scorecardresearch

തൊലി കളഞ്ഞ ആപ്പിൾ കഴിച്ചാൽ ആർത്തവ വേദന പമ്പ കടക്കും?

ഇരുമ്പും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദിവസവും 1 ആപ്പിൾ തൊലി കളഞ്ഞ് കഴിക്കുന്നത് ആർത്തവ വേദന അകറ്റാൻ സഹായിക്കുന്നു

ഇരുമ്പും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദിവസവും 1 ആപ്പിൾ തൊലി കളഞ്ഞ് കഴിക്കുന്നത് ആർത്തവ വേദന അകറ്റാൻ സഹായിക്കുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Credit: Pexels

ആർത്തവ സമയത്ത് അസഹ്യമായ വേദനയാൽ ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകളുണ്ട്. വേദന അകറ്റാൻ മരുന്നുകൾ ലഭ്യമാണെങ്കിലും ചില പ്രകൃതിദത്ത വഴികളും സഹായിക്കും. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ടിപ്‌സ്. തൊലി കളഞ്ഞ ഒരു ആപ്പിൾ കഴിക്കുന്നത് ആർത്തവ വേദന അകറ്റുമെന്നും മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്നും പറഞ്ഞിരിക്കുകയാണ് ഒരു സോഷ്യൽ  മീഡിയ പോസ്റ്റ്. 

Advertisment

''ഇരുമ്പും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദിവസവും 1 ആപ്പിൾ തൊലി കളഞ്ഞ് കഴിക്കുന്നത് ആർത്തവ വേദന അകറ്റാൻ സഹായിക്കുന്നു. ആർത്തവ സമയത്ത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. (രാവിലെയാണ് ആപ്പിൾ കഴിക്കാനുള്ള ഏറ്റവും നല്ല സമയം),'' പോസ്റ്റിൽ പറയുന്നു. ഇതിലെ വാസ്തവം എന്തെന്ന് ആരോഗ്യവിദഗ്ധരോട് ചോദിക്കാം.

ആപ്പിൾ വിറ്റാമിൻ സിയാൽ സമ്പന്നമാണ്. സെറോടോണിൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉൽപാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു, ഇതിനെ സാധാരണയായി 'ഫീൽ ഗുഡ്' ഹോർമോൺ എന്ന് വിളിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ.സംഗീത തിവാരി പറഞ്ഞു. ആപ്പിളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മാനസികാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയാനും സഹായിക്കും.

ഇതൊക്കെയാണെങ്കിലും വ്യക്തിപരമായി ഇതിൽ വ്യത്യാസം വരാം. ''ചില ആളുകൾക്ക് ആപ്പിൾ കഴിക്കുമ്പോൾ മാനസികാവസ്ഥ മെച്ചപ്പെടാം, മറ്റുള്ളവർക്ക് കാര്യമായ ഫലങ്ങളൊന്നും ഉണ്ടാകില്ല. മാത്രമല്ല, തൊലി കളഞ്ഞ് കഴിക്കുന്നത് ചില ഗുണങ്ങളെ കുറച്ചേക്കാം, കാരണം തൊലിയിൽ അധിക പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു,'' ഡോ.തിവാരി വ്യക്തമാക്കി. 

Advertisment

ആപ്പിൾ സമീകൃതാഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. മാനസികാവസ്ഥ മെച്ചപ്പെടുത്താനുള്ള ചില ഗുണങ്ങൾ നൽകാൻ സഹായിക്കുമെങ്കിലും ആർത്തവസമയത്ത് അവയുടെ സ്വാധീനം ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും.

Read More

Apple Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: