scorecardresearch

ഒരു ദിവസം കഴിക്കാവുന്ന പഞ്ചസാരയുടെ അളവ് എത്ര?

സംസ്കരിച്ച ഭക്ഷണങ്ങളിലെ പഞ്ചസാരയുടെ സാന്നിധ്യം അധിക കലോറി ഉപഭോഗത്തിന് കാരണമാകും, ഇത് മിതമായ അളവിൽ കഴിച്ചില്ലെങ്കിൽ ശരീരഭാരം വർധിപ്പിക്കും

സംസ്കരിച്ച ഭക്ഷണങ്ങളിലെ പഞ്ചസാരയുടെ സാന്നിധ്യം അധിക കലോറി ഉപഭോഗത്തിന് കാരണമാകും, ഇത് മിതമായ അളവിൽ കഴിച്ചില്ലെങ്കിൽ ശരീരഭാരം വർധിപ്പിക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

photo Source: Pexels

പഞ്ചസാര ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ കാലാകാലങ്ങളായി നടക്കുന്നുണ്ട്. എന്നാൽ, പഞ്ചസാര പറയുന്ന അത്ര മോശമാണോ?. പഞ്ചസാര ശരീര ഭാരം വർധിപ്പിക്കുമോയെന്ന സംശയം പലർക്കുമുണ്ട്. കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് പഞ്ചസാര നേരിട്ട് കാരണമാകുന്നില്ലെങ്കിലും, ഇത് തീർച്ചയായും ശരീരഭാരം വർധിപ്പിക്കുന്നതിന് പരോക്ഷമായി കാരണമാകും.

Advertisment

സംസ്കരിച്ച ഭക്ഷണങ്ങളിലെ പഞ്ചസാരയുടെ സാന്നിധ്യം അധിക കലോറി ഉപഭോഗത്തിന് കാരണമാകും, ഇത് മിതമായ അളവിൽ കഴിച്ചില്ലെങ്കിൽ ശരീരഭാരം വർധിപ്പിക്കും. പഞ്ചസാര ആന്തരികമായി കൊഴുപ്പ് കൂട്ടുന്നില്ലെങ്കിലും, അത് മിതമായി കഴിക്കുന്നത് പ്രധാനമാണ്.

സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഭക്ഷണത്തിലും പാനീയങ്ങളിലും ചേർക്കുന്നത് ഉൾപ്പെടെയുള്ള പഞ്ചസാരയിൽ നിന്നുള്ള കലോറിയുടെ ദൈനംദിന ഉപഭോഗം 5% കവിയാൻ പാടില്ല. ഇതിനർത്ഥം ആളുകൾ പ്രതിദിനം 30 ഗ്രാം പഞ്ചസാര അല്ലെങ്കിൽ ഏകദേശം 7 ടീസ്പൂൺ കഴിക്കരുത് എന്നാണ്.

അതുപോലെ, കുട്ടികളിലെ പഞ്ചസാരയുടെ ഉപഭോഗവും പരിമിതപ്പെടുത്തണം, പ്രായത്തിനനുസരിച്ച് പ്രതിദിനം 19 ഗ്രാം മുതൽ 24 ഗ്രാം വരെയാണ് ശുപാർശ ചെയ്യുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളിലും പാനീയങ്ങളിലും മറഞ്ഞിരിക്കുന്ന പഞ്ചസാരയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്, അതല്ലെങ്കിൽ, ഇവയുടെ അമിത ഉപഭോഗം ശരീരഭാരം വർധിപ്പിക്കുന്നതിനും പ്രമേഹം, ഹൃദ്രോഗം എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത വർധിപ്പിക്കുന്നതിനും കാരണമാകും.

Read More

Advertisment
Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: