scorecardresearch

വീണ്ടും ചൂടാക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ ഇവയാണ്

ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കുന്നത് അതിൻ്റെ രുചി, ഘടന, പോഷകമൂല്യം, സുരക്ഷ എന്നിവ നഷ്ട്ടപ്പെടാൻ കാരണമാകും

ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കുന്നത് അതിൻ്റെ രുചി, ഘടന, പോഷകമൂല്യം, സുരക്ഷ എന്നിവ നഷ്ട്ടപ്പെടാൻ കാരണമാകും

author-image
Health Desk
New Update
reheat food

ചില ഭക്ഷണങ്ങൾ ചൂടാക്കാൻ പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ടെന്ന് നോക്കാം

അധികം വന്ന ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുക എന്നത് അടുക്കളയിൽ നമ്മൾ സ്ഥിരം ചെയ്യുന്ന കാര്യമാണ്. എന്നാൽ വിദഗ്ധാഭിപ്രായം നോക്കിയാൽ ഇങ്ങനെ ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. എല്ലാ ഭക്ഷണങ്ങളും ആ പ്രക്രിയയോട് നന്നായി പ്രതികരിക്കുന്നില്ല എന്നത് മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ക്ലിനിക്കൽ ഡയറ്റീഷ്യനായ ഗരീമ  ഗോയൽ പറയുന്നു.  ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കുന്നത് അതിൻ്റെ രുചി, ഘടന, പോഷകമൂല്യം, സുരക്ഷ എന്നിവ നഷ്ട്ടപ്പെടാൻ കാരണമാകും. ചില ഭക്ഷണങ്ങൾ ചൂടാക്കാൻ പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ടെന്ന് നോക്കാം.

Advertisment

ചായ

ആൻ്റിഓക്സിഡൻ്റുകളും പോളിഫെനോളുകളും പോലുള്ള അതിലോലമായ സംയുക്തങ്ങൾ ചായയിൽ അടങ്ങിയിട്ടുണ്ട്. ഇത് അതിൻ്റെ രുചിക്കും ആരോഗ്യ ഗുണങ്ങൾക്കും കാരണമാകുന്നു. ചായ ആദ്യം ഉണ്ടാക്കുമ്പോൾ ടാന്നിൻ, കാറ്റെച്ചിൻ എന്നിങ്ങനെയുള്ള സംയുക്തങ്ങൾ പുറത്തുവിടുന്നു. എന്നാൽ വീണ്ടും അത് ചൂടാക്കുമ്പോൾ ആ സംയുക്തങ്ങൾ നശിക്കുകയും ചായയുടെ രുചിയും മറ്റു ഗുണങ്ങളും നഷ്ട്ടപ്പെടുകയും ചെയ്യും. 

ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്.വീണ്ടും ചൂടാക്കുമ്പോൾ ഇത് കൂടുതൽ കോൺസൺട്രേറ്റഡ് ആകുന്നു. അതിലൂടെ അസ്വസ്ഥതയോ ഉറക്കത്തിന്  തടസ്സമോ ഒക്കെ ഉണ്ടാകാൻ സാധ്യത ഉണ്ട്. വീണ്ടും ചൂടാക്കുന്നത്  സംയുക്തങ്ങളുടെ തകർച്ചക്കും പിഎച്ച് ലെവലിലെ മാറ്റത്തിനും അങ്ങനെ അസിഡിറ്റിക്കും കാരണമാകും എന്ന് ഗോയൽ പറയുന്നു. 

സ്പിനാച്ച്

സ്പിനാച്ചിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. അത് വീണ്ടും ചൂടാക്കുമ്പോൾ നൈട്രൈറ്റുകൾ ആയി മാറുന്നു. നൈട്രൈറ്റുകൾക്ക് പിന്നീട് അമിനോ ആസിഡുകളുമായി പ്രതിപ്രവർത്തിച്ച്  നൈട്രോസാമൈനുകൾ ഉണ്ടാക്കാൻ കഴിയും. അവ അർബുദത്തിന് കാരണമാകുന്നു. സ്പിനാച്ച് വീണ്ടും ചൂടാക്കുന്നത് വൈറ്റമിൻ സി, ബി, പോലെയുള്ളവ വെള്ളത്തിൽ ലയിക്കുന്നതിനും പോഷകമൂല്യം കുറയ്ക്കുന്നതിനും ഇടയാക്കും എന്ന് ഗോയൽ പറയുന്നു.

Advertisment

സ്പിനാച്ച് ഇരുമ്പിൻ്റെ സമ്പന്നമായ ഉറവിടമാണ്. . പ്രത്യേകിച്ച് സസ്യാധിഷ്ഠിത ഭക്ഷണത്തിൽ കാണപ്പെടുന്ന നോൺ ഹീം ഇരുമ്പിൻ്റെ സാന്നിധ്യം. അത് ഓക്സിഡേഷന് കൂടുതൽ വിധേയമാകുന്നു. ഗോയൽ പറയുന്നത് ''സ്പിനാച്ച് വീണ്ടും ചൂടാക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് ഓക്സീകരണത്തിന് വിധേയമാകും. ഇത് സ്പിനാച്ചിൻ്റെ നിറവും രുചിയും മാറ്റാൻ ശേഷിയുള്ള അയൺ ഓക്സൈഡുകളുടെ രൂപീകരണത്തിന് കാരണമാകും. മാത്രമല്ല ഈ ഓക്സിഡേഷൻ സ്പിനാച്ചിൻ്റെ പോഷകമൂല്യത്തെ കുറയ്ക്കുന്നു. ഓക്സിഡൈസ്ട് ആയിട്ടുള്ള അയൺ അൺഓക്സിഡൈസ്ട് ആയിട്ടുള്ള  അയണിനെ അപേക്ഷിച്ച് ശരീരത്തിൽ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നില്ല.  

കുക്കിങ് ഓയിൽ

നമ്മൾ പാചകം ചെയ്യുന്ന എണ്ണ വീണ്ടും ചൂടാക്കുമ്പോൾ അതിൻ്റെ ഗുണനിലവാരവും സുരക്ഷിതത്വവും നഷ്ട്ടപ്പെടും.  കൂടാതെ ട്രാൻസ്ഫാറ്റുകളുടെയും ആൽഡിഹൈഡുകളുടെയും രൂപീകരണത്തിന് കാരണമാകുന്നു. അവ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.

കൂണുകൾ

കൂണുകളിൽ സുഷിരങ്ങളുള്ളതിനാൽ അവ ഈർപ്പം എളുപ്പത്തിൽ ആഗിരണം ചെയ്യും. അതിനാൽ ബാക്ടീരിയകൾ പെട്ടെന്ന് ഉണ്ടാകുവാൻ ഉള്ള സാധ്യതയും ഉണ്ട്. ഇത് ഭക്ഷണത്തിലൂടെ ഉണ്ടാകാവുന്ന രോഗങ്ങൾക്ക് കാരണമാകും. പോളിസാക്കറൈഡ് പോലെയുള്ള സംയുക്തങ്ങളും കൂണിൽ അടങ്ങിയിട്ടുണ്ട്. വീണ്ടും ചൂടാക്കുന്നതിലൂടെ ഈ പോളിസാക്കറൈഡുകൾ രാസപ്രവർത്തനത്തിന് വിധേയമാവുകയും കൂണിൻ്റെ രുചിയും ഘടനയും നഷ്ടപ്പെടുത്തുകയും ചെയ്യും. 

അരി

അരിയിൽ സാധാരണയായി കണ്ടുവരുന്ന ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയ്ക്ക് ഒരു പരിധിയിൽ കൂടുതൽ നേരം റൂ ടെംപറേച്ചറിൽ ഇരുന്നാൽ പെരുകാനും പാചകപ്രക്രിയയെ അതിജീവിക്കുവാനും ഉള്ള ശേഷിയുണ്ട്. ചോറ് ചൂടാക്കുന്നതിലൂടെ ആ ബാക്ടീരിയ നശിക്കുകയോ അതിൻ്റെ വിഷാംശം നഷ്ടട്ടപ്പെടുകയോ ചെയ്യുന്നില്ല. കൂടാതെ ഭക്ഷ്യവിഷബാധയ്ക്ക് അത് കാരണമാകും എന്ന് ഗോയൽ പറയുന്നു. ഭക്ഷ്യ ജന്യരോഗങ്ങൾ തടയുന്നതിനായി വേവിച്ച അരി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കഴിക്കുകയോ ചെയ്യണം.

Read More

Health foods

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: