/indian-express-malayalam/media/media_files/xVlVjPHnye9E007alI0u.jpg)
Photo Source: Pexels
വേനൽക്കാലത്ത് കുറച്ച് ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ?. ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വേനൽക്കാല പച്ചക്കറികളിൽ ഒന്നാണ് വെള്ളരിക്ക. ഉന്മേഷദായകവും പോഷകപ്രദവുമായ വെള്ളരിക്ക ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
അവയിൽ കലോറി കുറവാണ്
വെള്ളരിക്കയിൽ കലോറി കുറവാണ്. ഒരു കപ്പ് വെള്ളരിക്കയിൽ ഏകദേശം 16 കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ, വേനൽക്കാലത്ത് ലഘുഭക്ഷണമായി കഴിക്കാം.
ഉയർന്ന ജലാംശം
വെള്ളരിക്കയിൽ കൂടുതലും വെള്ളം അടങ്ങിയിരിക്കുന്നു. ഉയർന്ന ജലാംശം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിൽ ധാരാളം കലോറികൾ ചേർക്കാതെ വിശപ്പ് ശമിപ്പിക്കാൻ ഇത് സഹായിക്കും.
നാരുകളാൽ സമ്പന്നമാണ്
ശരീരഭാരം കുറയ്ക്കാൻ നാരുകൾ സഹായിക്കുന്നു, ഇത് കൂടുതൽ നേരം വയർ നിറഞ്ഞ സംതൃപ്തി നൽകുന്നു. ഇതിലൂടെ അധിക കലോറി ഉപഭോഗത്തിൽ നിന്ന് നിങ്ങളെ തടയുന്നു. വെള്ളരിക്കയിലെ നാരുകൾ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
വെള്ളരി കഴിക്കുന്നതിന്റെ മറ്റ് ആരോഗ്യ ഗുണങ്ങൾ
- വൈറ്റമിൻ സി, വൈറ്റമിൻ കെ, മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയ വൈവിധ്യമാർന്ന പോഷകങ്ങൾ നൽകാൻ വെള്ളരിക്ക സഹായിക്കും.
- ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്.
- വേനൽക്കാലത്ത് നിർജലീകരണം തടയാൻ വെള്ളരിക്കാ സഹായിക്കും
- വീക്കം കുറയ്ക്കാനും സഹായിക്കും
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.