scorecardresearch

ദാഹം ശമിപ്പിക്കുക മാത്രമല്ല ഊർജസ്വലതയും നൽകും, ഉന്മേഷദായകമാണ് ഈ പാനീയം

ചിയ വിത്തുകളും നാരങ്ങ നീരും തേനും ചേർത്തുള്ള ഈ പാനീയം ഉന്മേഷദായകവും ആരോഗ്യകരവുമാണ്. ഉന്മേഷദായകമായ ഈ പാനീയം ദാഹം ശമിപ്പിക്കുക മാത്രമല്ല, ദിവസം മുഴുവൻ ഊർജസ്വലമായി നിലനിർത്തുന്നതിന് സഹായിക്കും

ചിയ വിത്തുകളും നാരങ്ങ നീരും തേനും ചേർത്തുള്ള ഈ പാനീയം ഉന്മേഷദായകവും ആരോഗ്യകരവുമാണ്. ഉന്മേഷദായകമായ ഈ പാനീയം ദാഹം ശമിപ്പിക്കുക മാത്രമല്ല, ദിവസം മുഴുവൻ ഊർജസ്വലമായി നിലനിർത്തുന്നതിന് സഹായിക്കും

author-image
Health Desk
New Update
health

Photo Source: Freepik

വേനൽക്കാലമായതിനാൽ ദാഹം കൂടുതലായിരിക്കും. വെള്ളം മാത്രമല്ല മറ്റു പാനീയങ്ങളും ദാഹം ശമിപ്പിക്കാൻ ഗുണകരമാണ്. വേനൽ ചൂടിലെ ദാഹശമനത്തിന് മാത്രമല്ല ഊർജസ്വലത നൽകാനും സഹായിക്കുന്നൊരു പാനീയമുണ്ട്. ചിയ വിത്തുകൾ, നാരങ്ങ നീര്, ബീറ്റ്റൂട്ട് തുടങ്ങിയ ചേരുവകൾ അടങ്ങിയ ഈ പാനീയം ആരോഗ്യത്തിന് മികച്ചതാണ്.

Advertisment

വെള്ളത്തിൽ ചിയ വിത്തുകളും നാരങ്ങ നീരും തേനും ചേർത്തുള്ള ഈ പാനീയം ഉന്മേഷദായകവും ആരോഗ്യകരവുമാണ്. ഉന്മേഷദായകമായ ഈ പാനീയം ദാഹം ശമിപ്പിക്കുക മാത്രമല്ല, ദിവസം മുഴുവൻ ഊർജസ്വലമായി നിലനിർത്തുന്നതിന് സഹായിക്കും. 

ചേരുവകൾ

  • വെള്ളം - 1.5 ലിറ്റർ
  • ചിയ വിത്തുകൾ - 2 ടീസ്പൂൺ
  • ബ്ലാക്ക് സാൾട്ട് - 1 ടീസ്പൂൺ
  • ചാട്ട് മസാല - 1 ടീസ്പൂൺ
  • തേൻ - 2 ടീസ്പൂൺ
  • നാരങ്ങ - 2 എണ്ണം
  • പുതിനയില - കുറച്ച്
  • ബീറ്റ്റൂട്ട് (ഇടത്തരം)- പകുതി

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും വെള്ളത്തിൽ കലർത്തിയശേഷം 30 മിനിറ്റ് കാത്തിരിക്കുക. അതിനുശേഷം കുടിക്കുക.

Advertisment

ചിയ വിത്തുകൾ ജലാംശത്തിന്റെ മികച്ച ഉറവിടമാണ്. പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കാനും കൂടുതൽ നേരം വയർ നിറഞ്ഞ പ്രതീതി നിലനിർത്താനും സഹായിക്കുന്നുവെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.റിങ്കി കപൂർ പറഞ്ഞു. വിറ്റാമിൻ സിയുടെ സ്വാഭാവിക ഉറവിടമാണ് നാരങ്ങ. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിലും രോഗപ്രതിരോധത്തിനും മികച്ചതാണ്. തേനിൽ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് ജലാംശവും വിറ്റാമിനുകൾ എ, സി, കെ തുടങ്ങിയ അവശ്യ പോഷകങ്ങളും പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും കൊണ്ട് നിറഞ്ഞതുമാണ്. ബ്ലാക്ക് സാൾട്ട് ധാതുക്കളാൽ സമ്പുഷ്ടമാണെന്ന് അവർ പറഞ്ഞു.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: