/indian-express-malayalam/media/media_files/2025/02/17/tulsi-skincare-ws-fi-767426.jpg)
തുളസി
ഔഷധ ഗുണങ്ങളേറെയുള്ള സസ്യമാണ് തുളസി. ആയുർവേദ ചികിത്സയിൽ നൂറ്റാണ്ടുകളായി തുളസി ഭാഗമാണ്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് തുളസി. തുളസി ഇലയിട്ട വെള്ളം തിളപ്പിച്ചു കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാവിലെ ആദ്യം തന്നെ തുളസി ഇലയിട്ട വെള്ളം കുടിക്കുന്നത് വളരെ ഗുണം ചെയ്യും.
1. ദഹനത്തെ സഹായിക്കുന്നു, വയർ വീർക്കൽ ഒഴിവാക്കുന്നു
തുളസി വെള്ളം ദഹന എൻസൈമുകളുടെ ഉത്പാദനം വർധിപ്പിക്കുന്നു. ഭക്ഷണം തകർക്കാൻ സഹായിക്കുന്നു. ഇതിലൂടെ വയർ വീർക്കുന്നതും ഗ്യാസും കുറയ്ക്കുന്നു.
2. വൃക്ക ആരോഗ്യം
വൃക്കയിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളാൻ സഹായിക്കുന്ന സ്വാഭാവിക ഡൈയൂററ്റിക് ഗുണങ്ങൾ തുളസിയിലുണ്ട്. രാവിലെ പതിവായി തുളസി വെള്ളം കുടിക്കുന്നത് വൃക്കയിലെ കല്ലുകളും മൂത്രനാളിയിലെ അണുബാധയും തടയാൻ സഹായിക്കുന്നു.
3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
തുളസി ഇല വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് പ്രത്യേകിച്ചും ഗുണം ചെയ്യും.
4. ഹൃദയാരോഗ്യം
തുളസിയിലെ ആന്റിഓക്‌സിഡന്റുകളും അവശ്യ എണ്ണകളും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും, ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാനും, രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്നു. രാവിലെ തുളസി വെള്ളം കുടിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെയും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുന്നതിലൂടെയും ഹൃദയാരോഗ്യത്തെ സഹായിക്കുന്നു.
5. പ്രതിരോധശേഷി വർധിപ്പിക്കുന്നു
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ആന്റിമൈക്രോബയൽ സംയുക്തങ്ങൾ എന്നിവയാൽ നിറഞ്ഞ തുളസി വെള്ളം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ തടയുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.