scorecardresearch

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമോ?

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുമെന്നും, ഗ്ലൂക്കോസ് ആഗിരണം വൈകിപ്പിക്കുമെന്നും, ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും ചിലർ വിശ്വസിക്കുന്നു

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുമെന്നും, ഗ്ലൂക്കോസ് ആഗിരണം വൈകിപ്പിക്കുമെന്നും, ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും ചിലർ വിശ്വസിക്കുന്നു

author-image
Health Desk
New Update
blood sugar test

Source: Freepik

ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പരക്കെ പ്രചാരമുണ്ട്. എന്നാൽ, ഈ ലളിതമായ ശീലം യഥാർത്ഥത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ, പ്രത്യേകിച്ച് പ്രമേഹമോ പ്രീ ഡയബറ്റിസോ ഉള്ളവർക്ക്.

Advertisment

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുമെന്നും, ഗ്ലൂക്കോസ് ആഗിരണം വൈകിപ്പിക്കുമെന്നും, ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും ചിലർ വിശ്വസിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിന് ജലാംശം അത്യാവശ്യമാണെങ്കിലും, അതിന്റെ സമയം രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെ കാര്യമായി ബാധിക്കുന്നില്ലെന്ന് മറ്റുള്ളവർ വാദിക്കുന്നു.

Also Read: വയറുവേദന അകറ്റാൻ, ദഹനം മെച്ചപ്പെടുത്താൻ; ഏലയ്ക്ക ചായയുടെ അത്ഭുത രഹസ്യം

ഈ തന്ത്രം ശരിക്കും പ്രവർത്തിക്കുമോ, അതോ ഇത് വെറുമൊരു ആരോഗ്യ മിഥ്യയാണോ?

"ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും, പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമോ ഇൻസുലിൻ റെസിസ്റ്റൻസോ ഉള്ളവർക്ക്. വെള്ളം വയറു നിറയുന്നതിന്റെ സംതൃപ്തി വർധിപ്പിക്കും, ഇത് കുറച്ച് ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു, കൂടാതെ ആമാശയം ശൂന്യമാക്കുന്നത് മന്ദഗതിയിലാക്കുന്നു, ഇവ രണ്ടും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയും. കൂടാതെ, മതിയായ ജലാംശം വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു, ഇത് മൂത്രത്തിലൂടെ അധിക പഞ്ചസാര പുറന്തള്ളുന്നതിലൂടെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു," ഡയബറ്റിസ് എജ്യൂക്കേറ്റർ കനിക മൽഹോത്ര പറഞ്ഞു.

Advertisment

Also Read: വെറും 10 മിനിറ്റ് മതി; രാവിലെ ഇതൊന്ന് ചെയ്യൂ; ആരോഗ്യം നിങ്ങളെ തേടി വരും

ചില ഗ്രൂപ്പുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഈ രീതി കൂടുതൽ പ്രയോജനപ്പെടുമോ?

മൽഹോത്രയുടെ അഭിപ്രായത്തിൽ, ടൈപ്പ് 2 പ്രമേഹം, പ്രീ ഡയബറ്റിസ് അല്ലെങ്കിൽ ഇൻസുലിൻ റെസിസ്റ്റൻസ് എന്നിവയുള്ള ആളുകൾക്ക് ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഏറ്റവും ഗുണം ചെയ്യും. ഈ ഗ്രൂപ്പുകൾക്ക്, സങ്കീർണതകൾ തടയുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. വെള്ളം കുടിക്കുന്നത് കാലറി ഉപഭോഗം കുറയ്ക്കാനും ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കാനും സഹായിക്കും, ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തും.

"കൂടാതെ, അമിതഭാരമുള്ളവരോ മെറ്റബോളിക് സിൻഡ്രോം ഉള്ളവരോ ആയ ആളുകൾക്ക് അധിക നേട്ടങ്ങൾ കാണാൻ കഴിയും, കാരണം വെള്ളം പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് പകരമാകുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. എന്നിരുന്നാലും, വൃക്ക അല്ലെങ്കിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ നിർജലീകരണം ഒഴിവാക്കാൻ അവരുടെ ഡോക്ടറുമായി സംസാരിക്കണം," അവർ വ്യക്തമാക്കി.

Also Read: ഒരു മാസം ദിവസവും തൈര് കഴിക്കുമ്പോൾ എന്ത് സംഭവിക്കും? ഏതു സമയത്ത് കഴിക്കണം

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ദഹനത്തെയോ പോഷകങ്ങളുടെ ആഗിരണത്തെയോ ഏതെങ്കിലും വിധത്തിൽ തടസപ്പെടുത്തുമോ, പ്രത്യേകിച്ച് ദഹനസംബന്ധമായ അസുഖങ്ങളുള്ളവർക്ക്?

ആരോഗ്യമുള്ള മിക്ക ആളുകൾക്കും, ഭക്ഷണത്തിന് മുമ്പോ ഭക്ഷണത്തോടൊപ്പമോ വെള്ളം കുടിക്കുന്നത് ദഹനത്തെയോ പോഷക ആഗിരണത്തെയോ ബാധിക്കില്ലെന്ന് മൽഹോത്ര വിശദീകരിച്ചു. പോഷകങ്ങൾ ലയിപ്പിക്കാനും ദഹനനാളത്തിലൂടെ ഭക്ഷണം നീങ്ങാനും സഹായിക്കുന്നതിലൂടെ വെള്ളം ദഹനത്തെ സഹായിക്കും.

എന്നിരുന്നാലും, ഗ്യാസ്ട്രൈറ്റിസ് അല്ലെങ്കിൽ കഠിനമായ ആസിഡ് റിഫ്ലക്സ് പോലുള്ള ചില ദഹനനാള വൈകല്യങ്ങളുള്ള ആളുകൾക്ക്, ഭക്ഷണത്തിന് മുമ്പ് വലിയ അളവിൽ വെള്ളം കുടിക്കുന്നത് ആമാശയത്തിന്റെ അളവും മർദവും വർധിപ്പിക്കുന്നതിലൂടെ ലക്ഷണങ്ങൾ വഷളാക്കും. "എന്നിരുന്നാലും, ചെറിയ അളവിൽ വെള്ളം കുടിക്കുന്നതും വ്യക്തിഗത ഉപദേശത്തിനായി ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നതും നല്ലതാണ്," അവർ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: ഡയറ്റും ജിമ്മും മറന്നേക്കൂ; വണ്ണം കുറയാൻ ചെയ്യാം ഈ 10 കാര്യങ്ങൾ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: