/indian-express-malayalam/media/media_files/2025/11/03/constipation-medicine-2025-11-03-14-52-31.jpg)
Source: Freepik
മലബന്ധം എന്നത് പലരും കുറുക്കു വഴികളിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണ ദഹന പ്രശ്‌നമാണ്. എന്നാൽ, ചില പ്രകൃതിദത്ത ഭക്ഷണങ്ങളായ പഴങ്ങൾ, സീഡ്സുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ദഹനത്തിന് സഹായിക്കുന്നതിലൂടെയും മലവിസർജനം മെച്ചപ്പെടുത്തുന്നതിലൂടെയും മലബന്ധം കുറയ്ക്കാൻ സഹായിക്കും.
ആരോഗ്യകരമായ മലവിസർജനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്ന ലളിതവും ദഹനം വർധിപ്പിക്കുന്നതുമായ ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച മലബന്ധത്തിനുള്ള ഒരു മാന്ത്രിക പ്രതിവിധിയെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ഖുഷി ഛബ്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. ഈ ചേരുവകൾ കുടൽ ചലനം മെച്ചപ്പെടുത്തുന്നതിനും, പതിവ് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വാഭാവികമായും ദഹന മന്ദത ലഘൂകരിക്കുന്നതിനും എങ്ങനെ സഹായിക്കുന്നുവെന്ന് അവർ വിശദീകരിച്ചിട്ടുണ്ട്.
Also Read: അസ്ഥികളെ കരുത്താക്കും, അസ്ഥിക്ഷയം തടയും; ഈ നട്സ് 10 എണ്ണം കഴിക്കൂ
മലബന്ധത്തിനുള്ള പ്രകൃതിദത്ത മരുന്ന്
മലബന്ധത്തിനുള്ള ഖുഷിയുടെ ജനപ്രിയ പരിഹാരം കിവി, ചിയ സീഡ്സ്, കറുവാപ്പട്ട എന്നിവയുടെ ഒരു സംയോജനമാണ്. അവർ “കിവിക്കു മുകളിൽ ഒരു സ്പൂൺ ചിയ സീഡ്സ്, ഒരു നുള്ള് കറുവാപ്പട്ട പൊടി എന്നിവ ചേർത്ത് മൂന്ന് ദിവസം തുടർച്ചയായി കഴിച്ചാൽ, മലബന്ധത്തിന് നിങ്ങൾക്ക് വിട പറയേണ്ടിവരും, കാരണം ഇത് നിങ്ങളെ സ്വാഭാവികമായി സുഖപ്പെടുത്തും,” അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
"ഈ മൂന്ന് ചേരുവകളും ഒരുമിച്ച് നിങ്ങളുടെ വൻകുടലിന് ജലാംശം നൽകുകയും, കുടലിലെ ബാക്ടീരിയകളെ വളർത്തുകയും, മലവിസർജന മരുന്നുകളില്ലാതെ ദഹനം സ്വാഭാവിക രീതിയിൽ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു," അവർ പറഞ്ഞു. തുടർച്ചയായി മൂന്ന് ദിവസം ഒഴിഞ്ഞ വയറ്റിൽ ഇത് കഴിക്കാൻ അവർ നിർദേശിച്ചു. എന്നിരുന്നാലും, ഈ പ്രതിവിധി വിജയകരമാകുന്നതിന് ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് അവർ മുന്നറിയിപ്പ് നൽകി.
Also Read: മരുന്നിനെ തോൽപ്പിക്കും, രോഗങ്ങളെ അകറ്റും; അടുക്കളയിലെ 4 ഹീറോകൾ
കിവി
ഖുഷിയുടെ അഭിപ്രായത്തിൽ, കിവിയിൽ പ്രോട്ടീനുകളെ തകർക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത എൻസൈമുകൾ ധാരാളമുണ്ട്, കൂടാതെ ചർമ്മത്തിൽ നിന്നുള്ള ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ മലവിസർജനം മെച്ചപ്പെടുത്തുന്നു. “കിവിയിൽ ആക്റ്റിനിഡിൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പ്രോട്ടീൻ തകർക്കാൻ സഹായിക്കുന്നതും കുടൽ ചലനം മെച്ചപ്പെടുത്തുന്നതുമായ പ്രകൃതിദത്ത എൻസൈമാണ്. ഇവയിലെ ലയിക്കുന്ന നാരുകൾ മലം മൃദുവാക്കുന്നു, ഇത് വിസർജനം എളുപ്പവും സുഗമവുമാക്കുന്നു, അതുവഴി മലബന്ധം സുഖപ്പെടുത്തുന്നു.”
ചിയ സീഡ്സ്
ചിയ സീഡ്സ് കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്, കാരണം അവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടൽ ബാക്ടീരിയകളുടെ വളർച്ച മെച്ചപ്പെടുത്താനും ആരോഗ്യകരമായ കുടൽ ചലനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. “ചിയ സീഡ്സ് കുടലിനെ ലൂബ്രിക്കേറ്റ് ചെയ്യുകയും മലം കടന്നുപോകുന്നത് എളുപ്പമാക്കുകയും ചെയ്യുന്ന ഒരു ജെൽ പോലുള്ള ഘടന ഉണ്ടാക്കുന്നു. അവയിൽ ഒമേഗ-3 കളും പ്രീബയോട്ടിക് നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് നല്ല കുടൽ ബാക്ടീരിയകളുടെ വളർച്ച സഹായിക്കുന്നു.
View this post on InstagramA post shared by Khushi Chhabra • Holistic Health Nutritionist (@nutritionwith_khushi)
Also Read: രാത്രി വളരെ വൈകി ഭക്ഷണം കഴിച്ചാൽ എന്ത് സംഭവിക്കും?
കറുവാപ്പട്ട പൊടി
കറുവാപ്പട്ട ദഹനത്തെ വർധിപ്പിക്കുക മാത്രമല്ല, ആരോഗ്യകരമായ കുടൽ ചലനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ആന്റി ഇൻഫ്ലാമേറ്ററി പവർഹൗസാണ്. ഇത് വയറു വീർക്കൽ, അസ്വസ്ഥത തുടങ്ങിയ സാധാരണ ദഹനസംബന്ധമായ പ്രശ്നങ്ങളിൽനിന്ന് ആശ്വാസം നൽകുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഈ നട്സ് ദിവസം ഒരു പിടി കഴിച്ചാൽ മതി; ഒറ്റയടിക്ക് വൈറ്റമിൻ ബി കോംപ്ലക്‌സ് നേടാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us