scorecardresearch

രാത്രിയിൽ 4-5 തവണ മൂത്രമൊഴിക്കാറുണ്ടോ? പ്രമേഹം മാത്രമല്ല, ഇതായിരിക്കാം കാരണം

രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിന് പ്രമേഹമാണ് കാരണമെന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, അത് മാത്രമല്ല കാരണം

രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിന് പ്രമേഹമാണ് കാരണമെന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, അത് മാത്രമല്ല കാരണം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Urine

Source: Freepik

രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരുമെന്ന തോന്നൽ കാരണം നമ്മളിൽ പലരും ഉറക്കക്കുറവ് അനുഭവിക്കുന്നു. രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിന് പ്രമേഹമാണ് കാരണമെന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, അത് മാത്രമല്ല കാരണം. ഇതിന് പിന്നിൽ മറ്റ് നിരവധി ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ടെന്ന് ഡോ.വിജി പറഞ്ഞു.

Advertisment

Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് 10 പോയിന്റ് കുറയ്ക്കാം; എങ്ങനെ?

1. വെള്ളം കുടിക്കുന്ന ശീലം

നമ്മുടെ ദൈനംദിന ശീലങ്ങൾ ചിലപ്പോൾ നമുക്ക് എതിരായി മാറും. പ്രത്യേകിച്ച് വൈകുന്നേരം 7 മണിക്ക് ശേഷം ധാരാളം വെള്ളം കുടിക്കുന്ന ശീലമുള്ളവർക്ക്, രാത്രിയിൽ മൂത്രസഞ്ചി നിറഞ്ഞു കവിയുന്നതും ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതും അനുഭവപ്പെടാം. ഇത് സാധാരണവും എളുപ്പത്തിൽ പരിഹരിക്കാവുന്നതുമായ ഒരു കാരണമാണ്.

2. ഉറക്കക്കുറവ്

ഉറക്കക്കുറവും ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. നിങ്ങൾക്ക് ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ, നിങ്ങളുടെ മൂത്രസഞ്ചി അമിതമായി സജീവമാകും. അതായത്, നിങ്ങൾ ഉറങ്ങാൻ ശ്രമിക്കുമ്പോഴെല്ലാം മൂത്രമൊഴിക്കണമെന്ന് നിങ്ങൾക്ക് തോന്നുകയും ഉറക്കത്തെ കൂടുതൽ തടസപ്പെടുത്തുകയും ചെയ്യും.

Also Read: ശരീര ഭാരം 2-3 കിലോ കുറയ്ക്കാം; അടുത്ത 7 ദിവസത്തേക്ക് ഈ 7 കാര്യങ്ങൾ ചെയ്ത് നോക്കൂ

Advertisment

3. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് വീക്കം

മധ്യവയസ്സ് കഴിഞ്ഞ പുരുഷന്മാരിൽ കൂടുതലായി കണ്ടുവരുന്നതാണ് പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ. രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. 

4. സ്ത്രീകളിൽ ഗർഭാശയ പ്രോലാപ്‌സ്

ഒരു നിശ്ചിത പ്രായത്തിനു ശേഷമോ പ്രസവത്തിനു ശേഷമോ സ്ത്രീകൾക്ക് ഗർഭാശയ പ്രോലാപ്സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗർഭാശയം അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് താഴുമ്പോൾ, അത് മൂത്രസഞ്ചിയിൽ സമ്മർദ്ദം ചെലുത്തുന്നു. തൽഫലമായി, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ ഉണ്ടാകുന്നു.

Also Read: ദിവസവും രാവിലെ ഇഡ്ഡലി കഴിച്ച് തുടങ്ങൂ, നിങ്ങൾക്ക് കിട്ടും 5 ആരോഗ്യ ഗുണങ്ങൾ

5. മനഃശാസ്ത്രപരമായ കാരണം

അമിതമായ ചിന്തയും സമ്മർദവും നിങ്ങളുടെ മൂത്രസഞ്ചിയെ ഉത്തേജിപ്പിക്കും. മനസ് നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ, ശരീരം പിരിമുറുക്കത്തിലായിരിക്കും. ഇത് മൂത്രസഞ്ചിയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു, രാത്രിയിൽ നിങ്ങൾക്ക് വിശ്രമകരമായ ഉറക്കം ലഭിക്കുന്നത് തടയുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മുടി മാത്രം നരച്ചു; 30 നെക്കാൾ 60 ൽ സുന്ദരൻ; മിലിന്ദ് സോമന്റെ ഫിറ്റ്നസ് രഹസ്യം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: