/indian-express-malayalam/media/media_files/2025/10/21/weight-loss-2025-10-21-15-08-03.jpg)
Source: Freepik
ശരീര ഭാരം കുറയ്ക്കാൻ വേണ്ടത് ചിട്ടയായൊരു ജീവിതരീതിയാണ്. കഠിനമായ ഭക്ഷണക്രമമോ മണിക്കൂറുകളുടെ വ്യായാമ ദിനചര്യയോ ചിലപ്പോൾ ഗുണം നൽകിയേക്കില്ല. 7 ദിവസം കൊണ്ട് മെറ്റബോളിസം സജീവമാക്കാനും, വയറു വീർക്കുന്നത് കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും കഴിയും. ഒരു ആഴ്ചയിൽ 2-3 കിലോ കുറയ്ക്കാൻ സഹായിക്കുന്ന 7 ലളിതമായ കാര്യങ്ങൾ ചെയ്ത് നോക്കുക.
1. ദിവസവും രാവിലെ 500 മില്ലി ചെറുചൂടുള്ള വെള്ളത്തിൽ കല്ലുപ്പ് ചേർത്ത് കുടിക്കുക
ചെറുചൂടുള്ള വെള്ളത്തിൽ ഒരു ചെറിയ നുള്ള് കല്ലുപ്പ് ചേർത്ത് കുടിക്കുന്നത് മാലിന്യങ്ങൾ പുറന്തള്ളാനും ഇലക്ട്രോലൈറ്റുകൾ സന്തുലിതമാക്കാനും അതിരാവിലെ വയറു വീർക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ഈ മിശ്രിതം ദഹനം ആരംഭിക്കുകയും ദിവസം മുഴുവൻ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
Also Read: ദിവസവും രാവിലെ ഇഡ്ഡലി കഴിച്ച് തുടങ്ങൂ, നിങ്ങൾക്ക് കിട്ടും 5 ആരോഗ്യ ഗുണങ്ങൾ
2. പകൽ സമയവുമായി ഭക്ഷണം സമന്വയിപ്പിക്കുക
ശരീരത്തിന്റെ സർക്കാഡിയൻ താളം പിന്തുടരുന്നത് വലിയ മാറ്റമുണ്ടാക്കും. ദഹനം അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുമ്പോൾ, അതായത് ഉച്ചയ്ക്ക് 12 നും 3 നും ഇടയിൽ ഏറ്റവും കൂടുതൽ ഭക്ഷണം കഴിക്കുന്നതും, അത്താഴം സൂര്യാസ്തമയത്തിന് മുമ്പായി ലഘുവായി കഴിക്കുന്നതും കൊഴുപ്പ് സംഭരണം കുറയ്ക്കാൻ സഹായിക്കുന്നു.
3. എല്ലാ പ്രധാന ഭക്ഷണത്തിനും മുമ്പ് രണ്ട് കപ്പ് പച്ചക്കറികൾ കഴിക്കുക
ഓരോ ഭക്ഷണത്തിനും മുമ്പ് പ്ലേറ്റിന്റെ പകുതി ഭാഗം അസംസ്കൃതമായതോ ചെറുതായി ആവിയിൽ വേവിച്ചതോ ആയ പച്ചക്കറികൾ കൊണ്ട് നിറയ്ക്കുക. നാരുകൾ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈ ലളിതമായ തന്ത്രം കാലറി നിയന്ത്രണം നിലനിർത്താൻ സഹായിക്കുന്നു.
Also Read: മുടി മാത്രം നരച്ചു; 30 നെക്കാൾ 60 ൽ സുന്ദരൻ; മിലിന്ദ് സോമന്റെ ഫിറ്റ്നസ് രഹസ്യം
4. വൈകുന്നേരത്തെ ചായയോ കാപ്പിയോ ഇഞ്ചി-മഞ്ഞൾ വെള്ളം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക
വൈകുന്നേരത്തെ കഫീൻ ഉറക്കത്തെ തടസപ്പെടുത്തുകയും കൊഴുപ്പ് കുറയ്ക്കുന്നതിനെ തടയുന്ന സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യും. ഒരു കപ്പ് മഞ്ഞളും ഇഞ്ചിയും ചേർത്ത വെള്ളം കുടിക്കുന്നത് വീക്കം കുറയ്ക്കാനും ദഹനം ശമിപ്പിക്കാനും രാത്രിയിൽ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
5. ഭക്ഷണത്തിനു ശേഷമുള്ള 20 മിനിറ്റ് നടത്തം എന്ന നിയമം പരീക്ഷിക്കുക
ഓരോ പ്രധാന ഭക്ഷണത്തിനും ശേഷം, വെറും 20 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പകൽ സമയത്ത് ഒരു നീണ്ട നടത്തത്തേക്കാൾ ഭക്ഷണത്തിനു ശേഷമുള്ള നടത്തം ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നതിൽ കൂടുതൽ ഫലപ്രദമാണെന്ന് ഒരു പഠനം കണ്ടെത്തി.
Also Read: ദിവസവും മുട്ട കഴിച്ചാൽ കൊളസ്ട്രോൾ ഉയരുമോ? ഒരു മുട്ടയിൽ എത്ര ഉണ്ട്?
6. പൂർണമായി ഇരുട്ട് നിറഞ്ഞ മുറിയിൽ ഉറങ്ങുക
ഉറക്ക ഹോർമോണായ മെലറ്റോണിൻ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു. സ്‌ക്രീനുകളോ രാത്രി വിളക്കുകളോ ഇല്ലാതെ പൂർണ്ണമായും ഇരുണ്ട മുറിയിൽ ഉറങ്ങുന്നത് ശരീരത്തെ കൂടുതൽ മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു, ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീരം വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
7. "മൈൻഡ്ഫുൾ 10" ഉപയോഗിച്ച് ദിവസം അവസാനിപ്പിക്കുക
ഓരോ രാത്രിയും, പകൽ സമയത്ത് ചെയ്ത 10 കാര്യങ്ങൾ, ആവശ്യത്തിന് വെള്ളം കുടിക്കുക, പഞ്ചസാര ഒഴിവാക്കുക, പടികൾ കയറുക എന്നിങ്ങനെ എഴുതിവയ്ക്കുന്നത് ഉത്തരവാദിത്തബോധം സൃഷ്ടിക്കുന്നു. ഈ ശീലം അവബോധം വളർത്തുക മാത്രമല്ല, വൈകാരികമായ ഭക്ഷണശീലം കുറയ്ക്കുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒരു കഷ്ണം ചോക്ലേറ്റ് കേക്കിനേക്കാൾ വേഗത്തിൽ ബ്ലഡ് ഷുഗർ ഉയർത്തും; ഈ 3 ഭക്ഷണങ്ങൾ ശ്രദ്ധിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.