scorecardresearch

ബേക്കിങ് സോഡ ആരോഗ്യത്തിന് നല്ലതാണോ?

ബേക്കിങ് സോഡയെ വിഷമായി കണക്കാക്കരുതെന്നും ചെറിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്ന് അവർ പറഞ്ഞിട്ടുണ്ട്

ബേക്കിങ് സോഡയെ വിഷമായി കണക്കാക്കരുതെന്നും ചെറിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്ന് അവർ പറഞ്ഞിട്ടുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Photo Source: Pexels

ചില വിഭവങ്ങൾ തയ്യാറാക്കാൻ ബേക്കിങ് സോഡ ഉപയോഗിക്കാറുണ്ട്. ബേക്കിങ് സോഡ ആരോഗ്യകരമാണോയെന്ന കാര്യത്തിൽ ഇപ്പോഴും പലർക്കും സംശയമുണ്ട്. ബേക്കിങ് സോഡയുടെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് അമിത ഗാദ്രെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ബേക്കിങ് സോഡയെ വിഷമായി കണക്കാക്കരുതെന്നും ചെറിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്ന് അവർ പറഞ്ഞിട്ടുണ്ട്.

Advertisment

നല്ല ഗുണങ്ങൾ

  • ബേക്കിങ് സോഡയ്ക്ക് പ്രകൃതിദത്ത ആന്റാസിഡായി പ്രവർത്തിക്കാനും വയറിലെ അധിക ആസിഡിനെ നിർവീര്യമാക്കാനും കഴിയും. ഇത് നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, ദഹനക്കേട് എന്നിവയിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകും.
  • ബേക്കിങ് സോഡ ഭക്ഷണത്തിലെ പോഷകങ്ങളെ നശിപ്പിക്കില്ല. പയർവർഗങ്ങളിലും പരിപ്പിലും ഒരു നുള്ള് ബേക്കിങ് സോഡ ചേർത്താൽ വേഗത്തിൽ പാകം ചെയ്യാൻ സഹായിക്കും

ചീത്ത വശം

  • ബേക്കിങ് സോഡയിൽ സോഡിയം കൂടുതലായതിനാൽ അമിതമായി ഉപയോഗിക്കുന്നത് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്കും ചിലപ്പോൾ രക്താതിമർദത്തിനും കാരണമാകും.
  • മിക്കവാറും എല്ലാ ദിവസവും ബേക്കിങ് സോഡ കഴിക്കുന്നത് ചിലരിൽ ആൽക്കലോസിസിലേക്ക് നയിച്ചേക്കാം, അതായത്, ഇത് ശരീരത്തിന്റെ ആസിഡ്-ബേസ് ബാലൻസ് തടസപ്പെടുത്തും. ചിലരിൽ പേശികളുടെ പിരിമുറുക്കത്തിനും ഓക്കാനം അല്ലെങ്കിൽ എഡിമയ്ക്കും കാരണമാകും.
  • ചില ആളുകളിൽ ബേക്കിങ് സോഡ ഹൈപ്പോകലീമിയയ്ക്കും കാരണമാകും, അതായത്, ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നു. 
Advertisment

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: