/indian-express-malayalam/media/media_files/wCbmBnOmHGRIMBjLk6yc.jpg)
Credit: Pexels
പോഷക സമൃദ്ധമായ ഒന്നാണ് പരിപ്പ്. പല കറികളും തയ്യാറാക്കാൻ പരിപ്പ് ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തിൽനിന്നും ഒരു മാസം പരിപ്പ് ഒഴിവാക്കിയാൽ എന്ത് സംഭവിക്കും?. പരിപ്പ് ഒഴിവാക്കുന്നത് വ്യക്തികൾക്ക് അവരുടെ ദൈനംദിന ആവശ്യത്തിനുള്ള പ്രോട്ടീൻ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. ഇത് പേശികളുടെ ബലക്കുറവിന് കാരണമാകും, പ്രത്യേകിച്ച് വെജിറ്റേറിയൻകാർക്കെന്ന് ഹൈദരാബാദിലെ ഡോ.കെ.സോമനാഥ് ഗുപ്ത അഭിപ്രായപ്പെട്ടു.
പരിപ്പ് കഴിച്ചാലുള്ള ഗുണങ്ങൾ
സസ്യാധിഷ്ഠിത പ്രോട്ടീനാൽ സമ്പന്നമാണ്: പേശികൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും അത്യന്താപേക്ഷിതമാണ് പ്രോട്ടീൻ, പ്രത്യേകിച്ച് സസ്യാഹാരികൾക്ക്.
കുടലിന്റെ ആരോഗ്യത്തിനുള്ള നാരുകൾ: പരിപ്പിലെ ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനത്തെ സഹായിക്കുന്നു, മലബന്ധം തടയുന്നു, ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നു.
അവശ്യ വിറ്റാമിനുകളും ധാതുക്കളും: ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ബി വിറ്റാമിനുകൾ എന്നിവ പരിപ്പിൽ അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു: പരിപ്പിലെ കാർബോഹൈഡ്രേറ്റുകൾ സാവധാനത്തിൽ ദഹിപ്പിക്കപ്പെടുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയുന്നു.
ഹൃദയാരോഗ്യത്തിന് ഗുണകരം: പതിവായി പരിപ്പ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കുക: പരിപ്പിലെ പ്രോട്ടീനും നാരുകളും വയർനിറഞ്ഞ സംതൃപ്തി നൽകുന്നു. ഇത് ശരീരഭാരം കുറയ്ക്കാനോ നിയന്ത്രിക്കാനോ സഹായിക്കുന്നു.
കരുത്തുറ്റ എല്ലുകൾ: പരിപ്പിലെ കാൽസ്യവും ഫോസ്ഫറസും എല്ലുകളുടെ ബലം നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.
പരിപ്പ് ഒഴിവാക്കിയാലുള്ള പ്രത്യാഘാതങ്ങൾ
പ്രോട്ടീന്റെ കുറവ്: പ്രോട്ടീനായി പരിപ്പിനെ കൂടുതലായി ആശ്രയിക്കുന്ന സസ്യാഹാരികളിൽ എല്ലുകൾക്ക് ബലഹീനത അനുഭവപ്പെടാം.
ദഹനപ്രശ്നങ്ങൾ: നാരുകളുടെ അളവ് കുറയുന്നത് മലബന്ധത്തിനും ദഹനപ്രശ്നങ്ങൾക്കും ഇടയാക്കും.
പോഷകങ്ങളുടെ അപര്യാപ്തത: പരിപ്പിൽ നിന്നുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതിരോധശേഷിയെയും ബാധിക്കും.
പരിപ്പ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ആരോഗ്യം എന്നിവയെ ആശ്രയിച്ച് ഒരു മാസത്തേക്ക് പരിപ്പ് ഒഴിവാക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ വ്യത്യാസപ്പെടാം. സസ്യാഹാരികൾ പ്രോട്ടീൻ സമ്പുഷ്ടമായ മറ്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. എല്ലാ ദിവസവും 1/2 മുതൽ 3/4 കപ്പ് വരെ വേവിച്ച പരിപ്പ് കഴിക്കാൻ ഡോ.ഗുപ്ത നിർദേശിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.