/indian-express-malayalam/media/media_files/uploads/2023/06/barley.jpg)
ബാർലി വെള്ളം
ശരീരത്തെ തണുപ്പിക്കുന്നതിനും ആരോഗ്യപ്രദവുമായ ഒരു പാനീയം കുടിച്ചാൽ വേനൽ ചൂടിന് നിസാരമായി മറികടക്കാം. പറഞ്ഞു വരുന്നത് ബാർലി വെള്ളത്തെക്കുറിച്ചാണ്. ന്യൂട്രീഷ്യനിസ്റ്റ് ലീമാ മഹാജൻ പറയുന്നത് പ്രകാരം, യൂറിനറി ഇൻഫക്ഷൻ, അകാലനര, വൃക്കയിലെ കല്ല്, മുലയൂട്ടുന്ന അമ്മമാരിൽ പാലിന്റെ അളവ് കൂട്ടാൻ എന്നിങ്ങനെയുള്ള പല കാര്യങ്ങൾക്കും നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒന്നാണ് ബാർലി വെള്ളം. ചർമ്മത്തിനും നല്ലതാണ് ഈ വെള്ളം. മുഖക്കുരു അകറ്റാനും ചർമ്മത്തിലെ സുഷിരങ്ങൾ ടൈറ്റ് ചെയ്യാനും സഹായിക്കുന്നു.
തയ്യാറാക്കുന്ന വിധം
ബാർലി നന്നായി കഴുകി വെള്ളം കളഞ്ഞ് എടക്കുക. 4.5 കപ്പ് വെള്ളത്തിൽ ബാർലി 6 മുതൽ 8 മണിക്കൂർ വരെ കുതിർക്കാൻ വെയ്ക്കുക. ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ബാർലി ചേർത്ത് 10 മിനിറ്റ് കൂടി തിളപ്പിക്കുക. അതിനുശേഷം തീ ഓഫ് ചെയ്ത് ബാർലിവെള്ളം തണുക്കാൻ വെയ്ക്കുക. ബാർലിവെള്ളം നേരിട്ടോ അല്ലെങ്കിൽ അൽപ്പം നാരങ്ങ നീരോ അൽപ്പം ഉപ്പോ ചേർത്ത് കുടിക്കാം.
ബാർലി വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം
ശരീരത്തിൽ ജലാംശം നിലനിർത്താൻ നല്ലതാണ്
ബാർലി വെള്ളം ഈ വേനൽക്കാലത്ത് ദാഹം അകറ്റുന്നതിന് ഏറ്റവും ഫലപ്രദമാണ്. വിയർപ്പിലൂടെ നഷ്ടമാകുന്ന അവശ്യ ഇലക്‌ട്രോലൈറ്റുകൾ ശരീരത്തിൽ നിറയ്ക്കുകയും ചെയ്യുന്നു,
ശരീരത്തെ തണുപ്പിക്കുന്നു
വേനൽ ചൂടിനെ അതിജീവിക്കുവാൻ സഹായിക്കുന്ന കൂളിങ് പ്രോപ്പർട്ടീസ് സ്വഭാവികമായിത്തന്നെ ബാർലിയിലുണ്ട്. ചൂടുള്ള ദിവസങ്ങളിൽ ശരീരത്തിലെ ചൂട് കുറച്ച് ഉന്മേഷം നൽകാൻ ഈ വെള്ളം സഹായിക്കും.
ആരോഗ്യപ്രദമായ ദഹനം
ബാർലിവെള്ളത്തിന് മികച്ച ദഹനപ്രക്രിയയെ സഹായിക്കുവാൻ വേണ്ടുന്ന സവിശേഷതകളുണ്ട്. ലയിക്കുന്ന നാരുകൾ അതിൽ അടങ്ങിയിട്ടുണ്ട്. മലബന്ധം, വയർവീർക്കൽ, ദഹനക്കേട് എന്നിങ്ങനെ വേനൽക്കാലത്ത് സാധാരണ ഉണ്ടാകുന്ന ദഹനപ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകും.
പോഷക ഗുണങ്ങൾ
ബാർലി ചൂടാക്കുമ്പോൾ നിരവധി വൈറ്റമിനുകളും മിനറലുകളും പുറന്തള്ളപ്പെടുന്നു. ഫൈബർ, വൈറ്റമിൻ ബി, അയൺ, മഗ്നീഷ്യം, സെലനിയം എന്നിവയുടെ മികച്ച ഉറവിടമാണ്.
ശരീര ഭാരം നിയന്ത്രിക്കുന്നു
ബാർലിയിൽ അടങ്ങിയിരിക്കുന്ന ഫൈബർ അനാവശ്യമായ ഭക്ഷണത്തിനോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലൂടെ ലഘുഭക്ഷണം കുറയ്ക്കാൻ സാധിക്കുന്നു.
ശരീരത്തിൽനിന്നും മാലിന്യങ്ങളെ പുറന്തള്ളുന്നു
യൂറിനറി ഇൻഫക്ഷനുള്ള സാധ്യതകളെ കുറയ്കക്കുന്നതിനും ആരോഗ്യപ്രദമായ കിഡ്നി പ്രവർത്തനത്തെ സഹായിക്കുന്നതിനും ടോക്സിൻസും മറ്റ് മാലിന്യങ്ങളും ശരീരത്തിൽ നിന്നും പുറന്തള്ളാൻ ബാർലി വെള്ളം സഹായിക്കും.
ചർമ്മത്തിന്റെ ആരോഗ്യം
ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും ഫ്രീ റാഡിക്കലുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ ബാർലി വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. ബാർലി വെള്ളം സ്ഥിരമായി കുടിക്കുന്നത് മുഖക്കുരു, പാടുകൾ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കുകയും ആരോഗ്യപ്രദവും തിളക്കമുള്ളതുമായ ചർമ്മം പ്രദാനം ചെയ്യുന്നുവെന്ന് ഡോ. അഗർവാൾ പറയുന്നു.
ബാർലി വെള്ളം കുടിക്കാൻ പാടില്ലാത്തത് ആരൊക്കെ?
ഗ്ലൂറ്റൻ സംവേദനക്ഷമത, ഓട്ടോ ഇമ്മ്യൂൺ ഡ്സോർഡേഴ്സ്, സീലിയാക് രോഗങ്ങൾ എന്നിവയുള്ള ആളുകൾ ബാർലി ഒഴിവാക്കണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.