scorecardresearch

6 മാസം ദിവസവും ഉച്ചവരെ കിടന്നുറങ്ങിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

എല്ലാ ദിവസവും ഉച്ചവരെ കിടന്നുറങ്ങിയാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ?. അത് ശീലം കൊണ്ടായാലും അല്ലെങ്കിൽ ജോലി സമയം മൂലമായാലും, ഇങ്ങനെ ഉറങ്ങുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എല്ലാ ദിവസവും ഉച്ചവരെ കിടന്നുറങ്ങിയാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ?. അത് ശീലം കൊണ്ടായാലും അല്ലെങ്കിൽ ജോലി സമയം മൂലമായാലും, ഇങ്ങനെ ഉറങ്ങുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

author-image
Health Desk
New Update
Sleep

Source: Freepik

മതിയായ ഉറക്കം ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ദിവസവും രാത്രിയിൽ 7-8 മണിക്കൂർ ഉറങ്ങണമെന്ന് ആരോഗ്യ വിദഗ്ധർ ഊന്നിപ്പറയാറുണ്ട്. എന്നാൽ, ന്യൂജെൻ തലമുറ ഉറങ്ങുന്നത് പകലാണ്. അർധരാത്രിവരെയും ചിലപ്പോൾ പുലർച്ചെ വരെയും സ്ക്രീനുകൾ നോക്കിയിരുന്ന് സമയം കളയുന്നു. അതിനുശേഷം ഉച്ചവരെ കിടന്നുറങ്ങുന്നു. ന്യൂജെൻ തലമുറയിലെ കുട്ടികളുടെ അമ്മമാരുടെയും പൊതുവായ പരാതി ഇതാണ്. മക്കൾ ഉച്ചവരെ കിടന്നുറങ്ങുന്നു. കേരളത്തിനു പുറത്തുപോയി പഠിക്കുന്ന മക്കൾ അവധിക്ക് നാട്ടിലെത്തുമ്പോഴും ഉച്ചവരെ കിടന്നുറങ്ങുകയാണ് ചെയ്യാറുള്ളത്. അതിനാൽതന്നെ മക്കളോട് ഒന്നു സംസാരിക്കാൻ പോലും സമയം കിട്ടാറില്ലെന്ന് പരാതിപ്പെടുന്ന അമ്മമാർ നമുക്കു ചുറ്റിലുമുണ്ട്.

Advertisment

എന്നാൽ, എല്ലാ ദിവസവും ഉച്ചവരെ കിടന്നുറങ്ങിയാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ?. അത് ശീലം കൊണ്ടായാലും അല്ലെങ്കിൽ ജോലി സമയം മൂലമായാലും, ഇങ്ങനെ ഉറങ്ങുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ആറ് മാസത്തേക്ക് എല്ലാ ദിവസവും ഉച്ചവരെ ഉറങ്ങുന്നത് ശരീരത്തിന്റെ സർക്കാഡിയൻ താളത്തെ മാറ്റുകയും ചിലപ്പോൾ തടസപ്പെടുത്തുകയും ചെയ്യുമെന്ന് മുംബൈയിലെ പരേലിലുള്ള ഗ്ലെനീഗിൾസ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.മഞ്ജുഷ അഗർവാൾ ഊന്നിപ്പറഞ്ഞു.

Also Read: ചിയ സീഡ്സ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 തരം ആളുകൾ ആരൊക്കെ?

ഡോ.അഗർവാളിന്റെ അഭിപ്രായത്തിൽ, നിങ്ങൾക്ക് ആരോഗ്യകരമായ ഉറക്ക സമയം (7–9 മണിക്കൂർ) ലഭിക്കുന്നുണ്ടെങ്കിലും വളരെ വൈകിയാണ് ഉറങ്ങാൻ പോകുന്നതെങ്കിൽ, നിങ്ങൾക്ക് പകൽ സമയങ്ങളിൽ ജാഗ്രത കുറയൽ, മോശം ഏകാഗ്രത എന്നിവ അനുഭവപ്പെടാം. നന്നായി ഉറങ്ങുന്നത് ശരീരത്തെ വീണ്ടെടുക്കാൻ സഹായിക്കുന്നു, ഹോർമോണുകളെ നിയന്ത്രിക്കുന്നു, ചർമ്മത്തിന് തിളക്കം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥിരമായി വളരെ വൈകി ഉറങ്ങുന്നത് ശരീരത്തിന്റെ സർക്കാഡിയൻ താളത്തെ ദുർബലപ്പെടുത്തുകയും മാനസികാവസ്ഥ വഷളാക്കുകയും ക്ഷീണം വർധിപ്പിക്കുകയും വിഷാദരോഗ ലക്ഷണങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും. രാത്രി കൂടുതൽ ലഘുഭക്ഷണം കഴിക്കുന്നതും പകൽ സമയത്തെ വ്യായാമ കുറവും ശരീരഭാരം വർധിപ്പിക്കുന്നതിനും ഇൻസുലിൻ റെസിസ്റ്റൻസിനും വിശപ്പ് ഹോർമോണുകളുടെ വ്യതിയാനത്തിനും കാരണമാകും. "ദീർഘമായതോ ക്രമരഹിതമായതോ ആയ ഉറക്കത്തെ വീക്കം, ഉയർന്ന ഹൃദയ സംബന്ധമായ അപകടസാധ്യത എന്നിവയുമായി ചില പഠനങ്ങൾ ബന്ധിപ്പിക്കുന്നു," ഡോ. അഗർവാൾ പറഞ്ഞു.

Advertisment
Sleep 01
Source: Freepik

Also Read: മലബന്ധം വിട്ടൊഴിയും; ഈ 'മാന്ത്രിക' മരുന്ന് വെറും വയറ്റിൽ 3 ദിവസം കഴിക്കൂ

പകൽ സമയത്തെ സൂര്യപ്രകാശത്തിന്റെ കുറവ്, സാമൂഹിക ബന്ധങ്ങളിലെ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ ജോലിയിലെ ബുദ്ധിമുട്ടുകൾ എന്നിവ കാരണം നിങ്ങൾക്ക് വൈറ്റമിൻ ഡിയുടെ അളവ് കുറവായിരിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. "അമിതമായ പകൽ ഉറക്കത്തിനൊപ്പം കുറഞ്ഞ മാനസികാവസ്ഥ, പ്രവർത്തന വൈകല്യങ്ങൾ എന്നിവയുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുക," ഡോ. അഗർവാൾ പറഞ്ഞു.

Also Read: അസ്ഥികളെ കരുത്താക്കും, അസ്ഥിക്ഷയം തടയും; ഈ നട്സ് 10 എണ്ണം കഴിക്കൂ

നിങ്ങളെ എന്ത് സഹായിക്കും?

ജീവിതശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ശരീര ഭാരം കൂടുതലാണെങ്കിൽ കുറയ്ക്കുക, പകൽ സമയത്ത് പതിവായി വ്യായാമം ചെയ്യുക, കാർബോഹൈഡ്രേറ്റ് കുറഞ്ഞ സമീകൃതാഹാരം, പുകവലി നിർത്തുക, ആവശ്യത്തിന് വെള്ളം കുടിക്കുക, രാവിലെ സൂര്യപ്രകാശമേൽക്കുക, നല്ല ഉറക്ക ശുചിത്വം തുടങ്ങിയ പ്രതിരോധ നടപടികൾ വളരെ പ്രയോജനകരമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: മരുന്നിനെ തോൽപ്പിക്കും, രോഗങ്ങളെ അകറ്റും; അടുക്കളയിലെ 4 ഹീറോകൾ

Sleep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: