scorecardresearch

ഡോക്ടറെ അകറ്റി നിർത്താം, ഒരു ദിവസം 1 ആപ്പിൾ കഴിക്കൂ

ഹൃദയാരോഗ്യത്തിനും രക്തസമ്മർദ നിയന്ത്രണത്തിനും അത്യാവശ്യമായ ഒരു ധാതുവായ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണിത്

ഹൃദയാരോഗ്യത്തിനും രക്തസമ്മർദ നിയന്ത്രണത്തിനും അത്യാവശ്യമായ ഒരു ധാതുവായ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണിത്

author-image
Health Desk
New Update
health

Source: Freepik

"ഒരു ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തും" എന്നു പറയുന്നത് വെറുതെയല്ല. ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങളുടെ ഒരു തെളിവാണിത്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞ ആപ്പിൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. ദിലീപ് ഗുഡെ ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Advertisment

ആപ്പിൾ പോഷകസമൃദ്ധമായ ഒരു പഴമാണ്, രോഗപ്രതിരോധ പ്രവർത്തനത്തിനും കൊളാജൻ ഉൽപാദനത്തിനും അത്യാവശ്യമായ വിറ്റാമിൻ സി ഉൾപ്പെടെയുള്ള വിറ്റാമിനുകളുടെ സമ്പന്നമായ ഉറവിടമാണെന്ന് ഡോ.ഗുഡെ പറഞ്ഞു. ഹൃദയാരോഗ്യത്തിനും രക്തസമ്മർദ നിയന്ത്രണത്തിനും അത്യാവശ്യമായ ഒരു ധാതുവായ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണിത്. കൂടാതെ, ആപ്പിളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും, സംതൃപ്തി വർധിപ്പിക്കുകയും, ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ അവയുടെ പോഷക ഗുണങ്ങളെക്കാൾ വളരെ കൂടുതലാണെന്ന് ഡോ. ഗുഡെ പറഞ്ഞു. ആപ്പിളിലെ ആന്റിഓക്‌സിഡന്റുകളായ ക്വെർസെറ്റിൻ, ഫ്ലേവനോയ്ഡുകൾ എന്നിവ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദം എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ, ആപ്പിളിലെ നാരുകൾ വയർ നിറഞ്ഞ സംതൃപ്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെയും ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ആപ്പിൾ എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

ആരോഗ്യ ഗുണങ്ങൾ നേടാൻ ദൈനംദിന ഭക്ഷണത്തിൽ ആപ്പിൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഡോ.ഗുഡെ പറഞ്ഞു. ലഘുഭക്ഷണമായി ആപ്പിൾ കഴിക്കാം, സാലഡുകളിലോ ഓട്‌സ്മീലിലോ ആപ്പിൾ കഷ്ണങ്ങൾ ചേർക്കാം, അല്ലെങ്കിൽ രുചികരമായ മധുരപലഹാരങ്ങൾ തയ്യാറാക്കാം. ആപ്പിൾ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നതിലൂടെ ആരോഗ്യം വർധിപ്പിക്കാൻ കഴിയും.

Advertisment

ഒരു ദിവസം ഒരു ആപ്പിൾ കഴിച്ചാൽ ഗുണം ലഭിക്കുമോ?

  • ആപ്പിളിൽ നിന്ന് പരമാവധി ഗുണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ നുറുങ്ങുകൾ പരിഗണിക്കുക:
  • സാധ്യമാകുമ്പോഴെല്ലാം ജൈവ ആപ്പിൾ തിരഞ്ഞെടുക്കുക
  • മെഴുകുന്റെയോ കീടനാശിനികളുടെയോ അംശം നീക്കം ചെയ്യുന്നതിന് കഴിക്കുന്നതിനുമുമ്പ് ആപ്പിൾ നന്നായി കഴുകുക
  • കേടാകാതിരിക്കാൻ ആപ്പിളുകൾ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക
  • പ്രിയപ്പെട്ട ആപ്പിൾ ഇനങ്ങൾ തിരിച്ചറിയാൻ വ്യത്യസ്ത ആപ്പിൾ ഇനങ്ങൾ പരീക്ഷിക്കുക

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: