/indian-express-malayalam/media/media_files/2025/10/21/blood-sugar-2025-10-21-15-57-52.jpg)
Source: Freepik
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ പക്ഷാഘാതം, ഹൃദയം, വൃക്ക, കരൾ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞത് 10 പോയിന്റെങ്കിലും എങ്ങനെ ഫലപ്രദമായി കുറയ്ക്കാമെന്ന് ഡോക്ടർമാരോട് ചോദിക്കാം. ലളിതമായ ചില കാര്യങ്ങളിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 10 പോയിന്റ് കുറയ്ക്കാൻ സാധിക്കും. ഉദാഹരണത്തിന്, ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാര 180 mg/dL ആണെങ്കിൽ നിങ്ങൾ അത് 170 mg/dL ആയി കുറയ്ക്കുകയാണെങ്കിൽ, ആ 10-പോയിന്റ് കുറവ്, ചെറുതാണെങ്കിൽ പോലും സങ്കീർണതകൾ തടയുന്നതിൽ ഫലപ്രദമാകും.
മുംബൈയിലെ പരേലിലുള്ള ഗ്ലെനീഗിൾസ് ഹോസ്പിറ്റലിലെ ഡോ.മഞ്ജുഷ അഗർവാൾ, ഏകദേശം 20 മിനിറ്റ് വേഗത്തിൽ നടക്കുകയോ, ശരീരത്തെ ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്ന ഏതെങ്കിലും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യണമെന്ന് നിർദേശിച്ചു. "ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തത്തിൽ നിന്ന് അധിക പഞ്ചസാര പുറന്തള്ളാൻ സഹായിക്കുന്നു. പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങളോ പാനീയങ്ങളോ ഒഴിവാക്കുകയും പകരം ഒരുപിടി നട്‌സ് പോലുള്ള നാരുകൾ അടങ്ങിയതും കുറഞ്ഞ കാർബ് ലഘുഭക്ഷണം തിരഞ്ഞെടുക്കുകയും ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും," ഡോ.അഗർവാൾ പറഞ്ഞു.
Also Read: ശരീര ഭാരം 2-3 കിലോ കുറയ്ക്കാം; അടുത്ത 7 ദിവസത്തേക്ക് ഈ 7 കാര്യങ്ങൾ ചെയ്ത് നോക്കൂ
ഗ്ലൈസെമിക് സൂചിക കുറഞ്ഞ പച്ചക്കറികൾ, നട്സ്, സീഡ്സ് തുടങ്ങിയ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇവ സാവധാനത്തിൽ ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്ന് വർധനവിന് കാരണമാകാതിരിക്കുകയും ചെയ്യുന്നുവെന്ന് ഡൽഹിയിലെ സികെ ബിർള ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ.മനീഷ അറോറ പറഞ്ഞു. "നിങ്ങൾ പ്രമേഹ മരുന്നുകൾ കഴിക്കുകയാണെങ്കിൽ, നിർദ്ദേശിച്ച പ്രകാരം അവ കഴിക്കുക, ഡോസുകൾ നഷ്ടപ്പെടുത്തരുത്. പതിവായി നിങ്ങളുടെ അളവ് നിരീക്ഷിക്കണം," ഡോ.അഗർവാൾ പറഞ്ഞു.
ഹൈദരാബാദിലെ ഗ്ലെനീഗിൾസ് അവെയർ ആശുപത്രിയിലെ ഡോ. ശ്രീനിവാസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് 10 പോയിന്റ് കുറയ്ക്കാൻ സഹായകരമായ ചില കാര്യങ്ങൾ വിശദീകരിച്ചു.
10-15 മിനിറ്റ് നടത്തം: ഭക്ഷണത്തിനു ശേഷം മിതമായതോ നേരിയതോ ആയ പ്രവർത്തനങ്ങൾ നടത്തുന്നത് പേശികളിലെ കോശങ്ങളെ ഊർജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി കുറയ്ക്കുന്നു.
ജലാംശം: നിർജലീകരണം ഗ്ലൂക്കോസ് സാന്ദ്രത വർധിപ്പിക്കും. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് വൃക്കകളിലൂടെ അധിക പഞ്ചസാര പുറന്തള്ളുന്നതിലൂടെ വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.
Also Read: ദിവസവും രാവിലെ ഇഡ്ഡലി കഴിച്ച് തുടങ്ങൂ, നിങ്ങൾക്ക് കിട്ടും 5 ആരോഗ്യ ഗുണങ്ങൾ
ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ: സമ്മർദം കോർട്ടിസോളിന്റെ ഉത്പാദനത്തിന് കാരണമാകുന്നു, ഇത് രക്തത്തിലെ പഞ്ചസാര വർധിപ്പിക്കും. ശ്വസന വ്യായാമമോ ധ്യാനമോ സമ്മർദവും ഗ്ലൂക്കോസിന്റെ അളവും കുറയ്ക്കാൻ സഹായിക്കും.
പോഷകസമൃദ്ധമായ ഒരു ചെറിയ പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണം കഴിക്കുക: ഒരു ചെറിയ പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണം (വേവിച്ച മുട്ട അല്ലെങ്കിൽ ഒരുപിടി ബദാം പോലുള്ളവ) ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ ബാലൻസ് ചെയ്യാൻ സഹായിക്കും.
Also Read: മുടി മാത്രം നരച്ചു; 30 നെക്കാൾ 60 ൽ സുന്ദരൻ; മിലിന്ദ് സോമന്റെ ഫിറ്റ്നസ് രഹസ്യം
സമ്മർദം നിയന്ത്രിക്കുക: പോസിറ്റീവായി തുടരുക, വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ഒരു സാമൂഹിക വലയം കെട്ടിപ്പടുക്കുക, ജിമ്മിൽ പോകുക തുടങ്ങിയവയിലൂടെ സമ്മർദ നില നിയന്ത്രിക്കാൻ കഴിയും.
ഈ ചെറിയ മാറ്റങ്ങൾ പഞ്ചസാരയുടെ അളവ് താൽക്കാലികമായി കുറച്ചേക്കാം. എന്നാൽ സമീകൃതാഹാരം, ദൈനംദിന വ്യായാമം, പതിവ് പരിശോധനകൾ തുടങ്ങിയ ദീർഘകാല തന്ത്രങ്ങൾ അത്യാവശ്യമാണെന്ന് വിദഗ്ധർ ഊന്നിപ്പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദിവസവും മുട്ട കഴിച്ചാൽ കൊളസ്ട്രോൾ ഉയരുമോ? ഒരു മുട്ടയിൽ എത്ര ഉണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us