scorecardresearch

നെയ്യ് കഴിച്ചാൽ ശരീര ഭാരം കുറയില്ല, മറിച്ച് കൂടും

ശരീരഭാരം കുറയ്ക്കാൻ നെയ്യ് സഹായിക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എന്നാൽ, കൊഴുപ്പ് എരിച്ചു കളയുന്നതിനു പകരം നെയ്യ് ശരീര ഭാരം കൂട്ടുകയാണ് ചെയ്യുന്നത്

ശരീരഭാരം കുറയ്ക്കാൻ നെയ്യ് സഹായിക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എന്നാൽ, കൊഴുപ്പ് എരിച്ചു കളയുന്നതിനു പകരം നെയ്യ് ശരീര ഭാരം കൂട്ടുകയാണ് ചെയ്യുന്നത്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Credit: Pexels

ദഹനത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങൾക്കും പേരുകേട്ടതാണ് നെയ്യ്. ശരീരഭാരം കുറയ്ക്കാൻ നെയ്യ് സഹായിക്കുമെന്ന് വർഷങ്ങളായി നിരവധി അവകാശവാദങ്ങളുണ്ട്. എന്നാൽ, അത് ശരിയല്ലെന്ന് പറഞ്ഞിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് അമിത ഗാദ്രെ. കൊഴുപ്പ് എരിച്ചു കളയുന്നതിനു പകരം നെയ്യ് ശരീര ഭാരം കൂട്ടുകയാണ് ചെയ്യുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അവർ വിശദീകരിച്ചു.

Advertisment

നെയ്യിൽ കലോറി കൂടുതലാണ്. ഓരോ ഗ്രാമിലും 9 കലോറിയുണ്ട്, കൂടുതലും പൂരിത കൊഴുപ്പാണ്. ഏകദേശം 25 മുതൽ 30 ഗ്രാം വരെയാണ് കൊഴുപ്പിന്റെ പ്രതിദിന അളവ്. അതായത്, പ്രതിദിനം ഒന്ന് മുതൽ ഒന്നര ടീസ്പൂൺ വരെ നെയ്യ് മാത്രം കഴിക്കാം.

ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താൻ സഹായിക്കുമെന്നും കൊഴുപ്പ് കത്തിക്കാൻ സഹായിക്കില്ലെന്നും ഗാദ്രെ പറഞ്ഞു. നെയ്യ് കഴിച്ചാൽ ഗുണങ്ങളുണ്ടെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ദിവസവും ഒന്നോ രണ്ടോ ടീസ്പൂൺ കവിയരുതെന്നും അവർ വ്യക്തമാക്കി. 

Advertisment

നെയ്യ് ഉപയോഗിച്ച് ദിവസം തുടങ്ങുന്നതിലൂടെ ആരോഗ്യനേട്ടങ്ങൾ ഏറെയാണ്. ഇവ ദിവസം മുഴുവൻ ഊർജം നൽകും. ഇതിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. എ, ഇ, ഡി തുടങ്ങിയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെ ഉറവിടമാണ് നെയ്യ്, രോഗപ്രതിരോധത്തിനും ചർമ്മത്തിന്റെ ആരോഗ്യം, എല്ലുകളുടെ ബലം എന്നിവയ്ക്കും ഗുണകരമാണ്. ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

രാവിലെ നെയ്യ് കഴിക്കുന്നത് മറ്റ് ഭക്ഷണങ്ങളിൽ നിന്ന് കൊഴുപ്പ് ലയിക്കുന്ന പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കും. കൂടാതെ, സന്ധികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നെയ്യിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രാവിലെ നെയ്യ് കഴിക്കുന്നത് ദഹനാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. നെയ്യിലെ ബ്യൂട്ടിറിക് ആസിഡ് ദഹനപ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: