/indian-express-malayalam/media/media_files/2025/03/12/lG9PYgLznBdfHmX7RFQ1.jpg)
Source: Freepik
ഇഞ്ചി തൊലി കളയണോ വേണ്ടയോ എന്നത് എപ്പോഴെങ്കിലും നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും. തൊലി കളയാൻ വേണ്ടിവരുന്ന സമയമാണ് പലരെയും ഈ ചിന്തയിലേക്ക് കൊണ്ടെത്തിക്കുന്നത്. ഇഞ്ചിയുടെ തൊലി കളയണമെന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുമ്പോൾ, മറ്റു ചിലർ തൊലി കളയാതെയും ഉപയോഗിക്കാമെന്ന് പറയുന്നു.
ഇഞ്ചി തൊലികൾ ഭക്ഷ്യയോഗ്യമാണെന്ന് പറയുകയാണ് ഡയറ്റീഷ്യൻ വി.വീണ. വൃത്തിയായി കഴുകിയശേഷമാണെങ്കിൽ തൊലി കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല. തൊലി നാരുകളുള്ളതാണെങ്കിൽ അല്ലെങ്കിൽ ഇഞ്ചി ജൈവരീതിയിൽ വളർത്തിയതല്ലെങ്കിൽ, കീടനാശിനി അവശിഷ്ടങ്ങൾ നീക്കുന്നതിന് തൊലി കളഞ്ഞശേഷം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു.
ഇഞ്ചി തൊലി കഴിക്കുന്നതിന്റെ ഗുണങ്ങൾ
ഇഞ്ചി തൊലിയിൽ ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, ബയോആക്ടീവ് ഫൈറ്റോകെമിക്കലുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, അവ വിവിധ ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ദഹനത്തെ സഹായിക്കുകയും, പ്രതിരോധശേഷി വർധിപ്പിക്കുകയും, ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദം കുറയ്ക്കുകയും ചെയ്യുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഇതിനുണ്ട്.
വയറ്റിലെ അസ്വസ്ഥതകൾ ശമിപ്പിക്കാനും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന സുപ്രധാന പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഇഞ്ചി. തൊലിയോടൊപ്പം കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു.
ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ
ഇഞ്ചി തൊലി കഴിക്കുകയാണെങ്കിൽ അവ നന്നായി കഴുകുക. ദഹനപ്രശ്‌നങ്ങൾ കൂടുതലുള്ളവർ ഇഞ്ചി തൊലി മിതമായി കഴിക്കാൻ ശ്രദ്ധിക്കുക, കാരണം ദഹിക്കാൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.