/indian-express-malayalam/media/media_files/CiWYpOxk2mZzQso68ZiM.jpg)
ദൈനംദിന ജീവിതത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ തടയിടാം
ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. ആന്തരികമായ പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ അത്യന്താപേഷിതമാണെങ്കിലും ഒരളവിൽ കൂടുതലായാൽ അതും ആപത്താണ്. ചില സമയത്ത് ശരീരം അനിയന്ത്രിതമായി ഇത് ഉത്പാദിപ്പിക്കുയും രക്തത്തിലേയ്ക്കു കലരുന്നതിന് വഴിതെളിക്കുകയും ചെയ്യും. ഇതിലൂടെ രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുന്നു. അത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം.
ദൈനംദിന ജീവിതത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചീത്ത കൊളസ്ട്രോൾ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ തടയിടാം. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള ഏതാനും പൊടിക്കൈകൾ ഡൽഹി ഇൻഡസ് ഹെൽത്ത് പ്ലസിലെ ഹെൽത്ത് കെയർ സ്പെഷ്യലിസ്റ്റായ കാഞ്ചൻ പങ്കുവെയ്ക്കുന്നു.
ഒലിവെണ്ണ
ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന ഒലീവ് ഓയിൽ ചീത്ത കൊളസട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം.
ഒമേഗ-3
മീനുകളിലും, ബദാമിലുമൊക്കെ അടങ്ങിയിരിക്കുന്ന ഒമേഗ-3 ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോൾ വർധിപ്പിച്ചേക്കാം.
വെളുത്തുള്ളി
ഭക്ഷണത്തിനു രുചിയേകുന്ന വെളുത്തുളളിക്ക് കൊളസ്ട്രോൾ നിയന്ത്രണം, രക്തം കട്ടപിടിക്കുന്നതു തടയൽ എന്നിങ്ങനെ പല ആരോഗ്യഗുണങ്ങളും ഇതിനുണ്ട്.
ശാരീരിക പ്രവർത്തനങ്ങൾ
ശരീരഭാര നിയന്ത്രണത്തിനും മറ്റുമായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ മറ്റു പല ആരോഗ്യ ഗുണങ്ങളും അത് നൽകുന്നുണ്ട്. രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിച്ചു നിർത്തുവാനും ഇത് സഹായിച്ചേക്കാം.
ഓരോരുത്തരുടെയും ആരോഗ്യാവസ്ഥ വ്യത്യസ്തമായിരിക്കും. അതിനാൽ വിദഗ്ധരായ ഡോക്ടർമാരുടെ നിർദേശങ്ങൾ തേടിയതിനു ശേഷം മാത്രമേ ഇത്തരത്തിലുള്ള ശീലങ്ങൾ പിന്തുടരാവൂ. മാത്രമല്ല, കൃത്യമായ ഇടവേളകളിൽ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി പരിശോധനകൾ നടത്തുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.