/indian-express-malayalam/media/media_files/UGQogP6uZrol51ca3kjZ.jpg)
Photo Source: Pexels
ആധുനിക യുഗത്തിൽ മണിക്കൂറുകൾ ഇരുന്ന് ജോലി ചെയ്യുന്നവരാണ് കൂടുതൽ. ഇങ്ങനെ ദീർഘനേരം ഇരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണോ?. ഉദാസീനമായ ജീവിതശൈലി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഹൃദ്രോഗം, പ്രമേഹം, ചില അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
അങ്ങനെയെങ്കിൽ ആരോഗ്യകരമായ ജീവിതത്തിന് ചെയ്യേണ്ടത് എന്താണ്?. ഇരിക്കാനും നിൽക്കാനും ചലിക്കാനും വ്യായാമം ചെയ്യാനും ഉറങ്ങാനും എത്ര സമയം മാറ്റിവയ്ക്കണം?. ഓസ്‌ട്രേലിയൻ ഗവേഷകരും രാജ്യാന്തര ഗവേഷകരും ചേർന്ന് ഇതുസംബന്ധിച്ച് ഒരു പഠനം നടത്തി. 40 നും 75 നും ഇടയിൽ പ്രായമുള്ള 2,000 പേരെയാണ് പഠനത്തിൽ പങ്കാളികളാക്കിയത്. ഒരു ദിവസം ഇവർ ഇരിക്കാനും നിൽക്കാനും ഉറങ്ങാനും വ്യായാമത്തിനും മാറ്റിവയ്ക്കുന്ന സമയമാണ് പഠനത്തിൽ വിശകലനം ചെയ്തത്. പഠനശേഷം ഇതിനൊക്കെ ഒരു ദിവസം മാറ്റിവയ്ക്കേണ്ട സമയം എത്രയാണെന്ന് ഗവേഷകർ കണ്ടെത്തി.
- 6 മണിക്കൂർ: ഇരിക്കുന്നത്
- 5 മണിക്കൂറും 10 മിനിറ്റും: നിൽക്കുന്നത്
- രണ്ട് മണിക്കൂറും 10 മിനിറ്റും: നേരിയ-മിതമായ ശാരീരിക പ്രവർത്തനങ്ങൾ (മിനിറ്റിൽ 100 ചുവടുകളിൽ കുറവ്)
- രണ്ട് മണിക്കൂറും 10 മിനിറ്റും: മിതമായതും ഊർജസ്വലവുമായ ശാരീരിക പ്രവർത്തനങ്ങൾ (മിനിറ്റിൽ 100 സ്റ്റെപ്സിൽ കൂടുതൽ)
- എട്ട് മണിക്കൂർ 20 മിനിറ്റ്: ഉറക്കം
കുറച്ചുനേരം ഇരിക്കുന്നതും കൂടുതൽനേരം നിൽക്കുന്നതും ആക്ടിവിറ്റികളിൽ ഏർപ്പെടുന്നതും ഉറങ്ങുന്നതും മെച്ചപ്പെട്ട ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം പറയുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവർ ഇരിക്കുന്ന സമയം കുറച്ച് മിതമായ ശാരീരിക പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം ചെലവഴിച്ചത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിച്ചതായി പഠനത്തിൽ കണ്ടെത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.