/indian-express-malayalam/media/media_files/lUsCRv3OmPhctHEikltY.jpg)
Photo Source: Pexels
കിടക്കുമ്പോൾ ഏതു വശം ചരിഞ്ഞ് കിടക്കണമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. ഇടത് വശം ചരിഞ്ഞ് കിടക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കും. ആഹാരത്തെ മികച്ച രീതിയിൽ പ്രോസസ് ചെയ്യും എന്നതാണ് ഇതിന് കാരണം. ഉറങ്ങുമ്പോൾ ചില ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ദഹനപ്രക്രിയയേയും മലബന്ധം അകറ്റാനും സഹായിക്കുമെന്ന് നൂട്രീഷ്യനിസ്റ്റ് ദീപ്ശിഖ ജെയിൻ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
ഇടത് വശം ചരിഞ്ഞ് കിടക്കുക. മലബന്ധം തടയാനുള്ള മികച്ച മാർഗമാണ്. ചെറുകുടലിൽ നിന്ന് വൻകുടലിലേക്കുള്ള മലവിസർജ്ജനം വേഗത്തിലാക്കുന്നുവെന്ന് അവർ പറഞ്ഞു.
ആമാശയത്തിന്റെയും കുടലിന്റെയും ശരീരഘടന കാരണം ഇടതുവശം ചരിഞ്ഞ് കിടന്നുറങ്ങുന്നത് ദഹനത്തെ സഹായിക്കുമെന്ന് ഡയറ്റീഷ്യൻ കനിക മൽഹോത്ര അഭിപ്രായപ്പെട്ടു. ആമാശയം നിങ്ങളുടെ ഇടതുവശത്താണ്. ഭക്ഷണത്തെ ചെറുകുടലിലേയ്ക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കാൻ ഈ പൊസിഷനിൽ കിടന്നുറങ്ങിയാൽ കഴിയും. കൂടാതെ, ചെറുകുടലിൽ നിന്ന് വൻകുടലിലേക്കുള്ള ദഹിപ്പിച്ച ഭക്ഷണങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്ന സ്ഫിൻക്റ്റർ വാൽവ് വലതുവശത്താണ്. ഇടതുവശം കിടന്നുറങ്ങുന്നത് ഈ വാൽവിലൂടെ മാലിന്യങ്ങൾ കടന്നുപോകാൻ ഗുരുത്വാകർഷണത്തെ സഹായിക്കുന്നുവെന്ന് കനികമൽഹോത്ര പറഞ്ഞു.
ഇടത് വശം തിരിഞ്ഞ് കിടക്കുന്നത് കൊണ്ടുള്ള നേട്ടങ്ങളെ സംബന്ധിച്ച് പരിമിതമായ ഗവേഷണങ്ങളേ ഉള്ളൂവെന്ന് മൽഹോത്ര പറഞ്ഞു. നിങ്ങളുടെ സുഖത്തിനാണ് പ്രാധാന്യം. ഇടത് വശം ചരിഞ്ഞ് കിടക്കുന്നത് നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുവെങ്കിൽ അത് തുടരാൻ ബുദ്ധിമുട്ടാവും. നന്നായി ഉറങ്ങാൻ നിങ്ങളെ സഹായിക്കുന്ന പൊസിഷൻ തിരഞ്ഞെടുക്കുക. ഹൃദയസംബന്ധമായ രോഗങ്ങൾ അല്ലെങ്കിൽ ഹിയാറ്റൽ ഹെർണിയയോ ഉള്ള ആളുകൾ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശ പ്രകാരം ഉറങ്ങേണ്ട പൊസിഷൻ തീരുമാനിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.