scorecardresearch

ദിവസവും 30 മിനിറ്റ് നടന്നാലുള്ള ഈ ഗുണങ്ങൾ അറിയാമോ?

നടത്തം ഹൃദയമിടിപ്പ് വർധിപ്പിക്കുകയും രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് കാലക്രമേണ ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും അവയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു

നടത്തം ഹൃദയമിടിപ്പ് വർധിപ്പിക്കുകയും രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് കാലക്രമേണ ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും അവയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Photo Source: Pexels

വ്യായാമം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. നടത്തം നല്ലൊരു വ്യായാമമാണ്. ദിവസവും 30 മിനിറ്റ് നടന്നാൽ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്.

മെച്ചപ്പെട്ട ഹൃദയാരോഗ്യം

Advertisment

നടത്തം ഹൃദയമിടിപ്പ് വർധിപ്പിക്കുകയും രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് കാലക്രമേണ ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും അവയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദിവസവും നടക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ശരീര ഭാരം നിയന്ത്രിക്കുന്നു

നടക്കുന്നത് കലോറി കത്തിക്കാൻ സഹായിക്കുന്നു. മാത്രമല്ല, ഉപാപചയപ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. പതിവ് നടത്തം മസിൽ മാസ് നിലനിർത്താൻ സഹായിക്കുന്നു.

മെച്ചപ്പെട്ട മാനസികാവസ്ഥ

നടത്തം സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു, ഇത് ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നു. പുറത്ത് നടക്കുന്നത് മാനസികാവസ്ഥയെ പോസിറ്റീവായി ബാധിക്കുകയും സർക്കാഡിയൻ താളത്തെ നിയന്ത്രിക്കുകയും ചെയ്യും.

മെച്ചപ്പെട്ട ദഹനം

Advertisment

ദഹനനാളത്തിലൂടെ ഭക്ഷണം ചലിപ്പിക്കുന്നതിന് സഹായിക്കുന്ന പെരിസ്റ്റാൽസിസിനെ ഉത്തേജിപ്പിക്കാൻ നടത്തം സഹായിക്കുന്നു. മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലബന്ധം അകറ്റുന്നു. ഭക്ഷണത്തിന് ശേഷം നടക്കുന്നത് ദഹനത്തിന് സഹായിക്കും.

പ്രതിരോധശേഷി വർധിപ്പിക്കും

നടത്തം രക്തചംക്രമണം വർധിപ്പിക്കുന്നു, രോഗപ്രതിരോധ കോശങ്ങൾ ശരീരത്തിലുടനീളം കൂടുതൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്നു. നടത്തം ഉൾപ്പെടെയുള്ള പതിവ് ശാരീരിക പ്രവർത്തനങ്ങൾ വീക്കം കുറയ്ക്കുകയും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു

നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. രക്തസമ്മർദ്ദം, കൊളസ്ട്രോളിന്റെ അളവ്, വീക്കം എന്നിവ കുറയ്ക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: