ്യങ്ങൾ പങ്കുവച്ചു. ഒരു ദിവസം താൻ എന്താണ് കഴിക്കുന്നതെന്നും നടൻ വെളിപ്പെടുത്തി.
പേശികളുടെ ആരോഗ്യത്തിനും സംതൃപ്തിക്കും സഹായിക്കുന്ന മുട്ട, ചിക്കൻ, മത്സ്യം തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കാറുണ്ടെന്ന് നടൻ പറഞ്ഞു. ദോശ, ചോറ് തുടങ്ങിയവയും ഊർജത്തിനായി കഴിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. ഏതുതരം റൊട്ടിയാണ് കഴിക്കുന്നതെന്ന് ചോദിച്ചപ്പോൾ, ഗോതമ്പ് കൊണ്ടുള്ള ചപ്പാത്തി മാത്രമേ കഴിക്കൂവെന്നും കഴിയുന്നത്ര പ്രാദേശിക ഭക്ഷണങ്ങളാണ് കഴിക്കാറുള്ളതെന്നും താരം പറഞ്ഞു.
പ്രഭാതം, ഉച്ചഭക്ഷണം, അത്താഴം
പ്രഭാതഭക്ഷണം മുട്ടയും ടോസ്റ്റും, ഉച്ചഭക്ഷണം ദോശയും ചിക്കനും, അത്താഴം ചോറും മീനും ആയിരിക്കും എന്നാണ് നടൻ വ്യക്തമാക്കിയത്. മാമ്പഴമാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള പഴമെന്നും തണ്ണിമത്തനും വാഴപ്പഴവും ഇഷ്ടമാണെന്നും വിക്കി കൗശൽ പറഞ്ഞു. ഇഷ്ടപ്പെട്ട പച്ചക്കറികളിൽ ചിലത് ബീൻസ്, ബ്രൊക്കോളി, കൂൺ എന്നിവയാണെന്നും നടൻ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.