scorecardresearch

ചെമ്പരത്തി ചായക്കോ വെള്ളത്തിനോ പ്രമേഹം മാറ്റാൻ കഴിയുമോ?

മിക്ക പഠനങ്ങളും ദിവസവും 1 മുതൽ 2 കപ്പ് വരെ ചെമ്പരത്തി ചായ കുടിക്കാമെന്ന് പറയുന്നുണ്ട്

മിക്ക പഠനങ്ങളും ദിവസവും 1 മുതൽ 2 കപ്പ് വരെ ചെമ്പരത്തി ചായ കുടിക്കാമെന്ന് പറയുന്നുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Credit: Pexels

ടൈപ്പ് 2 പ്രമേഹം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തുന്നു. മരുന്നുകളും ജീവിതശൈലിയിലെ മാറ്റങ്ങളും ഈ രോഗാവസ്ഥ ചികിത്സിക്കാൻ ഗുണം ചെയ്യും. എന്നാൽ, ചില പ്രകൃതിദത്ത വഴികളിലൂടെയും പ്രമേഹത്തെ അകറ്റാമെന്ന് സോഷ്യൽ മീഡിയ പറയുന്നുണ്ട്. അത്തരത്തിലൊരു പ്രതിവിധിയാണ് ന്യൂട്രീഷ്യനിസ്റ്റും ഡിജിറ്റൽ ക്രിയേറ്ററുമായ ഷമെയ്ൻ ഡൊമെയ്ഗെസ് പറഞ്ഞിട്ടുള്ളത്

Advertisment

''ചെമ്പരത്തി പൂ കൊണ്ടുള്ള ചായയോ വെള്ളമോ കുടിച്ചാൽ ടൈപ്പ് 2 പ്രമേഹത്തെ അകറ്റാം. പഞ്ചസാര ചേർക്കരുത്. ഇതിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും കൂടുതലാണ്,'' അവർ വീഡിയോയിൽ പറഞ്ഞു.

ചെമ്പരത്തി ചായയ്ക്ക് ടൈപ്പ് 2 പ്രമേഹത്തെ മാറ്റാൻ കഴിയുമെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ലെങ്കിലും, ഈ ചായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുവെന്ന് ഡയറ്റീഷ്യൻ ശുഭ രമേശ് അഭിപ്രായപ്പെട്ടു. ചെമ്പരത്തി പൂവിൽ ഓർഗാനിക് ആസിഡുകൾ, ഫ്ലേവനോയിഡുകൾ, ആന്തോസയാനിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആന്റി ഹൈപ്പർടെൻസിവ്, ലിപിഡ് ലോവറിങ് ഇഫക്റ്റുകൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രമേഹ നിയന്ത്രണത്തിന് ഇവ ഗുണം ചെയ്യും.

മിക്ക പഠനങ്ങളും ദിവസവും 1 മുതൽ 2 കപ്പ് വരെ ചെമ്പരത്തി ചായ കുടിക്കാമെന്ന് പറയുന്നുണ്ട്. ഓരോ കപ്പിലും ചേർക്കുന്ന ചെമ്പരത്തി പൂവിന്റെ അഴളവും തയ്യാറാക്കുന്ന രീതിയും ഫലപ്രാപ്തിയിൽ നിർണായകമാണ്. മിതമായ അളവിൽ കുടിച്ചാൽ മിക്ക ആളുകൾക്കും ചെമ്പരത്തി ചായ പൊതുവെ സുരക്ഷിതമായി കണക്കാക്കപ്പെടുന്നുവെന്ന് ശുഭ പറഞ്ഞു.

Advertisment

ടൈപ്പ് 2 പ്രമേഹം അകറ്റുന്നതിന് ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, ആവശ്യമെങ്കിൽ മരുന്നുകൾ എന്നിവ ആവശ്യമാണ്. "ചെമ്പരത്തി ചായ കുടിക്കുന്നത് പ്രയോജനകരമാണ്. എന്നാൽ ഇത് ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, മരുന്നുകൾ എന്നിവ ഉൾപ്പെടുന്ന ജീവിതശൈലിയുടെ ഭാഗമായിരിക്കണം," ശുഭ അഭിപ്രായപ്പെട്ടു.

Read More

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: