scorecardresearch

ഉച്ചയ്ക്ക് ഉറക്കം വരുന്നുണ്ടോ? ഈ 2 ഭക്ഷണങ്ങൾ കഴിക്കൂ

ഉച്ചകഴിഞ്ഞുള്ള ക്ഷീണത്തെ ചെറുക്കാൻ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിലാണ് അവർ വിശദീകരിച്ചത്

ഉച്ചകഴിഞ്ഞുള്ള ക്ഷീണത്തെ ചെറുക്കാൻ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിലാണ് അവർ വിശദീകരിച്ചത്

author-image
Health Desk
New Update
health

Source: Freepik

ഉച്ചഭക്ഷണം കഴിച്ചശേഷം ചിലർക്കെങ്കിലും ഉറക്കം വന്നേക്കാം. ജോലിക്കാരായ വ്യക്തികൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ഉച്ചമയക്കം ഒഴിവാക്കാനായി രണ്ടു ഭക്ഷണങ്ങൾ കഴിക്കാൻ നിർദേശിച്ചിരിക്കുകയാണ് വർഷങ്ങളോളം നടി കരീന കപൂറിന്റെ ന്യൂട്രീഷ്യനിസ്റ്റായിരുന്ന റുജുത ദിവേകർ. ഉച്ചകഴിഞ്ഞുള്ള ക്ഷീണത്തെ ചെറുക്കാൻ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിലാണ് അവർ വിശദീകരിച്ചത്. 

Advertisment

ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കം വരികയോ ക്ഷീണമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉച്ചഭക്ഷണത്തിൽ നെയ്യും ചട്ണികളും ഉൾപ്പെടുത്താൻ ദിവേകർ നിർദേശിച്ചു. നെയ്യ് ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ ഡി യുടെയും ബി 12 ന്റെയും കുറവുള്ളവർക്ക് ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്താം. തൈറോയ്ഡ് പ്രശ്‌നമുള്ളവർ, ചർമ്മത്തിൽ പിഗ്മെന്റേഷൻ ഉള്ളവർ, മലബന്ധം ഉള്ളവർ എന്നിവർ ഉച്ചഭക്ഷണത്തിൽ കുറഞ്ഞത് ഒരു ടീസ്പൂൺ നെയ്യ് ചേർക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞു.

ഉച്ചഭക്ഷണത്തിന്റെ ഭാഗമാകേണ്ട രണ്ടാമത്തെ കാര്യം ചട്ണിയാണ്. ഏതു തരത്തിലുള്ള ചട്ണിയുമാകാം. നമ്മുടെ കൂട്ടായ ഇന്ത്യൻ പാചകരീതിയുടെ ഭാഗമായ ധാരാളം ചട്ണികളുണ്ട്. അതിനാൽ, ഈ ചട്ണികളിൽ ഏതെങ്കിലും നിങ്ങൾക്ക് നല്ലതാണ്," റുജുത പറഞ്ഞു. സമീകൃതാഹാരത്തിന്റെ ഭാഗമായി നെയ്യും ചട്ണിയും മിതമായ അളവിൽ കഴിക്കാൻ ഓർമ്മിക്കുക. 

Advertisment

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: