/indian-express-malayalam/media/media_files/bKBVYFZNZjWM0VwiOwXC.jpg)
വൈറ്റമിൻ എ, വൈറ്റമിൻ ബി, മഗ്നീഷ്യം എന്നീ പോഷകങ്ങളും തക്കാളിയിലുണ്ട്
ധാരാളം പോഷക സമ്പത്തുള്ള ഒന്നാണ് തക്കാളി. പച്ചക്കറി വിഭാഗത്തിൽ ആണോ പഴവർഗ്ഗത്തിൽ ആണോ തക്കാളി ഉൾപ്പെടുന്നത് എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു. വേവിക്കാതെയും വേവിച്ചും കഴിക്കാം എന്നത് തക്കാളിയെ ഏറെ പ്രിയങ്കരമാക്കുന്നു. "രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും വൈറ്റമിൻ ബിയും ഇവയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വൈറ്റമിൻ എ, വൈറ്റമിൻ ബി, മഗ്നീഷ്യം എന്നീ പോഷകങ്ങളും തക്കാളിയിലുണ്ട്. തക്കാളിയിൽ രക്തസമ്മർദം കുറയ്ക്കുവാൻ സഹായിക്കുന്ന ലൈക്കോപ്പിൻ, പൊട്ടാഷ്യം എന്നിവ അടങ്ങിയിരിക്കുന്നു," ഡയറ്റീഷ്യൻ സുഷ്മ പി.എസ് പറഞ്ഞു.
ഇങ്ങനെയൊക്കെ ആണെങ്കിലും തക്കാളി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ പലകാര്യങ്ങളും ഉണ്ട്. ആയുർവേദ വിദഗ്ധ ഡോ.മനീഷ മിസ്ര നടി രാജേശ്വരി സച്ദേവുമായുള്ള സംഭാഷണത്തിൽ അത് എന്തൊക്കെ എന്ന് വ്യക്തമാക്കുന്നുണ്ട്.
- തക്കാളി അസിഡിക് ആയിട്ടുള്ള പഴമാണ്. അതുകൊണ്ട് എല്ലാ ദിവസവും കഴിക്കാൻ പാടില്ല
- എപ്പോഴും വേവിച്ച് മാത്രമേ കഴിക്കാവൂ
- വേവിക്കാതെയാണ് കഴിക്കുന്നതെങ്കിൽ കുരു നീക്കം ചെയ്യുക
- ദിവസവും തക്കാളി കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുമെങ്കിലും യുവത്വം തിളക്കവും ലഭിക്കുന്നതിന് തക്കാളി ദിവസവും ചർമ്മത്തിൽ ഉപയോഗിക്കാവുന്നാണ്.
അസിഡിറ്റി ഉണ്ടാകുന്നതിന് കാരണം എന്തൊക്കെ?
ഭക്ഷണക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൊണ്ടാണ് പലപ്പോഴും അസിഡിറ്റി ഉണ്ടാവുന്നത്. ഇടയ്ക്ക് ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് മൂലം ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാതെ വരുന്നു. അത് അസിഡിറ്റിക്ക് കാരണമാകും. കൂടാതെ ക്രമരഹിതമായ ഭക്ഷണം കഴിക്കുന്നത്, ശീരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാമെന്ന് ഗ്യസ്ട്രോഎൻട്രോളജി സീനിയർ കൺസൾട്ടന്റ് ഡോ.മേഖരാജ് ഇൻഗിൾ പറഞ്ഞു.
അസിഡിക് ആയിട്ടുള്ള ആഹാരങ്ങൾ സിട്രസ് പഴങ്ങൾ, തക്കാളി, എരിവുള്ള ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. കിടക്കുന്നതിന് മുൻപ് അമിതമായി ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ കട്ടിയുള്ള ആഹാരം കഴിക്കുന്നത് അസിഡിറ്റിയിലേക്കും നെഞ്ചെരിച്ചിലിലേക്കും നയിക്കുമെന്ന് അവർ വ്യക്തമാക്കി.
എന്നാൽ, ഇതിനൊക്കെ അർത്ഥം തക്കാളി പൂർണ്ണമായും ഒഴിവാക്കണം എന്നല്ല. "തക്കാളിക്ക് ആന്റിഓക്സിഡന്റ് സവിശേഷതകളുണ്ട്. കൂടാതെ കുറഞ്ഞ കലോറിയും കൂടുതൽ ഫൈബറും തക്കാളിയിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീര ഭാര നിയന്ത്രണത്തിന് സഹായിക്കും" സുഷ്മ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.