/indian-express-malayalam/media/media_files/2025/03/05/Br1M10NcP3G0pl7vmk0n.jpg)
കാൻസർ തടയാനുള്ള വഴികൾ
കാൻസർ തടയുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രതിരോധശേഷി അത്യാവശ്യമാണ്. ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങൾ കാൻസറിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അടുത്തിടെ, യൂട്യൂബർ രാജ് ഷമാനി, കാൻസർ ഹീലർ സെന്ററിലെ കാൻസർ ഹീലറും എംഡിയുമായ ഡോ. തരംഗ് കൃഷ്ണയുമായുള്ള അഭിമുഖത്തിൽ ആരോഗ്യം നിലനിർത്താനും കാൻസർ സാധ്യത ഒഴിവാക്കാനും എന്ത് ഭക്ഷണക്രമം പിന്തുടരണം എന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു.
രോഗപ്രതിരോധ ശേഷി വർധിപ്പിച്ച് കാൻസർ വരാനുള്ള സാധ്യത തടയാൻ എന്ത് ചെയ്യണമെന്ന് ഡോ.കൃഷ്ണ വീഡിയോയിൽ വിശദീകരിച്ചു. ‘MEDSRX’ എന്ന ആറക്ഷര നിയമം പാലിച്ചാൽ കാൻസർ ഒരിക്കലും നമ്മളെ തൊടില്ലെന്ന് ഡോ. കൃഷ്ണ യൂട്യൂബറോട് പറഞ്ഞു.
- എം: മെഡിറ്റേഷൻ (ധ്യാനം)
- ഇ: എക്സർസൈസ് (വ്യായാമം)
- ഡി: ഡയറ്റ് (ഭക്ഷണക്രമം)
- എസ്: സ്ലീപ് (ഉറക്കം)
- ആർ: റിലേഷൻഷിപ്പ് (ബന്ധം)
- എക്സ്: എക്സ്-ഫാക്ടർ
പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്ന് ഡോ.കൃഷ്ണ നിർദേശിച്ചു. എല്ലാ ദിവസവും ഏതെങ്കിലും തരത്തിലുള്ള ധ്യാനം ചെയ്യുക. വ്യായാമത്തിന്റെ കാര്യത്തിൽ, നിങ്ങൾക്ക് അനുയോജ്യമായ ഒരു വ്യായാമം തിരഞ്ഞെടുത്ത് എല്ലാ ദിവസവും അത് ഉത്സാഹത്തോടെ ചെയ്യുക. യോഗ, ജിമ്മിൽ പോകുക, പ്രാണായാമം, നടത്തം അല്ലെങ്കിൽ ദിവസവും പതിനായിരം ചുവടുകൾ നടക്കുക എന്നിവയിൽ എന്തും തിരഞ്ഞെടുക്കാൻ അദ്ദേഹം നിർദേശിച്ചു.
നല്ലതും വൃത്തിയുള്ളതുമായ ഭക്ഷണം കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം നിർദേശിച്ചു. നോൺവെജിറ്റേറിയൻകാർക്ക്, കോഴിയിറച്ചിയും മത്സ്യവും കഴിക്കാം. റെഡ് മീറ്റ് കഴിക്കരുത്.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഉറക്കവും അത്യാവശ്യമാണ്. 8 മണിക്കൂർ ഉറക്കം ആവശ്യമാണ്. എന്നാൽ, 6 മണിക്കൂർ ഉറങ്ങുകയാണെങ്കിൽ പോലും നന്നായി ഉറങ്ങുക. രാത്രി എല്ലാ ദിവസവും 10 മണിക്ക് ഉറങ്ങാൻ ശ്രമിക്കുക, പുലർച്ചെ 4, 5 അല്ലെങ്കിൽ 6 ന് ഉണരുക. അത് നിങ്ങളുടെ ഇഷ്ടമാണെന്നും ഡോ.കൃഷ്ണ പറഞ്ഞു.
ബന്ധങ്ങൾ വേണ്ടത്ര ശക്തമല്ലെങ്കിൽ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിട്ടും യാതൊരു പ്രയോജനമില്ലെന്ന് ഡോ. കൃഷ്ണ പറഞ്ഞു. അതിനാൽ, പ്രിയപ്പെട്ടവരെ ചേർത്തു നിർത്തുക. അവസാനമായി, X എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, നിങ്ങൾ ആസ്വദിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് തുടരുക എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.