scorecardresearch

ദിവസവും രാവിലെ ഇഡ്ഡലി കഴിച്ച് തുടങ്ങൂ, നിങ്ങൾക്ക് കിട്ടും 5 ആരോഗ്യ ഗുണങ്ങൾ

ദിവസവും ഇഡ്ഡലി കഴിക്കുന്നത് ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് നോക്കാം

ദിവസവും ഇഡ്ഡലി കഴിക്കുന്നത് ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് നോക്കാം

author-image
Health Desk
New Update
Idli

Source: Freepik

നമ്മുടെയൊക്കെ വീടുകളിൽ ഇഡ്ഡലിയും ദോശയും പ്രധാന പ്രഭാത ഭക്ഷണ വിഭവങ്ങളാണ്. ഇവ രണ്ടും ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്. വീട്ടിൽ തന്നെ എളുപ്പത്തിൽ ഇഡ്ഡലി ഉണ്ടാക്കാവുന്നതാണ്. എല്ലാ ജീവിതശൈലിയിലുള്ളവർക്കും കഴിക്കാൻ അനുയോജ്യമായ ഭക്ഷണമാണ്. എന്നാൽ എല്ലാ ദിവസവും രാവിലെ ഇഡ്ഡലി കഴിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്?. ദിവസവും ഇഡ്ഡലി കഴിക്കുന്നത് ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് നോക്കാം. 

Advertisment

1. ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു 

ഇഡ്ഡലി പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. ഇത് ആവിയിൽ വേവിച്ചതും എളുപ്പത്തിൽ ദഹിപ്പിക്കാവുന്നതുമായതിനാൽ, ആമാശയത്തിന് സംസ്കരിക്കാൻ അധികം പരിശ്രമിക്കേണ്ടതില്ല. അസിഡിറ്റി, ഭാരം അല്ലെങ്കിൽ ഇടയ്ക്കിടെ വയറു വീർക്കൽ എന്നിങ്ങനെ ബുദ്ധിമുട്ടുന്നവർക്ക് അനുയോജ്യമായ ഭക്ഷണമാണ്. സാമ്പാറിനൊപ്പം കഴിക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നാരുകൾ ചേർക്കാൻ സഹായിക്കും.

Also Read: മുടി മാത്രം നരച്ചു; 30 നെക്കാൾ 60 ൽ സുന്ദരൻ; മിലിന്ദ് സോമന്റെ ഫിറ്റ്നസ് രഹസ്യം

2. ദീർഘകാല ഊർജം നൽകുന്നു 

ഇഡ്ഡലിയിൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് പതുക്കെ ഊർജം പുറത്തുവിടുകയും കൂടുതൽ നേരം നിങ്ങളെ സജീവമായി നിലനിർത്തുകയും ചെയ്യുന്നു. ഇത് പെട്ടെന്നുള്ള വിശപ്പ് തടയാൻ സഹായിക്കുകയും തിരക്കേറിയ പ്രഭാതങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Advertisment

3. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു

ഇഡ്ഡലി ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ, അതിൽ സ്വാഭാവികമായും കൊഴുപ്പ് കുറവായിരിക്കും. 2018-ൽ ജേണൽ ഓഫ് ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനത്തിൽ, കൊഴുപ്പ് കൂടിയ പ്രഭാതഭക്ഷണത്തിന് പകരം കൊഴുപ്പ് കുറഞ്ഞ ഓപ്ഷനുകൾ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുമെന്ന് കണ്ടെത്തി. സാമ്പാറുമായി സംയോജിപ്പിക്കുമ്പോൾ, ആന്റിഓക്‌സിഡന്റുകളും നാരുകളും ഹൃദയത്തിന്റെ പ്രവർത്തനം മികച്ച രീതിയിൽ നിലനിർത്താൻ സഹായിക്കുന്നു.

Also Read: ദിവസവും മുട്ട കഴിച്ചാൽ കൊളസ്ട്രോൾ ഉയരുമോ? ഒരു മുട്ടയിൽ എത്ര ഉണ്ട്?

4. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും 

ഒരു ഇടത്തരം ഇഡ്ഡലിയിൽ ഏകദേശം 35 മുതൽ 50 വരെ കാലറി അടങ്ങിയിട്ടുണ്ട്. അതിനാൽതന്നെ, കുറഞ്ഞ കാലറി പ്രഭാതഭക്ഷണ തിരഞ്ഞെടുപ്പാക്കി ഇഡ്ഡലിയെ മാറ്റുന്നു. ഇഡ്ഡലി സാമ്പാറുമായോ പ്രോട്ടീൻ കൂടുതലുള്ള ചട്ണിയുമായോ ചേർത്ത് കഴിക്കുമ്പോൾ സംതൃപ്തി വർധിക്കുകയും വിശപ്പ് കുറയുകയും ചെയ്യുന്നു.

5. കുടലിന് ഗുണകരം, പ്രതിരോധശേഷി വർധിപ്പിക്കും

പുളിപ്പിച്ച ഭക്ഷണങ്ങൾ കുടലിന് ഗുണം ചെയ്യുമെന്ന് അറിയപ്പെടുന്നു. കുടലിന്റെ ആരോഗ്യം പ്രതിരോധശേഷിയെ നേരിട്ട് ബാധിക്കുന്നു. ഇഡ്ഡലി ദഹിക്കാൻ എളുപ്പമാണ്, കുടൽ ബാക്ടീരിയകൾ വളരുന്നതിന് ആരോഗ്യകരമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും മെച്ചപ്പെട്ട പോഷക ആഗിരണത്തിനും സഹായിക്കും. 

Also Read: ഒരു കഷ്ണം ചോക്ലേറ്റ് കേക്കിനേക്കാൾ വേഗത്തിൽ ബ്ലഡ് ഷുഗർ ഉയർത്തും; ഈ 3 ഭക്ഷണങ്ങൾ ശ്രദ്ധിക്കൂ

ശരീരഭാരം കുറയ്ക്കാൻ ഇഡ്ഡലി സഹായിക്കുമോ? 

സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായി കഴിച്ചാൽ മാത്രമേ ശരീരഭാരം കുറയ്ക്കാൻ സഹായിക്കൂ. ഫ്രൈ രൂപത്തിലുള്ള പ്രഭാതഭക്ഷണത്തിന് പകരം ആവിയിൽ വേവിച്ച ഇഡ്ഡലി തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമായ ഒരു ഓപ്ഷനാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഈ സമയത്ത് മുട്ട കഴിച്ചു നോക്കൂ; വണ്ണം കുറയും, വയറിലെ കൊഴുപ്പും ഉരുകും

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: