scorecardresearch

യോനി ആരോഗ്യം പ്രധാനം, ഈ 10 കാര്യങ്ങൾ ചെയ്യരുത്

യോനിയുടെ ആരോഗ്യം എങ്ങനെ നിലനിർത്താമെന്ന് അറിയാം

യോനിയുടെ ആരോഗ്യം എങ്ങനെ നിലനിർത്താമെന്ന് അറിയാം

author-image
Health Desk
New Update
health

Source: Freepik

യോനി ആരോഗ്യം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ലൈംഗിക സംതൃപ്തി, പ്രത്യുൽപാദന ആരോഗ്യം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെ യോനിയുടെ ആരോഗ്യം പലരും അവഗണിക്കുന്നു. ഫരീദാബാദിലെ ഗൈനക്കോളജിസ്റ്റ് ഡോ. പൂജ സി തുക്രാൽ യോനിയുടെ ആരോഗ്യം എങ്ങനെ നിലനിർത്താം എന്നതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

Advertisment

1. സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുക

സുഗന്ധമുള്ള സോപ്പുകൾ, സ്പ്രേകൾ അല്ലെങ്കിൽ ഡൗച്ചുകൾ എന്നിവ പുതുമ നൽകുന്നതായി തോന്നിയേക്കാം, പക്ഷേ അവ യോനിയിലെ പിഎച്ചിനെ തടസ്സപ്പെടുത്തുകയും ഗുണം ചെയ്യുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും. ഇത് ബാക്ടീരിയൽ വാഗിനോസിസ് അല്ലെങ്കിൽ യീസ്റ്റ് അണുബാധ പോലുള്ള അണുബാധകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. യോനി ഭാഗത്ത് മാത്രം ചെറുചൂടുള്ള വെള്ളവും സുഗന്ധമില്ലാത്ത വീര്യം കുറഞ്ഞ സോപ്പും ഉപയോഗിക്കാൻ ഡോക്ടർ തുക്രാൽ നിർദേശിച്ചു.. യോനി സ്വയം വൃത്തിയാക്കുന്ന ഒന്നാണെന്നും ആന്തരിക ശുദ്ധീകരണം ആവശ്യമില്ലെന്നും ഡോക്ടർ ഓർമിപ്പിച്ചു.

2. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുക

സ്കിന്നി ജീൻസ് അല്ലെങ്കിൽ സിന്തറ്റിക് അടിവസ്ത്രങ്ങൾ പോലുള്ള ഇറുകിയ വസ്ത്രങ്ങൾ ഈർപ്പം പിടിച്ചുനിർത്തുകയും ബാക്ടീരിയകളുടെയും യീസ്റ്റിന്റെയും പ്രജനന കേന്ദ്രം സൃഷ്ടിക്കുകയും ചെയ്യും. അതിനു പകരം കോട്ടൺ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.

3. പതിവ് ഗൈനക്കോളജിക്കൽ പരിശോധനകൾ ഒഴിവാക്കുക

എച്ച്പിവി അല്ലെങ്കിൽ മറ്റ് ലൈംഗികമായി പകരുന്ന അണുബാധകൾ (STIs) പോലുള്ള പല യോനി ആരോഗ്യ പ്രശ്നങ്ങളും തുടക്കത്തിൽ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. അതിനാൽതന്നെ ഈ രോഗങ്ങൾ നേരത്തെയുള്ള കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പതിവ് പരിശോധനകൾ അത്യാവശ്യമാണ്. 

Advertisment

4. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം

ആന്റിബയോട്ടിക്കുകൾ അണുബാധകളെ ചികിത്സിക്കുമ്പോൾ, അവ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ബാലൻസ് തടസപ്പെടുത്തുകയും യീസ്റ്റ് അണുബാധയിലേക്ക് നയിക്കുകയും ചെയ്യും. ആന്റിബയോട്ടിക് ഉപയോഗത്തിന് ശേഷം പ്രോബയോട്ടിക്സ് കഴിക്കുകയോ തൈര് പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യണമെന്ന് ഡോ. തുക്രാൽ നിർദേശിച്ചു.

5. ടാംപോണുകളോ പാഡുകളോ ദീർഘനേരം ഉപയോഗിക്കുക

ടാംപോണുകളോ പാഡുകളോ ദീർഘനേരം ഉപയോഗിക്കുന്നത് ചൊറിച്ചിൽ, അണുബാധകൾ അല്ലെങ്കിൽ അപൂർവ സന്ദർഭങ്ങളിൽ ടോക്സിക് ഷോക്ക് സിൻഡ്രോം (TSS) എന്നിവയ്ക്ക് കാരണമാകും. ഓരോ 4-6 മണിക്കൂറിലും ടാംപോണുകളും കുറഞ്ഞത് ഓരോ 6-8 മണിക്കൂറിലും പാഡുകളും മാറ്റുക.

6. അസാധാരണമായ ലക്ഷണങ്ങൾ അവഗണിക്കുക

അസാധാരണമായ ഡിസ്ചാർജ്, ചൊറിച്ചിൽ, അല്ലെങ്കിൽ ദുർഗന്ധം എന്നിവ അണുബാധകളെ സൂചിപ്പിക്കാം. ഇതിന് ചികിത്സ തേടുന്നത് വൈകിപ്പിക്കുന്നതോ സ്വയം രോഗനിർണംയം നടത്തുന്നതോ സാഹചര്യം കൂടുതൽ വഷളാക്കിയേക്കാം. എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക.

7. ഡോക്ടറുടെ നിർദേശമില്ലാതെ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

യോനിയിൽ വെളുത്തുള്ളി അല്ലെങ്കിൽ തൈര് പുരട്ടുന്നത് പോലുള്ള വീട്ടുവൈദ്യങ്ങൾ അണുബാധകൾ വഷളാക്കാം. സ്വയം ചികിത്സകൾ നടത്തുന്നതിന് മുമ്പ് ഒരു ഗൈനക്കോളജിസ്റ്റിനെ കാണുക.

8. പങ്കാളിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ലൈംഗികമായി പകരുന്ന അണുബാധകളുടെ സാധ്യത വർധിപ്പിക്കുകയും യോനിയുടെയും പ്രത്യുൽപാദന ആരോഗ്യത്തെയും ബാധിക്കുകയും ചെയ്യും. കോണ്ടം ഉപയോഗിക്കുന്നതും ലൈംഗികമായി പകരുന്ന അണുബാധകൾക്കുള്ള പതിവ് പരിശോധനകൾക്ക് വിധേയമാകുന്നതും സംരക്ഷണം നൽകും.

9. അമിതമായ വാക്സിംഗ് അല്ലെങ്കിൽ ഷേവിംഗ് 

യോനിഭാഗത്തെ രോമങ്ങൾ അമിതമായി നീക്കം ചെയ്യുന്നത് ആ പ്രദേശത്തെ അണുബാധയ്ക്കുള്ള സാധ്യത ഉണ്ടാക്കും. പകരം, സുരക്ഷിതമായ രീതിയിൽ രോമങ്ങൾ നീക്കം ചെയ്യുക. 

10. മോശം ഭക്ഷണക്രമം

ഷുഗറും പ്രോസസ്ഡ് ഭക്ഷണങ്ങളും കൂടുതലുള്ള ഭക്ഷണക്രമം യീസ്റ്റ് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും. യോനി ആരോഗ്യത്തിന് പ്രോബയോട്ടിക്സ്, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Sex Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: