/indian-express-malayalam/media/media_files/U24FPmo28uAIg4DGyeZs.jpg)
Credit: Pexels
ഇലവർഗത്തിൽപ്പെടുന്ന പച്ചക്കറിയാണ് കാബേജ്. ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ നിസാരമായി കാണാൻ സാധിക്കില്ല. വിറ്റാമിനുകളും, നാരുകളും, ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യം വർധിപ്പിക്കാനും ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും കാൻസറിനെതിരെ സംരക്ഷണം നൽകാനും കാബേജ് കഴിക്കുന്നത് സഹായിക്കും. ആഴ്ചയിലൊരിക്കൽ കാബേജ് കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ദഹന പ്രക്രിയയെ സഹായിക്കും
ദഹനവ്യവസഥയെ സഹായിക്കാൻ തക്കവണ്ണം ധാരാളം നാരുകൾ കാബേജിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല മലബന്ധം അകറ്റുന്നതിനും, ദഹനസഹായിയായ ബാക്ടീരിയകളുടെ വളർച്ചയ്ക്കും ഇത് സഹയകരമായേക്കാം.
വിറ്റാമിനുകളുടെ സംഭരണി
അത്യാവശ്യ വിറ്റാമിനുകൾ ധാരാളം അടങ്ങിയിരിക്കുന്ന ഇലവർഗമാണ് കാബേജ്. എല്ലുകളുടെ ആരോഗ്യത്തിനും രക്തം കട്ടപിടിക്കുന്നതിനും ആവശ്യമായ വൈറ്റമിൻ​ കെ, നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന വൈറ്റമിൻ ബി എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സിയുടെ കലവറയാണ് കാബേജ്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കൊളാജിൻ ഉത്പാദനം വർധിപ്പിച്ച് ചർമ്മാരോഗ്യം നിലനിർത്തുന്നതിന് വൈറ്റമിൻ സി സഹായിക്കുന്നു.
ശരീരഭാരനിയന്ത്രണം
കുറഞ്ഞ കലോറിയും കൊഴുപ്പും ആയതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവരുടെ ഭക്ഷണക്രമത്തിൽ കാബേജ് ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. നാരുകളുടെ സാന്നിധ്യം ഉള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിയന്ത്രണം കൊണ്ടു വരുന്നതിനു സാധിക്കും.
കാബേജ് കഴിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
കാബേജ് ധാരാളം ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും, ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുമ്പോൾ മിതത്വം പാലിക്കേണ്ട് വളരെ പ്രധാനമാണ്. അമിതമായി കാബേജ് കഴിക്കുന്നത് വയറുവീർക്കലിനും മലബന്ധത്തിനും കാരണമായേക്കാം. ഹൈപ്പർതൈറോയിഡ് ഉള്ളവരിൽ തൈറോക്സിൻ ഹോർമോണിന്റെ ഉത്പാദനത്തെ ബാധിച്ചേക്കാം എന്നതുകൊണ്ട് കാബേജ് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കാറുണ്ട്. ഹൈപ്പോഗ്ലൈസീമിയയിലേക്ക് വഴിവെച്ചേക്കാം എന്നതുകൊണ്ട് പ്രമേഹരോഗികളും ശ്രദ്ധിക്കേണ്ടതുണ്ട്.
Read More
- "ഓം" എന്നു മന്ത്രിക്കൂ, ഉത്കണ്ഠ കുറയ്ക്കാനും നല്ല ഉറക്കത്തിനുമുള്ള ഒരു മാർഗം
- ജോൺ എബ്രഹാം പഞ്ചസാര തൊട്ടിട്ട് 25 വർഷമായി, ആരോഗ്യത്തിന് ഗുണകരമോ?
- മഞ്ഞപ്പിത്തം ഏറെ അപകടകരം, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
- പ്രമേഹം നിയന്ത്രിക്കാൻ പാടുപെടേണ്ട, ഈ രണ്ട് സിംപിൾ ശീലങ്ങൾ സഹായിക്കും
- ദിവസവും മീൻ കഴിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് എന്ത്?
- തയ്യാറാക്കാൻ എന്തെളുപ്പം, ഗുണങ്ങളോ ഒട്ടേറെ; ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us