/indian-express-malayalam/media/media_files/myiCXpmXTPxWYGGgmm8x.jpg)
Photo Source: Pexels
വേനൽക്കാലമാണ്. ദാഹശമനത്തിനായ് നിരവധി പാനീയങ്ങൾ ലഭ്യമാണ്. വേനൽ ചൂടിൽനിന്നും രക്ഷ നേടാൻ മികച്ചതാണ് പഴച്ചാറുകൾ. ജ്യൂസുകളിലെ സ്വാഭാവിക മധുരം അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹമുള്ളവർക്ക് നല്ലതല്ല. അങ്ങനെയെങ്കിൽ പ്രമേഹരോഗികൾക്ക് വേനൽക്കാലത്ത് പഴച്ചാറുകൾ കഴിക്കാമോ?.
പ്രമേഹരോഗികൾ ഒഴിവാക്കേണ്ട പഴച്ചാറുകളെക്കുറിച്ചും അവർക്ക് കുടിക്കാവുന്ന പാനീയങ്ങളെക്കുറിച്ചും ഡയറ്റീഷ്യൻ ശ്വേത ജെ പഞ്ചൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിശദീകരിച്ചിട്ടുണ്ട്.
പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട പാനീയങ്ങൾ
മാമ്പഴ ജ്യൂസ്: പ്രമേഹമുള്ളവർ മാമ്പഴ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം. മാമ്പഴത്തിന്റെ ഗ്ലൈസമിക് സൂചിക ഏകദേശം 50-56 ആണ്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണമെങ്കിൽ, ആഴ്ചയിൽ മൂന്ന് ദിവസം ചെറിയ അളവിൽ മാമ്പഴം കഴിക്കാം. എന്നാൽ, മാമ്പഴ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുക.
തണ്ണിമത്തൻ ജ്യൂസ്: തണ്ണിമത്തൻ ജ്യൂസിന്റെ ജിഐ സൂചിക ഏകദേശം 72 ആണ്. പ്രമേഹമുള്ളവർ തണ്ണിമത്തൻ ജ്യൂസ് ഒഴിവാക്കണം. എന്നാൽ, മിതമായ അളവിൽ തണ്ണിമത്തൻ കഴിക്കാം.
കരിമ്പ് ജ്യൂസ്: ഇതിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. പ്രമേഹമുള്ളവർ ഈ ജ്യൂസ് കുടിക്കാൻ പാടില്ല.
പ്രമേഹമുള്ളവർക്ക് കുടിക്കാവുന്ന പാനീയങ്ങൾ
തേങ്ങാ വെള്ളം: തേങ്ങാവെള്ളം നിരവധി ഗുണങ്ങൾ നൽകുന്നു. ശരീരഭാരം കുറയ്ക്കാനും ദഹനം സുഗമമാക്കാനും ജലാംശം വർധിപ്പിക്കാനും സഹായിക്കും.
സബ്ജ വെള്ളം: വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാൻ കഴിയുന്ന ധാതുക്കളുടെയും വിറ്റാമിനുകളുടെയും മികച്ച ഉറവിടമാണ്. സബ്ജ വെള്ളത്തിന് കുടലിനെ തണുപ്പിക്കാനും അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കാനും കഴിയും.
മോര്: വേനൽക്കാലത്ത് കുടിക്കാവുന്ന മികച്ച പാനീയമാണ്. ദഹനത്തിന് ഏറെ സഹായിക്കും.
നാരങ്ങ വെള്ളം: വൈറ്റമിൻ സിയുടെ ഗുണം നിറഞ്ഞ ഉന്മേഷദായകമായ ഒരു പാനീയമാണ്. ചൂടിനെ മറികടക്കാൻ ഈ പാനീയം സഹായിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.