/indian-express-malayalam/media/media_files/2025/03/13/lJB7NtfhbgtbRwllNsdS.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കാൻ കൃത്യമായി എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല. ശരീരഭാരം കുറയ്ക്കുന്നതിൽ നമ്മുടെ ദിനചര്യ നിർണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും, പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഫിറ്റ്‌നസ്, ന്യൂട്രീഷൻ കോച്ച് രാജ് ഗണപത് ഫിറ്റ്‌നസ്, ആരോഗ്യം, ശരീരഭാരം കുറയ്ക്കൽ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ലളിതമായ ദിനചര്യയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിട്ടുണ്ട്.
കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണക്രമങ്ങൾ, സപ്ലിമെന്റുകൾ എന്നിവ മറക്കുക. പകരം, അടുത്ത കുറച്ച് ആഴ്ചകളിൽ ഈ ലളിതമായ ദിനചര്യ പിന്തുടരുക. ശരീരഭാരം കുറയുകയും, ആരോഗ്യം മെച്ചപ്പെടുകയും, ഫിറ്റ്നസ് വർധിക്കുകയും ചെയ്യുമെന്ന് താൻ ഉറപ്പ് നൽകുന്നതായും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. ദിവസത്തിൽ ചെയ്യേണ്ട 13 കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
രാവിലെ
1. ഉന്മേഷത്തോടെ ദിവസം ആരംഭിക്കുക.
2. കാപ്പിയോ ചായയോ കുടിക്കുന്നതിനുമുമ്പ് 250 മില്ലി വെള്ളം കുടിക്കുക.
3. ജിം സെഷൻ, യോഗ, വേഗതയുള്ള നടത്തം തുടങ്ങി എന്തു വ്യായാമവും ആകെട്ടെ, 30 മുതൽ 60 മിനിറ്റ് വരെ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
4. പ്രഭാതഭക്ഷണമായി പ്രോട്ടീനും പഴങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക.
5. ജോലി തുടങ്ങുക. പക്ഷേ വെള്ളം കുടിക്കാൻ മറക്കരുത്. ഉച്ചഭക്ഷണത്തിന് മുമ്പ് 500 മില്ലി വെള്ളം കുടിക്കുകയും 2,000 ചുവടുകൾ നടക്കുകയും ചെയ്യുക.
ഉച്ചയ്ക്ക്
6. ഉച്ചയ്ക്ക് പ്രോട്ടീൻ, പച്ചക്കറികൾ, അന്നജം എന്നിവയുൾപ്പെടെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഇത് നിങ്ങളെ തൃപ്തിപ്പെടുത്തുകയും സ്ഥിരമായ ഊർജം നൽകുകയും ചെയ്യും.
7. ജോലി തുടരുക, വൈകുന്നേരം 6 മണിക്ക് മുമ്പ് 2,000 ചുവടുകൾ നടക്കുക, 500 മില്ലി വെള്ളം കൂടി കുടിക്കുക.
8. വൈകുന്നേരം, വിശ്രമിക്കാനും, ശുദ്ധവായു ശ്വസിക്കാനും, ദഹനത്തെ സഹായിക്കാനും 30 മിനിറ്റ് പുറത്ത് നടക്കാൻ പോകുക.
9. വീട്ടുജോലികൾ ചെയ്യുന്നതോ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതോ, ഒരു പുസ്തകം വായിച്ചോ സംഗീതത്തിലൂടെയോ സമയം ചെലവഴിക്കുന്നതോ ആകട്ടെ, വിശ്രമത്തിനായി സമയം കണ്ടെത്തുക.
രാത്രി
10. അത്താഴത്തിന് പ്രോട്ടീൻ, പച്ചക്കറികൾ, അന്നജം എന്നിവ അടങ്ങിയ മറ്റൊരു സമീകൃത ഭക്ഷണം കഴിച്ച് ദിവസം അവസാനിപ്പിക്കുക.
11. ഉറങ്ങുന്നതിനുമുമ്പ് ധ്യാനിക്കുക, ആഴത്തിൽ ശ്വസിക്കുക, അല്ലെങ്കിൽ മനസ്സിന് വിശ്രമം നൽകുന്ന എന്തെങ്കിലും ചെയ്യുക.
12. നേരത്തെ ഉറങ്ങാൻ കിടക്കുക, കുറഞ്ഞത് 7 മണിക്കൂർ ഉറങ്ങുക.
13. പിറ്റേ ദിവസം ഉന്മേഷത്തോടെ ഉണരുക, വീണ്ടും ഇതേ കാര്യങ്ങൾ ആവർത്തിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.